കൈപ്പാണി ബിയ്യാത്തു ഹജ്ജുമ്മ (84) നിര്യാതയായി.

വെള്ളമുണ്ട പഴഞ്ചന പരേതനായ കൈപ്പാണി മൊയ്തു ഹാജിയുടെ ഭാര്യ ബിയ്യാത്തു ഹജ്ജുമ്മ (84) നിര്യാതയായി.മക്കൾ: ഉസ്മാൻ ഹാജി (വ്യാപാരി, വെള്ളമുണ്ട എട്ടേനാൽ ), മഹമ്മൂദ്, റഷീദ്, ആമിന, ആയിഷ, അലീമ, മൈമൂന, നജ്മത്ത്.മരുമക്കൾ: മുഹമ്മദ്, റസാഖ്, ബീരാൻ, അസീസ്, മമ്മൂട്ടി,സഹീറ, സാജിത, റസീന,

Continue Reading

കല്ലാച്ചി മൊയ്തു മുസ്‌ലിയാർ അന്തരിച്ചു

വെള്ളമുണ്ട: പ്രമുഖ മത പണ്ഡിതനും മുദരിസും ആയ കല്ലാച്ചി മൊയ്തു മുസ്‌ലിയാർ (83) അന്തരിച്ചു. കെ. കെ. സ്വദഖത്തുല്ല മുസ്‌ലിയാർ, നാദാപുരം ഖാസി ആയിരുന്ന കീഴന കുഞ്ഞബ്ദുല്ല മുസ്‌ല്യാര്‍, അലി അഹമ്മദ് കുട്ടി മുസ്‌ലിയാർ എന്നിവരുടെ ശിക്ഷണത്തിൽ നാദാപുരം, വാരാമ്പറ്റ എന്നിവിടങ്ങളിലായി ദീർഘകാലം മത പഠനം നടത്തി. വെള്ളമുണ്ട പഴഞ്ചന, മാനന്തവാടി, സുൽത്താൻ ബത്തേരി, പഴശ്ശി, ഈസ്റ്റ് കെല്ലൂർ ജുമാ മസ്‌ജിദുകളിൽ മുദരിസ് ആയി ചെയ്ത മൊയ്തു മുസ്‌ലിയാർക്ക് മലബാറിൽ നിരവധി ശിഷ്യ ഗണങ്ങൾ ഉണ്ട്. സമസ്ത […]

Continue Reading

മിമിക്രിക്കാരൻ സുഹൃത്തിന്‍റെ വാക്കു വിശ്വസിച്ചതോടെ​ റിസബാവ വഴി തെറ്റി

കോഴിക്കോട്​: അന്തരിച്ച നടൻ റിസബാവ​യെ ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന നടനാക്കുന്നതിൽ നിന്ന്​ തടഞ്ഞത്​ ഒരു മിമിക്രിക്കാരനായിരുന്നുവെന്ന്​ സംവിധായകൻ ആലപ്പി അഷ്​റഫിന്‍റെ വെളിപ്പെടുത്തൽ. ഫേസ്​ബുക്ക്​ പോസ്റ്റിലാണ്​ റിസബാവയുടെ വളർച്ച ഇല്ലാതാക്കിയയാളെ കുറിച്ച്​ സൂചന നൽകിയത്​.ഇൻ ഹരിഹർ നഗർ ഹിറ്റായതിനു പിന്നാലെയാണ്​ ആ സിനിമയിലെ വില്ലൻ കഥാപാത്രത്തെ തേടി ഇന്ത്യയിലെ വിവിധ ഇൻഡസ്​ട്രികളിൽ നിന്നും വിളികളെത്തിയത്​. ജോൺ ഹോനായ് എന്ന വില്ലൻ കഥാപാത്രം റിസബാവ എന്ന നടനെ ചലച്ചിത്ര മേഖലയിലെ സജീവ ചർച്ചാ കേന്ദ്രമാക്കി കഴിഞ്ഞിരുന്നു. ഹിന്ദി, തമിഴ്​, തെലുങ്ക്​ […]

Continue Reading

നെസീമ അപകടത്തിൽ പെട്ടത് ആദ്യ ദിവസത്തെ പ്രഭാത നടത്തത്തിൽ തന്നെ

കിഴക്കമ്പലംഃ പഴങ്ങനാട് സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയുമായി പോയ കാർ പാഞ്ഞുകയറി പ്രഭാത സവാരിക്കിറങ്ങിയ രണ്ട് സ്ത്രീകൾ മരിച്ചു. കാറിലുണ്ടായിരുന്ന രോഗിയായ ഹോമിയോ ഡോക്ടർ ആശുപത്രിയിലും മരിച്ചു. കിഴക്കമ്പലം പഞ്ചായത്ത് 16–ാം വാർഡ് മാളേയ്ക്കമോളം ഞെമ്മാടിഞ്ഞാൽ കോരങ്ങാട്ടിൽ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ സുബൈദ (46), പൊയ്യയിൽ യൂസഫിന്റെ ഭാര്യ നെസീമ (47), പുക്കാട്ടുപടി വിചിത്ര ഭവനിൽ ലാൽജിയുടെ ഭാര്യ ഡോ.സ്വപ്ന (50) എന്നിവരാണ് മരിച്ചത്.ബ്ലായിപറമ്പിൽ സമദിന്റെ ഭാര്യ സാജിത(48), കൂണാംപറമ്പിൽ അബ്ദുൽ ഖാദറിന്റെ ഭാര്യ ബീവി(47) എന്നിവരെ പരുക്കുകളോടെ എറണാകുളത്തെ […]

Continue Reading

ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന്‍റെ ടയർ പൊട്ടി യുവതി മരിച്ചു

ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന്‍റെ ടയർ പൊട്ടിയുള്ള വാഹനാപകടത്തില്‍ യുവതി മരിച്ചു. തിരുവനന്തപുരം വിതുര സ്വദേശി ആര്യ (23) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന യുവാവ് പരിക്കുകളോടെ ചികിത്സയിലാണ്.

Continue Reading

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കുടുംബത്തിലെ ഒമ്പതുപേര്‍ മരിച്ചു

വീട്ടിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാല് കുട്ടികള്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഒമ്പതുപേര്‍ മരിച്ചു. അഹമ്മദാബാദിലെ അസ്‌ലാലിയിലാണ് ഈ മാസം 20ന് ദാരുണമായ അപകടം നടന്നത്. മരിച്ചവരെല്ലാം മധ്യപ്രദേശ് സ്വദേശികളാണ്.ചെറിയ റൂമിനുള്ളിലാണ് ഇവര്‍ താമസിച്ചിരുന്നത്. ജൂലൈ 20ന് രാത്രി ഉറങ്ങുന്ന സമയം ഗ്യാസ് ചോര്‍ന്നു. മണം പുറത്തേക്കെത്തിയതോടെ അയല്‍വാസി വിവരം പറയാനായി വാതിലില്‍ മുട്ടി. വാതില്‍ തുറക്കാനെത്തിയയാള്‍ സ്വിച്ചിട്ടതോടെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു-പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍ ജദേജ പറഞ്ഞു.രാംപാരി അഹിര്‍വാര്‍ (56), രാജുഭായി (31), സോനു (21), സീമ (25), […]

Continue Reading

പത്താം ക്ലാസ് പരീക്ഷയിൽ മികച്ച മാര്‍ക്ക് ലഭിച്ച കുട്ടിക്ക് അസ്വാഭാവിക മരണം

പാലക്കാട്ഃ വടക്കഞ്ചേരിയില്‍ പതിനാറുകാരിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കിഴക്കഞ്ചേരി മമ്പാട് സ്വദേശിനിയെയാണ് ഉച്ചയോടെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസത്തെ പത്താം ക്ലാസ് പരീക്ഷാഫലത്തില്‍ മികച്ച മാര്‍ക്ക് ലഭിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് വടക്കഞ്ചേരി പൊലീസ് കേസെടുത്തു.

Continue Reading

കേരളം ലോകത്തിന് ദാനം ചെയ്ത അപൂര്‍വ്വം പ്രതിഭകളില്‍ ഒരാളാണ്

ആയുർവേദ ആചാര്യൻ വൈദ്യരത്‌നം പി.കെ വാര്യരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. കേരളം ലോകത്തിന് ദാനം ചെയ്ത അപൂര്‍വ്വം പ്രതിഭകളില്‍ ഒരാളാണ് ഡോ.പി.കെ.വാര്യര്‍ എന്ന് കെ.കെ ശൈലജ പറഞ്ഞു.ആയൂര്‍വേദ ചികിത്സയുടെ കുലപതിയായി വിശേഷിക്കപ്പെടുന്ന ഇദ്ദേഹം ആയൂര്‍വേദത്തെ ലോകത്തിന് പരിചയപ്പെടുത്തിയ മഹാനായിരുന്നു. ആയൂര്‍വേദ ചികിത്സയ്ക്കും പഠനത്തിനുമായി വിദേശത്ത് നിന്ന് നരവധി പേരെ കേരളത്തില്‍ എത്തിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ വികസനത്തിന് മാത്രമല്ല, കേരളത്തില്‍ ഉടനീളം ആയൂര്‍വേദത്തെ ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം […]

Continue Reading

മലയാളം ഹൃദയത്തിലേറ്റിയ ഗാനങ്ങളുടെ ശിൽപി പൂവച്ചൽ ഖാദർ (72) അന്തരിച്ചു

മലയാളം ഹൃദയത്തിലേറ്റിയ പ്രണയാർദ്ര ഗാനങ്ങളുടെ ശിൽപി പൂവച്ചൽ ഖാദർ (72) അന്തരിച്ചു. കോവിഡ് ബാധയെത്തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം. മുന്നൂറിലേറെ ചിത്രങ്ങളിലായി രണ്ടായിരത്തോളം ഗാനങ്ങളെഴുതിയിട്ടുണ്ട്. നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ (ചാമരം), ഏതോ ജന്മ കൽപനയിൽ (പാളങ്ങൾ), അനുരാഗിണി ഇതായെൻ (ഒരു കുടക്കീഴിൽ), ശരറാന്തൽ തിരിതാഴും (കായലും കയറും) തുടങ്ങിയവയടക്കം അവയിൽ പലതും എക്കാലത്തും മലയാളികൾ ഹൃദയത്തിൽ സൂക്ഷിക്കുന്നവയാണ്. ഖാദറിന്റെ നാടകഗാനങ്ങളും ലളിത ഗാനങ്ങളും മാപ്പിളപ്പാട്ടുകളും മലയാളിയുടെ […]

Continue Reading

എൻ.സി.പി സംസ്ഥാന സെക്രട്ടറി കെ.കെ രാജൻ അന്തരിച്ചു

കോഴിക്കോട്: എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ രാജൻ (75) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിനു രോഗം ഭേദമായെങ്കിലും തുടർ ചികിത്സാവേളയിലാണ് നിര്യാണം സംഭവിച്ചത്.ധർമ്മടം നിയോജക മണ്ഡലത്തിലെ മുഴപ്പാല സ്വദേശിയായ കെ.കെ രാജൻ, ബീഡി തൊഴിലാളിയായി പൊതുരംഗത്തേക്ക് കടന്നുവന്ന് ജില്ലയിലെ അഭിവക്ത യൂത്ത് കോൺഗ്രസിന്‍റെ നേതൃനിരയിലേക്ക് ഉയർന്ന നേതാവാണ്. ഇന്നത്തെ കാസർകോട് ജില്ലയും മാനന്തവാടി താലൂക്കിൽ ഉൾപ്പെട്ട അവിഭക്ത കണ്ണൂർ ജില്ലയിലെ യൂത്ത് കോൺഗ്രസിന്‍റെ വൈസ് പ്രസിഡന്‍റായി എഴുപതുകളിൽ കെ.കെ […]

Continue Reading