ദർവേശ് എഴുതുന്നു..

നീ …തീ … കാലം നാണിക്കുന്നകാട്ടാളവൃത്തിതൻപ്രത്യയശാസ്ത്രമാണ് പ്രതി… ഹൃദയം ഇരുമ്പായമാനവർക്കിതൊരുതെറ്റല്ലാതായി മാറുന്നതെറ്റുകൾ മാത്രം.. ഏഴയായി അലയുന്നനാരീമണികളെഅലറി ചവച്ചൊരീകാട്ടാളമാനസം.. നീതിദേവത ഉടവാളുയർത്താതെആരുണ്ടിവിടെഉടയുന്ന മാറിനെകാക്കുവാനായി… നീചരിൽ നീചരായിമാറിയ നാട്ടിന്റെകാവൽ ഭടന്മാരെയാരെതിർക്കും… ചരിത്രം പാടാത്തപാട്ടായി മാറുവാൻചാരിത്രം നശിപ്പിച്ചൊരുകഥയായി ഒരു വ്യഥ… വെളിച്ചം പോലുമിരുട്ടായിമാറുന്ന വൈപരീത്യലോകത്തിൻ പാഴ്രൂപമായിതാഴ് വാര വിലാപങ്ങൾ… വരുമൊരു മിശിഹവൈകാതെയവിടെചുടുകണ്ണീരൊപ്പുവാൻനീതിതൻ കരമായി… ✍️ദർവേശ്

Continue Reading

ഒരൊറ്റ ഋതുവിലേക്ക്..

കോർത്തുകെട്ടിയ കാഴ്ചയിൽഒരായുസ്സിനെ വെട്ടിച്ചുരുക്കിഒരൊറ്റ ചുംബനത്തിന്റെദൈർഘ്യത്തിലേക്ക് ഒതുക്കിയത്..മറുവാക്കിനൊരിടം പോലുംകൊടുക്കാതെ നീതിരമാലപോലുയർന്ന്ഏതോ നീർച്ചുഴിയിലകപ്പെട്ടത്..ഋതുഭേദങ്ങളൊന്നുമില്ലാതെഒറ്റ കാരണത്തിൽഒരൊറ്റ ഋതുവിലേക്ക്നിന്നെ ഒളിച്ചു കടത്തിയത് … ഞരമ്പും നാഡിയുംഒരു മിടിപ്പിലേയ്ക്ക്ശ്രദ്ധിച്ചിരിക്കുന്ന കാലത്ത്അവളുടെ അടിവയറ്റിലേയ്ക്ക്ചുംബനങ്ങള്‍ വിരിയിക്കുന്നഒരു പൂവ് സമ്മാനിച്ചത്…ഓരോ ചലനങ്ങളിലുംശലഭങ്ങളുടെ ചിറകടിയിലുംഇതളുകള്‍ വേരുകളായിപൊക്കിളിലൂഞ്ഞാലാടിഇടയ്ക്കിടെ ഒരു കാറ്റ്വയറ്റില്‍ തലോടിപ്പോവുന്നത്.. നിന്റെ മടിയിൽ കിടന്ന്അതിന്റെ നിലാവിന്റെനിഴൽചോട്ടിലേക്ക്ഞാനൊരു പാലമിട്ടത്..അളന്നു മുറിച്ചതിനവസാനംകടഞ്ഞെടുത്ത ഒരു പേര്ഒരായിരം തവണവിളിച്ചു നോക്കിയതിൽഏതെങ്കിലും ഒരു മറുമുഴക്കംതിരികെ തൊടുന്നുണ്ടോയെന്ന്ഉള്ളനക്കങ്ങളിലേയ്ക്ക്നിനക്ക് മാത്രംകേള്‍ക്കാവുന്നയാ‘കൂടെയുണ്ടെന്ന’ മന്ത്രംഒന്നിനുള്ളിൽ മറ്റൊരു മിടിപ്പായ്കാതുചേര്‍ത്തു ഞാൻ കേട്ടത്.. പത്തുമാസ യാത്രയിലെഎന്റെ മനസിലെ രണ്ടുംനിന്റെ വയറ്റിലെ ഒന്നുംമൂന്നായി പിളര്‍ന്നതിലൊന്ന്വേറൊരു നമ്മളായതും,അടര്‍ന്നുവീണൊരു നോവ്സ്ത്രീയില്‍ […]

Continue Reading

ഇടവപ്പാതി മറന്നപ്പോൾ

ഇടവപ്പാതി മറന്നപ്പോൾ മേഘങ്ങൾ ചിരിക്കുന്നു-വെള്ളിമേഘം നിറയുന്നു,വാനിലേതോ മഴപ്പക്ഷി-മുകിലുകൾക്കായ് തിരയുന്നു. കാലമാറ്റത്തിൻ ഗദ്ഗദത്താൽ –ഇടവപ്പാതി കരയുന്നു,എങ്ങുപോയിന്നെങ്ങുപോയി-കറുത്തമേഘ ചുരുളുകൾ. വെയിൽവന്നു ചിരിക്കുന്നു-കരയുന്നു പാടവും,മഴവന്നു പെയ്യുവാൻ-കൊതിക്കുന്നു വയലുകൾ. കാത്തുവെച്ചൊരു വിത്തുകൾക്ക്-മുളയ്ക്കുവാൻ നേരമായി,മുളപ്പിക്കാൻ പാടത്തെ-പാകമാക്കാൻ നേരമായ്.എന്നിട്ടും നീയിതെന്തേ-ഇടവപ്പാതീ വന്നീല്ലാ… പ്രതീക്ഷകൾക്ക് മങ്ങലേറ്റ –പാടമിന്നുശൂന്യവും,കരയുന്നു പിടയുന്നു –കർഷകന്റെ ചിത്തവും. (സുരേഷ് കൊടുവാറ്റിൽ )

Continue Reading

നിലാവ് പെയ്യുന്ന രാത്രി-സുരേഷ് കൊടുവാറ്റിൽ

നിലാവ് പെയ്യുന്ന രാത്രി പുഞ്ചിരി പെയ്യുന്ന പൂനിലാവേ നീ,പൂവായിമാറുന്ന പൊൻനിലാവേ. രാത്രിയിൽ പൂക്കുന്ന മുല്ലകൾക്കും,രാത്രിയിൽ കൂകുന്ന രാക്കിളിക്കും, രാവേറെയായ് നൽകും തൂവെളിച്ചം,മയല്ലേ പോകല്ലേ നീ നിലാവേ. അരുവികൾ കൊലുസിന്റെ നാദമോടെ,കളകളമൊഴുകുന്നു കാട്ടിലൂടെ. മിന്നാമിനുങ്ങുകളങ്ങുമിങ്ങും,പൊന്നിന്റെ പൊട്ടുകൾ തൊട്ടുതൊട്ട്. മുളംതണ്ട്മൂളുന്നയീണമില്ലാ ,പവനന്റെ നേർത്ത തലോടലില്ലാ… പുള്ളിമാൻ പേടകൾ പുല്ലുമേഞ്ഞും,കുറുനരികൂട്ടങ്ങളോരിയിട്ടും,പേടിപ്പെടുത്തുന്ന കൂരിരുട്ടിൽ –പേടിയെമാറ്റുന്നു നിൻവെളിച്ചം. നീ വന്ന രാത്രിയിൽ കാനനവും,ശാന്തമായി നിശ്ചലം നിന്നുപോയി.

Continue Reading

പള്ളിക്കൂടത്തിന്റെയോർമ്മകൾ

പള്ളിക്കൂടത്തിന്റെയോർമ്മകൾ………………………………………………ഓർമ്മതൻമിഴിചെപ്പിൽ കാത്തുവെച്ചൊരാബാല്യം,നുറുങ്ങു കവിതകൾകഥകൾ ചൊല്ലീടുന്നു. തോളത്തു സഞ്ചിയുമായികൂട്ടുകാരൊത്തു നമ്മൾ,മഴയിൽകുടചൂടിപതുക്കെ നടന്നതും. വഴിയിൽപറന്നൊരുതുമ്പിയെപിടിച്ചതും,കല്ലെടുക്കാഞ്ഞിട്ടതിൻചിറക് മുറിച്ചതും. തോട്ടുവക്കത്തിൻചാരെകിടക്കും വയലിലെ,വെള്ളത്തിൽ കിടന്നൊരുതവളയെ പിടിച്ചതും,മഴയിൽ കുതിർന്നതുംപാതകളരുവിയായ്,ചെളിയിൽ പുതഞ്ഞതുംപുസ്തകം നനഞ്ഞതും. പാതയോരത്തെമതിൽ-ക്കെട്ടിലെമാവിൻമേലെ, മാങ്ങകൾപ്പഴുത്തതുംകല്ലെടുത്തെറിഞ്ഞതും,എനിക്കും നിനക്കുമായ്പകുത്തിട്ടെടുത്തതും. കാലങ്ങളേറെയായി-യോർമ്മതൻ ബാല്യകാലം,ഓർക്കുവാൻ സുഖമുള്ള –വസന്തംതന്നേപോയി.. *** (സുരേഷ് കൊടുവാറ്റിൽ )

Continue Reading

സമയമുണ്ടെങ്കിൽ

സമയമുണ്ടെങ്കിൽ.. എല്ലാ കാത്തിരിപ്പുകളുംജീവിതങ്ങളാണ്.ഉപ്പുവറ്റിയകണ്ണീർപ്പാടങ്ങളാണ്കാത്തിരിപ്പുകൾ. മനസ്സുവറ്റിയജീവിതങ്ങളാണ്നോക്കിയിരിപ്പുകൾ. കാത്തുനോക്കിയജീവിതങ്ങളെയാകണംനോക്കി നോക്കിചില നേരങ്ങളിൽകാത്തിരിക്കുന്നത്. പാറാനി ബിജു9947245995

Continue Reading

മൂന്ന് ആത്മാക്കൾ..

മൂന്ന് ആത്മാക്കൾ.. മനസ്സിനുസ്വസ്ഥതയില്ലാതെഉറക്കപ്പായയിൽചുരുണ്ടു കിടക്കുമ്പോഴാണ്വാതിലിൽമുട്ടു കേൾക്കുന്നത്. തുറന്നു നോക്കുമ്പോൾഅതാ നിൽക്കുന്നുഅപ്പന്റെ ആത്മാവ്. നീ വെള്ളിക്കൊരുഅമ്പതു രൂപ കൊടുക്കണംഞാനവനുകള്ളു കുടിക്കാൻകൊടുക്കാമെന്നു പറഞ്ഞതാ. കൊടുക്കാമെന്നു പറഞ്ഞിട്ടുകൊടുത്തില്ലെങ്കിൽഎവിടെ ചെന്നാലുംസമാധാനം കിട്ടില്ലടാ. വെള്ളി മരിച്ചുപോയി അപ്പാ.. സത്യത്തിൽ ആത്മാക്കൾഎങ്ങോട്ടാണ് പോകുന്നത്സ്വസ്ഥതയുടെകടം തീർക്കാനോ.ജീവിതത്തിന്റെവിധി കേൾക്കാനോ.. പാറാനി ബിജുമാനന്തവാടി

Continue Reading

മരുഭൂമിയിലും ഉറവകൾ..

സ്നേഹംജീവ ജലമാണ്.അതു മരുഭൂമിയിലുംഉറവകൾനിർമ്മിക്കും. ഹൃദയംഅവശ്യപ്പെടുമ്പോഴൊല്ലാംവസന്തത്തിന്റ്പനിനീർ ചില്ലകൾസമ്മാനിച്ചു കൊണ്ടേയിരിക്കും. മഴയുംനിലാവുംഏകാന്തതയിൽ നിന്നുംമജീഷ്യനെ പോലെവീശിയെടുക്കും. സൂര്യനെപ്പോലെ,ഭൂമി നിറയേവെളിച്ചത്തിന്റെവെട്ടങ്ങളെറിഞ്ഞുസിംഹാസനത്തിലെന്ന പോലെതലയുയർത്തിയിരിക്കും. ഇരുട്ടുകൾ വിഹരിക്കുന്നകൊട്ടാരങ്ങളിൽഅനശ്വരതയുടെദീപശിഖയുമായിപ്രയാണം നടത്തും. സ്നേഹംഉപാധികളില്ലാത്തആത്മാക്കളുടെപടയോട്ടമാണ്. പി.കെ. സത്താർ വയനാട്

Continue Reading

അഡ്വ.ഷെരീഫ് ഉള്ളത്തിന്റെ ‘നാഴികമണി മുഴങ്ങുന്നു’ പ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു.

അഡ്വ.ഷെരീഫ് ഉള്ളത്തിന്റെ ‘നാഴികമണി മുഴങ്ങുന്നു’ എന്ന കവിതാസമാഹാരം ഉടൻ പ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു.

Continue Reading

‘അങ്ങിനെയെങ്കിൽ’ ആരിഫ് തണലോട്ട്

അത്ര അനായാസംനിന്നെക്കണ്ടെത്തുവാനുള്ളവഴികളെനിക്കറിയാം എന്നിട്ടും…? നീ പോയതിൻ്റെഅന്നോപിറ്റേന്നോഞാൻ നിന്നെതിരഞ്ഞിറങ്ങുന്നില്ലെങ്കിൽഓർത്തു നോക്കൂ ഏതു പാട്ടാണ്നീഎന്നിലുപേക്ഷിച്ചിട്ടുണ്ടാവുക… ? മറവികൾക്ക് പാകമായഉടുപ്പുകളിലേക്ക്നീയെങ്ങിനെയാണ്എന്നെവലിച്ചു കയറ്റിയിട്ടുണ്ടാവുക….! വിയർപ്പിനു പകരംകണ്ണീരെന്നവിവർത്തനംരക്തത്തിനു പകരമെന്നവാക്കായിപരിവർത്തിപ്പിക്കാൻഎത്ര രാത്രികളെയാണ്നീകൊന്നു തള്ളിയിട്ടുണ്ടാവുക. ഇല്ലനീയിട്ടേച്ചുപോയതൊന്നുംഎന്നിലില്ല വെളിച്ചമുള്ളഒരു രാത്രി…! നക്ഷത്രങ്ങളുള്ളആകാശം …! ഭയമില്ലാത്തപുലരി…! മണമുള്ള പൂവുകൾ …!സ്നേഹമുള്ള വാക്കുകൾ…! അങ്ങിനെയെങ്കിൽ പിന്നെനമ്മളെന്തിനാണുഒരുപാടു രാത്രികളെവെറുതെപകുത്തെടുത്തത്…

Continue Reading