ഒരു മാസ് പടം പ്രതീക്ഷിച്ചു പോയാൽ ‘കാപ്പ’ നിങ്ങളെ നിരാശരാക്കും, കാപ്പ റിവ്യൂ : വിവേക് വയനാട്

ഒരു മാസ് പടം പ്രതീക്ഷിച്ചു പോയാൽ ‘കാപ്പ’ നിങ്ങളെ നിരാശരാക്കും, കാപ്പ റിവ്യൂ : വിവേക് വയനാട് ഇന്ത്യൻ സിനിമയുടെ തന്നെ ചരിത്രത്തിൽ ആദ്യമാവും റൈറ്റേഴ്സ് യൂണിയൻ ചേർന്ന് ഒരു ചിത്രം നിർമ്മിക്കുന്നത്. അത്തരമൊരു സവിശേഷതയോടെയാണ് പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കാപ്പ’ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. മലയാളസിനിമയിലെ എഴുത്തുകാരുടെ സംഘടനയായ ഫെഫ്ക റൈറ്റേഴ്സ് യൂണിയനാണ് കാപ്പയുടെ നിർമാതാക്കൾ. ചിത്രത്തിന്റെ ലാഭവിഹിതം സംഘടനയുടെ ക്ഷേമപ്രവർത്തനങ്ങൾക്കു വേണ്ടിയാണ് ചെലവഴിക്കുക. നല്ലൊരു ആശയത്തിനു വേണ്ടി നിലകൊള്ളുന്ന ചിത്രമെന്ന രീതിയിൽ […]

Continue Reading

വായന ഒരു ദിനം മാത്രമായോ..

*ഒരു വായനാദിനം കൂടി എത്തിയിരിക്കുന്നു…* മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് നയിച്ച, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട പി.എന്‍ പണിക്കരുടെ ചരമദിനമാണ് ജൂണ്‍ 19. 1996 മുതല്‍ കേരള സര്‍ക്കാര്‍ ജൂണ്‍ 19 വായന ദിനമായി ആചരിക്കുന്നു. ജൂണ്‍ 19 മുതല്‍ 25 വരെയുള്ള ഒരാഴ്ച വായനാവാരമായി കേരള വിദ്യാഭ്യാസ വകുപ്പും ആചരിക്കുന്നു.1909 മാര്‍ച്ച് 1-ന് ആലപ്പുഴ ജില്ലയിലെ നീലമ്പേരൂരില്‍, ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി, പുതുവായില്‍ നാരായണ പണിക്കര്‍ എന്ന പി.എന്‍ പണിക്കര്‍ ജനിച്ചു. അദ്ധ്യാപകനായിരുന്ന പി.എന്‍ […]

Continue Reading

പുഴു;വിവേക് വയനാട് എഴുതുന്നു

സിനിമ അന്നൗൺസ് ചെയ്ത സമയം മുതൽ ഉണ്ടായിരുന്ന ഒരു ക്ലാസ്സിക്ക് ഫീൽ ആയിരിക്കും സിനിമ തരുന്നത് എന്നോരു മുൻവിധി ഉള്ളത് കൊണ്ട് ആ പ്രതീക്ഷയ്ക്ക് ഒപ്പം ഉയരാൻ സിനിമയ്ക്ക് കഴിഞ്ഞില്ല എന്നാണ് തോന്നിയത് എന്നാൽ ഇത് മറ്റൊരു അനുഭവമാണ്. അവശിഷ്ടങ്ങളിലും പഴക്കം വന്നവയിലും തിമിർക്കുന്നവയാണ് ‘പുഴു’. ജീർണ്ണിച്ച / പഴക്കം ചെന്ന ചരിത്രപരമായ അനീതികൾക്ക് മുകളിലൂടെയാണ് ആ പുഴു ഇത്തവണ അരിച്ചരിച്ചു കയറുന്നതെങ്കിലോ? പ്രമേയം കൊണ്ട് അത്രമേൽ ശക്തമായ അവതരണം കൊണ്ടാണ് ‘പുഴു’ ശ്രദ്ധ നേടുന്നതെങ്കിലോ? അതേ. […]

Continue Reading

ക്രൈം വില്ലൻ പ്രണയം: ഒരു ടോക്സിക്ക് ത്രയം

ഹരിത എം എഴുതുന്നു… 2000 ത്തിൽ ജീവിച്ചിരുന്ന ഒരു ശരാശരി മലയാളിയുടെ പ്രണയഭാവനയെന്നത്‌ കാമുകിയെ സദാ പിന്തുടർന്ന് ശല്യം ചെയ്ത്‌ അവളെക്കൊണ്ട് തന്നെ സ്വീകരിപ്പിക്കുകഎന്നതായിരുന്നു (Stalking).അത് നോർമലൈസ് ചെയ്യാനും കാല്പനികവൽക്കരിക്കാനും അക്കാലത്തിറങ്ങിയ ഭൂരിഭാഗം സിനിമകളും തയ്യാറായിട്ടുമുണ്ട്. പിന്നീട് ഈ വികാരത്തിന് അനേകം വ്യാഖ്യാനങ്ങളും വായനകളും വന്നു പോയി. കാലവും ടെക്നൊളജിക്കൽ കൾച്ചറും മാറുന്നതിനനുസരിച്ച് പ്രണയത്തിന്റെ സിനിമാറ്റിക് ഭാവനകൾക്കും രൂപമാറ്റം ഉണ്ടായി. ഓഫീസിലും വീട്ടിലും എന്നുതുടങ്ങി പോകുന്നിടത്തെല്ലാം പിന്തുടർന്ന് ശല്ല്യം ചെയ്യുന്ന കാമുകന്മാർ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കൂടി […]

Continue Reading

തിരുനബി(സ):ശ്രേഷ്ട കുടുംബം;അസീസ് സഖാഫിയുടെ ഗ്രന്ഥ സമർപ്പണം

കൊടുവള്ളി : അൽ മുനവ്വറ എജ്യൂ വാലി ഫാക്കൽട്ടിയും , പ്രമുഖ യുവ പണ്ഡിതനും, എഴുത്തുകാരനും, പ്രഭാഷകനുമായ അസീസ് സഖാഫി വാളക്കുളം രചിച്ച ശ്രദ്ദേയ ഗ്രന്ഥമായ “തിരുനബി (സ) : ശ്രേഷ്ട കുടുംബം “ഗ്രന്ഥസമർപ്പണം വിവിധ ജില്ലകളിൽ പ്രൗഡമായി നടന്നു.കണ്ണൂർ ജില്ലയിൽ , എട്ടിക്കുളത്ത് വെച്ച് നടന്ന താജുൽ ഉലമ ഉറൂസ് വേദിയിൽ ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം ഏ പി അബൂബക്കർ മുസ്ലിയാർ , സുബൈർ ഹാജി മാട്ടൂലിന് കോപ്പി കൈമാറി സമർപ്പണം നിർവ്വഹിച്ചു.സമസ്ത കേരള […]

Continue Reading

മണി രാജഗോപാലിൻ്റെ ‘കാക്കപ്പൊന്നും വളപ്പൊട്ടുകളും’

കവിയും ചിത്രകാരനും നാടകകൃത്തും ഗാനരചയിതാവും അധ്യാപകനുമായ മണി രാജഗോപാലിൻ്റെ കവിതാ സമാഹാരമാണ് ‘കാക്കപ്പൊന്നും വളപ്പൊട്ടുകളും ‘. മൂന്നു പതിറ്റാണ്ടുകാലം വയനാട്ടിലെ വെള്ളമുണ്ട എ.യു.പി സ്കൂളിൽ അധ്യാപകനായിരുന്ന മണി മാഷ് തൻ്റെ വിദ്യാർത്ഥികളെ മുന്നിൽ കണ്ടു കൊണ്ട് പല കാലത്തായി എഴുതിയ കവിതകളാണ് ഈ സമാഹാരത്തിലെ ഒട്ടുമിക്ക കവിതകളും.ചില കവിതകളാകട്ടെ, അധ്യാപനത്തിൽ നിന്ന് വിരമിച്ച ശേഷം എഴുതിയവയും. അതിനാൽ ബാലസാഹിത്യത്തിൻ്റെ ഗണത്തിൽ പെടുത്താവുന്നതും അല്ലാത്തതുമായ കവിതകൾ ഈ സമാഹാരത്തിലുണ്ട്. തത്വചിന്താപരവും സാരോപദേശപരവുമായ കവിതകൾ കൊണ്ട് സമ്പന്നമാണ് ഈ സമാഹാരം. […]

Continue Reading