വീടിന് തീപിടിച്ച് സംസാരശേഷിയില്ലാത്ത യുവതി വെന്തു മരിച്ചു

പാലക്കാട് മുതലമടയിൽ വീടിന് തീപിടിച്ച് സംസാരശേഷിയില്ലാത്ത യുവതി വെന്തു മരിച്ചു. കുറ്റിപ്പാടം കൃഷ്ണന്റെ മകള്‍ സുമയാണ് മരിച്ചത്. അപകടകാരണം വ്യക്തമായിട്ടില്ലെന്ന് കൊല്ലങ്കോട് പൊലീസ് അറിയിച്ചു.രാവിലെ പത്തിനാണ് മുതലമട കുറ്റിപ്പാടം സ്വദേശി കൃഷ്ണന്റെ വീടിനുള്ളിൽ നിന്ന് തീഉയരുന്നത് നാട്ടുകാര്‍ കണ്ടത്. തീകെടുത്താനുളള ശ്രമം തുടങ്ങിയപ്പോഴേക്കും ഒാട് മേല്‍ക്കൂര കത്തിയമര്‍ന്നു. വീടിനുളളിലായിരുന്നു കൃഷ്ണന്റെ മകള്‍ സുമ. സംസാരശേഷിയില്ലാത്ത സുമയെ രക്ഷിക്കാനായില്ല. കൃഷ്ണൻ രാവിലെ ജോലിക്ക് പോയിരുന്നു. അമ്മ രുഗ്മിണി വിവാഹ ചടങ്ങിൽ പങ്കെടുക്കാനും പോയി. സുമമാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വീട് […]

Continue Reading

മരണത്തെക്കുറിച്ച് വിവേക് എഴുതിയ ട്വീറ്റ് വൈറലാകുന്നു

നടന്‍ വിവേകിന്റെ അപ്രതീക്ഷിത വിയോഗം സിനിമാലോകത്തെ സഹപ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കുമൊന്നും ഇനിയും വിശ്വസിക്കാനായിട്ടില്ല. നടന്റെ ഹാസ്യരംഗങ്ങളും സാമൂഹിക വിഷയങ്ങളിലെ ഇടപെടലുകളും ഓര്‍ത്തെടുക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ ഇവരില്‍ പലരും.സോഷ്യല്‍ മീഡിയയില്‍ മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്ന കുറിപ്പുകള്‍ അദ്ദേഹം പങ്കുവയ്ക്കുമായിരുന്നു. ഇപ്പോഴിതാ അത്തരത്തില്‍ മരണത്തെക്കുറിച്ച് വിവേക് എഴുതിയ ഒരു ട്വീറ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.‘ലളിതവും നിസ്വാര്‍ത്ഥവും കറയില്ലാത്തതുമായ ജീവിതവും അവസാനിക്കും, പക്ഷെ കുറച്ചുപേര്‍ മരണശേഷവും ജീവിക്കുന്നു’, എന്നാണ് തമിഴില്‍ വിവേക് കുറിച്ച ട്വീറ്റ്. അദ്ദേഹത്തിന്റെ വാക്കുകള്‍ പോലെതന്നെ വിവേക് മരിച്ചാലും ലക്ഷക്കണക്കിന് ആളുകളുടെ […]

Continue Reading

ബിജെപി എംപി റാം സ്വരൂപ് ശര്‍മയെ മരിച്ച നിലയില്‍

ബിജെപി എംപി റാം സ്വരൂപ് ശര്‍മയെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഡല്‍ഹിയിലെ നോര്‍ത്ത് അവന്യുവിലെ വസതിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നുള്ള എംപിയാണ് റാം സ്വരൂപ് ശര്‍മ. തൂങ്ങി നില്‍ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അദ്ദേഹത്തിന്റെ സ്റ്റാഫുകളില്‍ ഒരാളാണ് പൊലീസിനെ വിവരമറിയിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.ശര്‍മയുടെ മരണത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ നടത്താനിരുന്ന പാര്‍ലമെന്ററി പാര്‍ട്ടി മീറ്റിംഗ് ബിജെപി മാറ്റിവെച്ചു. മാണ്ഡിയില്‍ നിന്ന് 2014മുതല്‍ എംപിയാണ് ശര്‍മ.രണ്ട് […]

Continue Reading

എത്ര എത്ര കഥാപാത്രങ്ങളിലൂടെ ജീവിക്കേണ്ട ആളായിരുന്നു

സിനിമയിൽ അനിലേട്ടന്റെ പെർഫോമൻസ് നൂറിൽ ഒരു ശതമാനം മാത്രമേ നമ്മൾ കണ്ടിട്ടുള്ളൂ ഇനിയും എത്ര കാലം,എത്ര എത്ര കഥാപാത്രങ്ങളിലൂടെ ജീവിക്കേണ്ട ആളായിരുന്നു.സുരഭി ലക്ഷ്മി എഴുതിയത്‌അനിലേട്ടാ “അഭിനയ” യിലെ ഒരു അഭിനയ കാലത്തിന്റെ ഓർമ്മ ഇപ്പോഴും മനസ്സിൽ മായാതെ കിടപ്പുണ്ട്, ഞങ്ങൾ റിഹേഴ്സലിന് എത്തുന്നതിന് മുമ്പ് തന്നെ ഒരു കസേരയിൽ സിഗരറ്റും വലിച്ചു അനിലേട്ടനും ഗോപാലേട്ടനും ഭൂലോക ചർച്ചയിൽ ആയിരിക്കും,ചുരുണ്ട മുടിയും പ്രത്യേക ശബ്ദവും താളവും നിറഞ്ഞ സംസാരം, ഇന്നത്തെ ട്രോളൻമാരുടെ രാജാവാവിയിരുന്നു,എന്തൊരു ഹ്യൂമർസെൻസായിരുന്നു.അനിലേട്ടനും ഗോപാലേട്ടനും വേദിയിൽ ഒരുമിച്ച് […]

Continue Reading

മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു

മുതിർന്ന മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം നേമം കാരയ്ക്കാമണ്ഡപത്തിനു സമീപമുണ്ടായ ബൈക്ക് അപകടത്തിലാണ് പ്രദീപ് മരിച്ചത്. ഒരേ ദിശയില്‍ നിന്നു വന്ന വാഹനം ഇടിച്ചായിരുന്നു അപകടം. അപകടശേഷം ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ഇന്നു വൈകിട്ടു മൂന്നരയോടെയായിരുന്നു സംഭവം. പ്രദീപിനെ ഇടിച്ചിട്ട വാഹനം കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാളെ ബന്ധുക്കള്‍ക്കു […]

Continue Reading

പ്രമുഖ കൃഷി ശാസ്ത്രജ്ഞൻ ആർ ഹേലി അന്തരിച്ചു

പ്രമുഖ കൃഷി ശാസ്ത്രജ്ഞൻ ആർ ഹേലി അന്തരിച്ചു. 87 വയസ്സായിരുന്നു. കൃഷി വകുപ്പ് മുന്‍ ഡയറക്ടറായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌കാരം തിരുവനന്തപുരം ആറ്റിങ്ങലില്‍ നടക്കും.കൃഷി വകുപ്പ് മുന്‍ ഡയറക്ടറായിരുന്ന ആര്‍ ഹേലിയാണ് മലയാളത്തില്‍ ഫാം ജേര്‍ണലിസത്തിന് തുടക്കമിട്ടത്. ആകാശവാണിയിലെ വയലും വീടും, ദൂരദര്‍ശനിലെ നാട്ടിന്‍പുറം എന്നീ പരിപാടികള്‍ക്ക് പിന്നില്‍ അദ്ദേഹമായിരുന്നു.കൃഷിയെ സംബന്ധിച്ച ലേഖനങ്ങള്‍ പത്രങ്ങളിലും ആനുകാലികങ്ങളിലും എഴുതിയിരുന്നു. നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

Continue Reading

ശ്വാസകോശ അർബുദത്തെത്തുടർന്ന് ചികിത്സയിലായിരുന്നു

പ്രശസ്ത സാഹിത്യകാരൻ യു.എ ഖാദർ (85) കോഴിക്കോട്ട് അന്തരിച്ചു. ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.കുറച്ചു നാളുകളായി ശ്വാസകോശ അർബുദത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ഏഴ് പതിറ്റാണ്ടോളം നോവലിസ്റ്റും ചെറുകഥാകൃത്തും ചിത്രകാരനുമെല്ലാമായി മലയാളത്തിന്റെ സാംസ്‌കാരിക ഭൂമികയില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു യു.എ ഖാദര്‍.ദേശാതിര്‍ത്തികള്‍ക്കും ഭാഷാതിര്‍ത്തികള്‍ക്കും ആദര്‍ശ-വിശ്വാസാതിര്‍ത്തികള്‍ക്കും പൗരത്വനിയമങ്ങള്‍ക്കും വിലക്കാനാവാത്ത വിസ്മയമായിരുന്നു യു.എ. ഖാദര്‍ എന്ന ബുഹുമുഖപ്രതിഭ.

Continue Reading

വെഡ്ഡിംഗ് ഫോട്ടോഷൂട്ടിനിടെ യുവാവും യുവതിയും മുങ്ങി മരിച്ചു

കാവേരി നദിയിൽ വട്ടത്തോണിയിൽ വെച്ചുള്ള പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടിനിടെ യുവാവും യുവതിയും മുങ്ങി മരിച്ചു.വിവാഹത്തിന് മുമ്പുള്ള ഫോട്ടോഷൂട്ടിനായി തിങ്കളാഴ്ച ഇവർ കാവേരി നദിയിലൂടെ വട്ടത്തോണിയിൽ സഞ്ചരിക്കവേ ടി നരസിപുരയിലെ തലകാടിനടുത്ത് തോണി മറിഞ്ഞാണ് അപകടമുണ്ടായത്. കഴിഞ്ഞ അഞ്ച് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. സിവിൽ കരാറുകാരനായ ചന്ദ്രു (28), ശശികല (20) എന്നിവരാണ് മുങ്ങി മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും മൈസൂരുവിലെ ക്യതാമരനഹള്ളിയിൽ നിന്നുള്ളവരാണ്. ഇവരുടെ വിവാഹം നവംബർ 22-ന് മൈസൂരുവിൽ വെച്ച് നടക്കാനിരിക്കുകയായിരുന്നു.ബന്ധുക്കളോടും ഫോട്ടോഗ്രാഫർമാരോടും ഒപ്പം ദമ്പതികൾ […]

Continue Reading

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എം എല്‍ എയുമായ സി മോയിന്‍കുട്ടി (77) അന്തരിച്ചു

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എം എല്‍ എയുമായ സി മോയിന്‍കുട്ടി (77) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിലായി 15 വര്‍ഷത്തോളം അദ്ദേഹം നിയമസഭാ അംഗമായിരുന്നു. 1996മുതല്‍ 2001 വരെ കൊടുവള്ളി മണ്ഡലത്തേയും 2001 മുതല്‍ 2006 വരേയും 2011 മുതല്‍ 2016 വരേയും തിരുവമ്പാടി മണ്ഡലത്തേയും അദ്ദേഹം പ്രതിനിധീകരിച്ചു. കോഴിക്കോടിന്റെ മലയോര മേഖലയിലല്‍ യു ഡി എഫിന്റെ ഏറ്റവും ശക്തനായ നേതാവായിരുന്നു അദ്ദേഹം. താമരശ്ശേരിക്കടത്ത് അണ്ടോ […]

Continue Reading

പി ബിജു അന്തരിച്ചു; ഹൃദയാഘാതമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ട്

യുവജന ക്ഷേമബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു. അന്തരിച്ചു. 34 വയസായിരുന്നു. കൊവിഡ് ബാധിതനായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സി പി ഐ (എം) തിരുവനന്തപുരം ജില്ലാ കമ്മറ്റി അംഗമാണ്. എസ് എഫ് ഐ സംസ്ഥാന പ്രസിഡണ്ട്, ഡിവൈ എഫ് ഐ സംസ്ഥാന ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു.

Continue Reading