അഡ്വ.ശരീഫ് ഉള്ളത്ത് അനുപമ വ്യക്തിത്വംഃ അഡ്വ.സഫറുല്ല എഴുതുന്നു

നിലമ്പൂർ മയിലാടി യതീംഖാനയിൽ നിന്നും തുടങ്ങിയ പ്രയാണമാണ് അഡ്വ ശരീഫ് ഉള്ളത്തിൻ്റെത്. പ്രതിബന്ധങ്ങളെ തരണം ചെയ്തും ഒഴുക്കിനെതിരെ നീന്തിയും പ്രതികൂല സാഹചര്യങ്ങളെ അവസരമാക്കിയും വളർന്നു വന്ന ഒരു അസാധാരണ പ്രതിഭ!! കലാലയ ജീവിതം തുടങ്ങിയ മമ്പാട് കോളജിൽ വെച്ച് തന്നെ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ആവാനും KSU വിൻ്റേ സംസ്ഥാന എക്സിക്യൂട്ടീവ് വരെ എത്തി സാമൂഹിക ജീവിതത്തിന് തുടക്കം കുറിക്കാൻ അദ്ദേഹത്തിന് സാധിച്ചു. കോഴിക്കോട് ലോ കോളജിൽ നിന്നും നിയമ ബിരുദം നേടിയ അദ്ദേഹം മഞ്ചേരിയിൽ അഭിഭാഷക […]

Continue Reading

കെ.ജയചന്ദ്രനെ കുഞ്ഞബ്ദുള്ള തിരുമംഗലം അനുസ്മരിക്കുന്നു

കെ.ജയചന്ദ്രൻവയനാട്ടുകാർക്ക് മറക്കാൻ കഴിയാത്ത ജനകീയ മാധ്യമ പ്രവർത്തകൻ. മാതൃഭൂമിയുടെ ജില്ലാ ലേഖകനായും, ഏഷ്യാനെറ്റ് മലബാർ ലേഖകനായും, തിരുവനന്തപുരം പ്രത്യേക ലേഖകനായും പ്രവർത്തിച്ച ജയചന്ദ്രൻ 1998 നവമ്പർ 24 ന് അരങ്ങൊഴിഞ്ഞു.തിരുനെല്ലി പഞ്ചായത്തിലെ അവിവാഹിതരായ അമ്മമാരെക്കുറിച്ച് അവരുടെ ദയനീയ ചിത്രം മാതൃഭൂമി പത്രത്തിലൂടെ സമൂഹത്തിൻ്റെ മുന്നിലെത്തിച്ച മാധ്യമ പ്രവർത്തകനായിരുന്നു ജയചന്ദ്രൻ. ഇന്നും മാച്ചിയുടെ കഥ ഏവരും ഓർക്കുന്നുണ്ടാകും. വയനാട്ടുകാർക്ക് മറക്കാൻ കഴിയാത്ത അനുഭവമാണ് നക്സലൈറ്റ് വേട്ടക്കായ് ക്യാമ്പുചെയ്തCRP ക്കാരിൽ നിന്നടക്കം ആദിവാസി യുവതികൾക്കനുഭവിക്കേണ്ടി വന്ന ലൈംഗിക ചൂഷണങ്ങൾ .മക്കിമല […]

Continue Reading

കേരളം ലോകത്തിന് ദാനം ചെയ്ത അപൂര്‍വ്വം പ്രതിഭകളില്‍ ഒരാളാണ്

ആയുർവേദ ആചാര്യൻ വൈദ്യരത്‌നം പി.കെ വാര്യരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. കേരളം ലോകത്തിന് ദാനം ചെയ്ത അപൂര്‍വ്വം പ്രതിഭകളില്‍ ഒരാളാണ് ഡോ.പി.കെ.വാര്യര്‍ എന്ന് കെ.കെ ശൈലജ പറഞ്ഞു.ആയൂര്‍വേദ ചികിത്സയുടെ കുലപതിയായി വിശേഷിക്കപ്പെടുന്ന ഇദ്ദേഹം ആയൂര്‍വേദത്തെ ലോകത്തിന് പരിചയപ്പെടുത്തിയ മഹാനായിരുന്നു. ആയൂര്‍വേദ ചികിത്സയ്ക്കും പഠനത്തിനുമായി വിദേശത്ത് നിന്ന് നരവധി പേരെ കേരളത്തില്‍ എത്തിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ വികസനത്തിന് മാത്രമല്ല, കേരളത്തില്‍ ഉടനീളം ആയൂര്‍വേദത്തെ ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം […]

Continue Reading

കടമേരി ഫൈസിയുടെ വിയോഗം ദുരിതകാലത്തെ കനത്ത നഷ്ടംഃമന്ത്രി അഹ്‌മദ്‌ ദേവർകോവിൽ

വെള്ളമുണ്ടഃകടമേരി കുഞ്ഞബ്ദുള്ള ഫൈസിയുടെ വിയോഗം ദുരിതകാലത്തെ മറ്റൊരു കനത്ത നഷ്ടമാണെന്ന് മന്ത്രി അഹ്‌മദ്‌ ദേവർകോവിൽ അഭിപ്രായപ്പെട്ടു.വെള്ളമുണ്ട പൗര സമിതിയുടെ നേതൃത്വത്തിൽ ഓൺലൈനിൽ നടത്തിയ അനുസ്മരണ യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കോവിഡ് പോലെയുള്ള ദുരന്ത മുഖത്ത് മനുഷ്യർക്ക് ആത്മധൈര്യം പകരുന്ന കടമേരിയെ പോലുള്ള പണ്ഡിതന്മാരുടെ വിയോഗം സമൂഹത്തിനു നികത്താൻ പറ്റാത്ത വിടവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ജംഷീർ കുനിങ്ങാരത് അധ്യക്ഷത വഹിച്ചു. ഒ.ആർ.കേളു എം.എൽ.എ,മർകസ് ഡയറക്ടർ ഡോ.മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി,ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ജസ്റ്റിൻ […]

Continue Reading

ലോക സഞ്ചാരി മൊയ്‌തു കിഴിശ്ശേരി ഇനി ഓർമ്മയിൽ

10ാം വയസ്സില്‍ 50 രൂപയുമായി തുടങ്ങിയ യാത്ര, 43 രാജ്യങ്ങളിലൂടെ വര്‍ഷങ്ങള്‍ നീണ്ട സഞ്ചാരം, 20 ഭാഷകള്‍ പഠിച്ചു,ആറ് പ്രണയിനികള്‍: *മൊയ്തുവിന്‍റെ ഓര്‍മ്മകളോടൊപ്പംലോകം ചുറ്റിയ മൊയ്തു കിഴിശ്ശേരിയുടെ മൊഞ്ചേറിയ ജീവിതകഥ അത്ഭുതത്തോടെ മാത്രമേ കേട്ടിരിക്കാനാവൂ. വിസയുംപാസ്‌പോര്‍ട്ടും ഇല്ലാതെ മൊയ്തു 24 രാജ്യങ്ങളിലേക്കാണ് നുഴഞ്ഞുകയറിയത്കുറെ വര്‍ഷത്തെ അലച്ചിലിന് ശേഷം വാഗാ അതിര്‍ത്തിയുടെ പാകിസ്ഥാന്‍ ഭാഗത്താണ് മൊയ്തു എത്തിപ്പെട്ടത്. 1983-ലാണത്. കയ്യിലുണ്ടായിരുന്ന പാസ്പോര്‍ട്ട് തുര്‍ക്കിയിലെ ഇന്‍ഡ്യന്‍ എംബസിയില്‍ നിന്നുള്ളതായിരുന്നുഎങ്ങനെ പാകിസ്ഥാനിലെത്തിയെന്ന് അതിര്‍ത്തിയില്‍ ഇന്‍ഡ്യന്‍ സൈനിക ഓഫീസര്‍ക്ക് സംശയം തോന്നി. ‘തുര്‍ക്കിയിലെ […]

Continue Reading

മരിച്ചു പോയവരിൽ ചിലരെങ്കിലും തിരിച്ചു വരും.. എ.കെ.കെ യെ കുറിച്ച് ടി.കെ.ഇബ്രാഹിം അനുസ്മരിക്കുന്നു

“ഉദയം കാണാൻ വേണ്ടിഉറക്കമൊഴിഞ്ഞ മറ്റൊരാൾ” പറയാം .. ഒരു ജന്മം കനൽവഴിയിലൂടെ നടന്ന ഏകാകിയായ ഒരു വിപ്ലവകാരിയുടെ സഞ്ചാരപഥങ്ങളെക്കുറിച്ച്.. മനുഷ്യ ജീവിതം ഇന്നത്തേതിനേക്കാൾ പതിന്മടങ്ങ് സംഘർഷഭരിതവും ശിഥിലവുമായിരുന്ന അമ്പതുകൾക്ക് ശേഷമുള്ള മൂന്നു പതിറ്റാണ്ടുകളിൽ,അധ്യാപക വൃത്തി കഴിഞ്ഞുള്ള മിച്ച സമയമത്രയും വിമോചന മന്ത്രം ഉരുവിട്ടു നടന്ന,വെള്ളമുണ്ടയുടെ ഇതിഹാസ സമാനനായ ധീരപുത്രനെക്കുറിച്ച്.കറ കളഞ്ഞ ഒരു കമ്യൂണിസ്റ്റുകാരന്റെജീവിതത്തിന്റെ നാൾവഴികളെക്കുറിച്ച്.എ.കെ.കെ ,എന്ന മൂന്നക്ഷരത്തിൽ നീണ്ടു മെലിഞ്ഞ,മഹാ വ്യക്തിയുടെതീ കൊണ്ടെഴുതിയ ഒരു ജീവിതം.എന്റെ ഗുരുസ്കൂളിലും ക്ലാസിലും ക്ലാസുമുറിക്കു വെളിയിലും വൃത്തവും പ്രാസവുമൊത്തു ചേരാത്ത വെറും […]

Continue Reading