പുഴമീനുകളെ കൊല്ലുന്ന വിധം’ വിവേക് വയനാടിന്റെ കുറിപ്പ്

ഏകാന്തമായ പ്രവൃത്തിയാണ് എഴുത്ത്. അതില്‍ മറ്റൊരാളുടെ ഇടപെടല്‍ തീര്‍ത്തും അലോസരമായിരിക്കും. ഓരോ എഴുത്തുകാരനും, എഴുത്തുകാരിയും സ്വന്തമായി ഭാവനാ ലോകം കെട്ടിപ്പടുത്തായിരിക്കും കഥ മെനയുന്നത്. അതില്‍ രണ്ടാമതൊരാള്‍ക്ക് എത്രത്തോളം സ്ഥാനമുണ്ടെന്നത് വലിയ ചോദ്യമാണ്. എന്നാല്‍ ഒരുകൂട്ടം എഴുത്തുകാര്‍ ചേര്‍ന്ന് കുറ്റാന്വേഷണ നോവല്‍ എഴുതിയിരിക്കുന്നു. നോവലിന് വിത്തു പാകിയത് ബെന്യാമിനാണ്. എന്നാല്‍ വളമിട്ടതും വെള്ളമൊഴിച്ചതുമെല്ലാം പലരാണ്. ഒരാള്‍ തുടങ്ങിവച്ച നോവലിന്റെ ലോകത്തേക്ക് മറ്റു പലരും കടന്നു ചെല്ലുകയും കഥയെ മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യുന്നു. റിലേ മത്സരം പോലെ നോവലിന്റെ ഓരോ […]

Continue Reading

‘ആയുസ്സിന്റെ പുസ്തകം ‘ വിവേക് വയനാടിന്റെ വായനാനുഭവം..

മനുഷ്യ ജീവിതത്തിന്റെ മാനസിക വ്യാപാരങ്ങളെ മനോഹരമായി അടയാളപ്പെടുത്തുന്ന രചനകള്‍ ആണ് ഒട്ടുമിക്ക നല്ല നോവലുകളും. ആത്മസംഘര്‍ഷങ്ങളും ജീവിത പ്രാരാബ്‌ധങ്ങളും കൃത്യമായി അടയാളപ്പെടുത്തുന്ന അത്തരം രചനകളെ ജീവിതഗന്ധിയായ ചിത്രങ്ങളായി വിലയിരുത്തപ്പെടുന്നു. വായനക്കാരുടെ ചിന്തയില്‍ ഇത് ശരിയെന്ന ഒരു ബോധം ഉണ്ടാക്കാന്‍ കഴിയുന്ന ജീവിതസമരങ്ങളുടെ നേരെഴുത്തുകള്‍ കൊണ്ടാണ് എഴുത്തുകാര്‍ വായനക്കാരുടെ മനസ്സില്‍ ഇടം പിടിക്കുന്നത് .ഒറ്റപ്പെടലുകള്‍ സമ്മാനിക്കുന്ന വേദനയും മാനസിക ആഘാതങ്ങളും പ്രതിഫലിപ്പിക്കുന്ന ഒട്ടനവധി എഴുത്തുകള്‍ മലയാളത്തിലടക്കം വന്നുപോയിട്ടുണ്ട്. അവയൊക്കെയും ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അനുവാചകരെ ആകര്‍ഷിക്കുകയും […]

Continue Reading

9 മിനിറ്റില്‍ ത്രില്ലടിപ്പിക്കുകയാണ് ‘The Clubhouse Prophesy ‘

ക്ലബ്ഹൗസ് എന്ന അപ്ലിക്കേഷൻ പശ്ചാതലമാക്കി ഒരുക്കിയിട്ടുള്ള ഒരു ത്രില്ലർ ചിത്രമാണ് ” The Clubhouse Prophesy ” ‘കാർത്തിക് ‘ തന്റെ ഓഫീസിൽ നിന്ന് പതിവിലും ലേറ്റ് ആയി ഇറങ്ങുന്നു . പതിവുപോലെ പോകുന്നവഴി ക്ലബ്ഹൗസിൽ ജോയിൻ ചെയുന്നു. അവിടെ പലരും തങ്ങൾക്കുണ്ടായ പ്രേതാനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്. അടുത്തതായി അതിൽ അനുഭവം പങ്കുവയ്ക്കാൻ എത്തുന്ന സന്ധ്യ എന്ന പെൺകുട്ടി താൻ മരിക്കാൻ വരെ സാധ്യതയുണ്ടായിരുന്ന ഒരു അനുഭവം അവിടെ പങ്കുവയ്ക്കുകയാണ്. സദ്ധ്യ തനിക്കുണ്ടായതെന്ന് പാഞ്ഞുതുടങ്ങുന്ന സംഭവങ്ങൾ അതേ സമയം […]

Continue Reading

സിനിമ സിനിമയായി മാത്രം കാണുക

ആദ്യ സീൻ ആട്ടിൻകുട്ടിയെക്കാണിച്ചുംആദ്യ ഡയലോഗ് ഉള്ഹിയ്യത്തിനെക്കുറിച്ചുമായപ്പോൾ സിനിമ കൈകാര്യം ചെയ്യുന്നത് ആ വിഷയമാകും എന്ന് വിചാരിച്ചു.മാത്രമല്ല.പേരാണെങ്കിൽ”കുരുതീ “..ന്നും. പക്ഷേ, സിനിമയുടെ വിഷയം ഇപ്പോഴത്തെ ട്രെൻഡായ , സ്ഥാനത്തും അസ്ഥാനത്തും ശ്രദ്ധിക്കപ്പെടാനും ശ്രദ്ധ തിരിക്കാനും ഉപയോഗിക്കുന്നമതതീവ്രവാദം തന്നെ. സിനിമക്ക് വേണ്ടി അത്യദ്ധ്വാനം ചെയ്തിട്ടുണ്ട് ഈ ടീമൊന്നടങ്കം എന്നതിൽ യാതൊരു തർക്കവുമില്ല.ചിത്രീകരണത്തിനിടയിൽ ബുദ്ധിമുട്ടേറിയ ഒരുപാട് സംഗതികളിലൂടെ അവർ കടന്നു പോയിട്ടുമുണ്ടാവാം.ആ ത്യാഗം വിസ്മരിക്കുന്നില്ല. പക്ഷേ കാശ് മുടക്കിയും” മുടക്കാതെ “യും സിനിമ കാണുന്ന പ്രേക്ഷകനെ അതൊന്നും ബാധിക്കുന്നതേയില്ല. അവൻ നോക്കുന്നത് […]

Continue Reading

ലിനി സ്വയം തെരഞ്ഞെടുത്ത ”ഏകാന്തവാസം”എന്ന വലിയ കരുതലാണ് മലയാളി കണ്ട ആദ്യത്തെ “ Quarantine”

രോഗിയെ പരിചരിക്കാനുളള നിയോഗം. അതിന് സ്വന്തം ജീവനേക്കാൾ വിലയുണ്ടെന്ന് കാണിച്ചുതന്ന സിസ്റ്റർ ലിനിയുടെ ഓർമ്മകൾക്ക് ഇന്ന് മൂന്ന് വയസ്സ്. ഒരു ജനതയുടെ മുഴുവൻ പ്രാർത്ഥനകൾ ബാക്കിയാക്കി ലിനി കടന്ന് പോയെങ്കിലും മരണം കീഴ്പ്പെടുത്തുന്നതിന് മുൻപുള്ള നിമിഷങ്ങളിൽ അവർ പകർന്നു നൽകിയ പാഠങ്ങൾ എക്കാലവും വിലമതിക്കുന്നതാണ്. പ്രത്യേകിച്ച് മാനവരാശി മുഴുവൻ കൊവിഡെന്ന മഹാമാരിയെ പൊരുതി തോൽപ്പിക്കാൻ അഹോരാത്രം പ്രയത്നിക്കുന്ന ഈ കാലഘട്ടത്തിൽ. തനിക്ക് രോഗമുണ്ടെന്ന് തോന്നി തുടങ്ങിയപ്പോൾ തന്നെ പാൽമണം മാറാത്ത കുഞ്ഞിനെയുൾപ്പടെ പ്രിയപ്പെട്ടവരെയെല്ലാം അകറ്റി നിർത്തി ലിനി […]

Continue Reading

പാതിരാത്രി വീട്ടിലേക്ക് മടങ്ങുന്ന ബാലൻ

‘മിഡ്നൈറ്റ്‌ റൺ’ (മലയാളം)…അർധരാത്രിയിൽ സ്വാതന്ത്രത്തിലേക്ക്‌ ഓടിയെത്തിയവരാണു ഇൻഡ്യൻ ജനത. ഭീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും പാതിരാനിലങ്ങളിലൂടെ ഒരിന്ത്യൻ ബാലൻ നടത്തുന്ന ഉദ്വേഗഭരിതമായ കുതിച്ചോട്ടത്തിന്റെ കഥ പറയുന്ന രമ്യാ രാജിന്റെ കന്നി ഹ്രസ്വസിനിമ ‘മിഡ്നൈറ്റ്‌ റൺ’ മനോഹരമായ ഒരു ചലച്ചിത്രാനുഭവം മാത്രമല്ല, ആൺ ആധിപത്യം അരക്കിട്ടുറപ്പിച്ച്‌ നിലകൊള്ളുന്ന സിനിമാ ഇൻഡസ്‌ട്രിയിൽ വരും നാളുകളിൽവലിയ ഫോണ്ടിൽ സ്വന്തം പേരു അടയാളപ്പെടുത്തുമെന്ന് ഉറപ്പിച്ചുപറയാവുന്ന ഒരു മികച്ച സംവിധായികയുടെ കടന്നുവരവിന്റെ സ്വാതന്ത്ര്യപ്രഖ്യാപനം കൂടിയാണു. നിരവധി അന്തർ ദേശീയ ഫെസ്റ്റിവലുകളിൽ സ്ക്രീൻ ചെയ്യപ്പെട്ടിട്ടുള്ള ‘മിഡ്നൈറ്റ്‌ റൺ’ ഒ.ടി.ടി. […]

Continue Reading

മലയാള ഭാഷയെ ആഴത്തിൽ ഗവേഷണം നടത്തി സ്കോട്ട്ലാൻ്റിലെ പ്രൊഫസർ ഡോ. ഒഫീറാ ഗംലിയേൽ ശ്രദ്ധേയമാകുന്നു

മലയാളഭാഷയുടെയും സാഹിത്യത്തിൻ്റെയും വികാസത്തിൽ കനത്ത സംഭാവനകൾ അർപ്പിച്ച വിദേശപണ്ഡിതന്മാരും ഗവേഷകരും ഒട്ടേറെയാണ്. മലയാളത്തിലെ ആദ്യകാല നിഘണ്ടുക്കളും വ്യാകരണഗ്രന്ഥങ്ങളും ഏറെയും തയ്യാറാക്കിയത് വിദേശീയരായ ഭാഷാപണ്ഡിതന്മാരാണ്. റവ: ബഞ്ചമിൻ ബെയ്ലി രചിച്ച ‘എ ഡിക്ഷണറി ഓഫ് ഹൈ ആൻറ് കൊലേക്യൽ മലയാളം (1846) ആണ് മലയാളത്തിലെ ആദ്യത്തെ നിഘണ്ടു. മലയാള പദങ്ങളുടെ അർത്ഥം ഇംഗ്ലീഷിലാണ് ഈ ഗ്രന്ഥത്തിൽ നൽകിയിരിക്കുന്നത്. റിച്ചാർഡ് കോളിൻസിൻ്റെ മലയാളനിഘണ്ടു വാണ് (1856) മലയാള വാക്കുകൾക്ക് മലയാളത്തിൽ തന്നെ അർത്ഥം നൽകി രചിച്ച ആദ്യത്തെ നിഘണ്ടു. അർണോസ് […]

Continue Reading

കരിയറിനെ അപ്പാടെ മാറ്റിമറിക്കുന്നതെങ്ങനെ

ഒരു സിനിമ ഒരഭിനേതാവിന്റെ കരിയറിനെ അപ്പാടെ മാറ്റിമറിക്കുന്നതെങ്ങനെ എന്നതിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണു ജി.ആർ. ഇന്ദുഗോപന്റെ രചനയിൽ ഷാജി അസീസ്‌ സംവിധാനം ചെയ്ത (ഇന്നലെ സീ ചാനലിലും സീ 5ലും ഓ.ടി.ടി. റിലീസ്‌ ആയ) ‘വോൾഫ്‌’.പറഞ്ഞു വരുന്നത്‌ ഇർഷാദിനെക്കുറിച്ച്‌ ‌ കൂടിയാണു. ഇരുപതാം വയസ്സിൽ അഭിനയിച്ചു തുടങ്ങുകയും ഇരുപത്തഞ്ചോളം വർഷങ്ങളായി ചെറുതും വലുതുമായ റോളുകളിലൂടെ ഇൻഡസ്റ്റ്രിയിൽ സജീവമായി നിൽക്കുകയും ചെയ്യുന്ന ഇർഷാദിന്റെ ചലച്ചിത്രനാൾവഴികളിൽ പ്രകമ്പനപൂർണ്ണമായ ഒരു പൊളിച്ചെഴുത്തിന്റെ നാഴികക്കല്ല് പാകുകയാണു ‘വോൾഫി’ലെ ജോ എന്ന കഥാപാത്രം. പ്രണയമാണു […]

Continue Reading

” മതി;താങ്ങാനാവില്ല”.

ദി പ്രീസ്റ്റ്‌…! കെ.സി ഷൈജൽ എഴുതുന്നു… കൗൺസിലിങ്ങിലൂടെ എങ്ങനെ പ്രേതത്തെ കുടിയൊഴിപ്പിക്കാം എന്ന് മലയാള സിനിമയ്ക്ക്‌ പരിചയപ്പെടുത്തുന്ന ചിത്രം എന്നതാവും ജോഫിൻ ടി ചാക്കോയുടെ ‘ദി പ്രീസ്റ്റി’ന്റെ പ്രസക്തി. വിനയനെ പോലുള്ള പേരുകേട്ട പ്രേതോച്ചാടകർക്ക്‌ കാലമേറെയായിട്ടും ചിന്തിക്കാൻ പോലും സാധിക്കാതിരുന്ന കാര്യമാണു കന്നിപ്പടത്തിലൂടെ ജോഫിൻ യാഥാർത്ഥ്യമാക്കിയിരിക്കുന്നത്‌. ഒരു കൊല, പിന്നൊരു കൊല, പിന്നെ ശഠപഠേന്നു കൊല – ഇതാണു പ്രീസ്റ്റിന്റെ ഒരു ലൈൻ. ആത്മഹത്യയെന്ന് പൊലീസ്‌ എഴുതിത്തള്ളിയ മൂന്നാലു മരണങ്ങൾക്ക്‌ ശേഷം അതേ കുടുംബത്തിൽ നടക്കുന്ന ഏറ്റവും […]

Continue Reading

ദലിത്‌-ഇടത്‌ വിരുദ്ധ സങ്കൽപനങ്ങളോട്‌ വിയോജിക്കാതെ വയ്യ

‘നായാട്ട്‌’…റിയലിസത്തിന്റെയും ത്രില്ലറിന്റെയും വിരുദ്ധ ട്രാക്കുകളെ ചേർത്തുനിർത്തുന്ന, പോസിറ്റീവും നെഗറ്റീവുമായരാഷ്ടീയ ഉള്ളടക്കമുള്ള, കാണാൻ കൊള്ളാവുന്നൊരു എന്റർടെയ്നറാണു ഷാഹി കബീറിന്റെ രചനയിൽ മാർട്ടിൻ പ്രക്കാട്ട്‌ ഒരുക്കിയ ‘നായാട്ട്‌’. വിവിധ റാങ്കുകളിലും സീനിയോറിറ്റികളിലുമുള്ള, ഒരു വനിതയുൾപ്പെടെ മൂന്ന് പൊലീസുകാർ (ജോജോ, കുഞ്ചാക്കോ ബോബൻ, നിമിഷ) അവിചാരിതമായി ഒരു കൊലക്കേസിൽ പ്രതി ചേർക്കപ്പെടുന്നതും, രക്ഷപ്പെടാൻ അവരും പിടികൂടാൻ പൊലീസ്‌ സേനയും നടത്തുന്ന ശ്രമങ്ങളും അതിന്റെ പര്യവസാനവുമാണു ഒറ്റവരിയിൽ ‘നായാട്ടി’ന്റെ കഥ.ഈ ത്രില്ലർ ത്രെഡിൽസ്റ്റേറ്റ്‌, അധികാരം, വോട്ട്‌ബാങ്ക്‌ കക്ഷിരാഷ്ട്രീയം എന്നീഎലമെന്റുകളെഉൾച്ചേർക്കുന്നതോടെ പടത്തിന്റെ ലെവൽ മാറുകയാണു. […]

Continue Reading