ഡബ്ല്യുസിസി വിടാനുള്ള സംവിധായിക വിധു വിന്‍സെന്‍റിന്‍റെ തീരുമാനം ദൗര്‍ഭാഗ്യകരമായി പോയെന്ന് സംഘടന.

ഡബ്ല്യുസിസി വിടാനുള്ള സംവിധായിക വിധു വിന്‍സെന്‍റിന്‍റെ തീരുമാനം ദൗര്‍ഭാഗ്യകരമായി പോയെന്ന് സംഘടന. 30 ദിവസത്തെ നോട്ടീസ് കാലാവധിക്കു ശേഷം, ഓഗസ്റ്റ് എട്ടിന് കൂടിയ മാനേജിംഗ് കമ്മിറ്റി വിധുവിന്‍റെ രാജി സ്വീകരിച്ചതായി സംഘടനയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പുതിയ ബ്ലോഗില്‍ പറയുന്നു.

Continue Reading

ബിരിയാണി ഉഷാറായി.കനി കുസൃതിക്ക് സ്പെയിനിൽ നിന്നും പുരസ്‌കാരം

‘ബിരിയാണി’ പ്രകടനത്തിന് കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്‌ക്കാരം. സ്‌പെയിനിലെ മാഡ്രിഡിലെ ഇമാജിന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്‌ക്കാരമാണ് കനി കുസൃതി സ്വന്തമാക്കിയിരിക്കുന്നത്. ഇറ്റലിയിലെ റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയറായാണ് ബിരിയാണി എന്ന സിനിമ ആദ്യം പ്രദര്‍ശിപ്പിച്ചത്.

Continue Reading

”രാവണപ്രഭു”വിന്റെ രാവണൻ ഗെറ്റപ്പ് വൈറലാകുന്നു

ജോര്‍ജുകുട്ടി ലുക്കി’ന് പിറകെ മോഹന്‍ലാലിന്റെ രാവണന്‍ സ്‌റ്റൈൽ സോഷ്യല്‍ മീഡിയ എറ്റെടുത്തിരിക്കുന്നു . നീണ്ട താടിയോടും മുടിയോടും ഒപ്പം പരമ്പരാഗത വേഷത്തിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. ലാല്‍ ഓണം നല്ലോണം എന്ന ഏഷ്യാനെറ്റ് സ്പെഷ്യല്‍ പ്രോഗ്രാം ക്രോമാ ഷൂട്ടിന്റെ ചിത്രങ്ങളാണ് ഇത്. ലങ്കാലക്ഷ്മി എന്ന നാടകത്തിന്റെ പല ഭാവങ്ങളുടെ ഷൂട്ടിംഗ് സ്റ്റില്‍ ആണിതെന്നും റിപ്പോര്‍ട്ടുണ്ട്.

Continue Reading

പെട്ടിമുടി,കരിപ്പൂർ ദുരന്തങ്ങൾ ഉണ്ടായപ്പോൾ ആളിക്കത്തിയത് മനുഷ്യസ്നേഹത്തിന്റെ തീപ്പന്തങ്ങളാണ്.

ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ എഴുതിയ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഫേസ് ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു.. കുറിപ്പിന്റെ പൂർണ്ണ രൂപം.. ”നമുക്ക് ഒട്ടും പരിചിതമല്ലാത്ത, നമ്മുടെ തലമുറ ഒരിക്കൽ പോലും അനുഭവിച്ചിട്ടില്ലാത്ത ആതുരമായ, വേദനാജനകമായ കാലത്തിലൂടെയാണ് ലോകമിപ്പോൾ കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. മനുഷ്യരാശി ഒന്നടങ്കം നിസ്സഹായരായി സ്തംഭിച്ചു നില്ക്കയാണ്.നമ്മെ, കേരളത്തെ സംബന്ധിച്ചിടത്തോളം പരീക്ഷണങ്ങൾക്കു കാഠിന്യമേറുന്നു.പ്രളയം, മലയിടിച്ചിൽ, വിമാന ദുരന്തം അങ്ങനെ ഓരോന്നും കനത്ത ആഘാതമാണ് എല്പിച്ചു കൊണ്ടിരിക്കുന്നത്.എന്നാൽ പ്രതീക്ഷയുടെ വിളക്കുകൾ അണഞ്ഞു പോവുന്നില്ലെതാണ് ആശ്വാസകരം. പ്രളയത്തിൽ നാമതു കണ്ടതാണ്. മനുഷ്യസ്നേഹത്തിന്റെ, ത്യാഗത്തിന്റെ, […]

Continue Reading

കിട്ടിയത് കൊണ്ട് ശോഭന എന്റെ നായികമാരിലെ മികച്ചതെന്ന് പറയാന്‍ കഴിയില്ല: ബാലചന്ദ്രമേനോൻ

‘ദേശീയ അവാര്‍ഡ്‌ കിട്ടിയത് കൊണ്ട് ശോഭന എന്റെ നായികമാരിലെ മികച്ച നടിയെന്ന് എനിക്ക് പറയാന്‍ കഴിയില്ല. ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡുമൊക്കെ ഒരു അംഗീകാരം മാത്രമാണ് പക്ഷേ ഒരു സംവിധായകന്റെ അഭിപ്രായത്തില്‍ അത് മറ്റു പലതും ആയിരിക്കും. ശോഭനയുമായി എനിക്ക് ഒരു പ്രശ്നവുമില്ല. അവരുടെ ഒരു അഭിമുഖത്തില്‍ ഞാന്‍ വായിച്ചു. ‘ഏപ്രില്‍ പതിനെട്ട് എന്ന സിനിമയില്‍ എനിക്ക് കൂടുതല്‍ സഹകരിക്കാന്‍ സാധിച്ചില്ല, അത് എന്റെ പ്രായത്തിന്റെ പ്രശ്നം കൊണ്ടാണ് എന്നൊക്കെ’. ഞാന്‍ കൊണ്ട് വന്ന നായികമാരില്‍ ആരുമായും […]

Continue Reading

നടന്‍ സഞ്ജയ് ദത്തിനെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുംബൈ: നടന്‍ സഞ്ജയ് ദത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.അതേസമയം, ആശുപത്രിയിലെത്തിച്ചതിനു പിന്നാലെ നടത്തിയ പരിശോധനയില്‍ സഞ്ജയ് ദത്തിന്റെ കൊറോണ പരിശോധന ഫലം നെഗറ്റീവാണെന്ന് കണ്ടെത്തി. അദ്ദേഹത്തെ വൈദ്യപരിശോധനക്ക് വിധേയനാക്കിയിരിക്കുകയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

Continue Reading

ദൃശ്യം 2’വിന്റെ ചിത്രീകരണം കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ചു വെന്ന്..

‘ദൃശ്യം 2’വിന്റെ ചിത്രീകരണം ഓഗസ്റ്റില്‍ ആരംഭിക്കില്ല. കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ചിത്രീകരണം അടുത്ത മാസത്തേക്ക് നീട്ടി വെയ്ക്കുകയാണെന്ന് സംവിധായകന്‍ ജീത്തു ജോസഫ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 2013-ല്‍ റിലീസ് ചെയ്ത ദൃശ്യം മലയാള സിനിമയില്‍ വന്‍ ഹിറ്റായിരുന്നു. കേരളത്തിലാണ് പൂര്‍ണമായും ചിത്രീകരിക്കുന്നത്. ലോക്ക്ഡൗണിന് ശേഷം തുടര്‍ച്ചയായ 60 ദിവസംകൊണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയാക്കുമെന്ന്‌ ആന്റണി പെരുമ്പാവൂരും അറിയിച്ചു

Continue Reading

അയ്യപ്പൻ നായരുടെ ഗോത്രവർഗ്ഗക്കാരിയായ ഭാര്യ മാവോയിസ്റ്റ്‌ ബന്ധമുണ്ടെന്ന് വരെ ആരോപിക്കപ്പെടുന്ന സമരനായികയാണ്

‘എ.കെ’ – മൂന്നു മണിക്കൂർ ദൈർഘ്യമുണ്ടെങ്കിലും മടുക്കാതെ ഈ ലോക്ക് ഡൗൺ സമയത്ത് കണ്ടിരിക്കാവുന്ന മാസ്‌ എന്റർടെയ്നറാണു അകാലത്തിൽ വിടപറഞ്ഞ സച്ചി രചനയും സംവിധാനവും നിർവഹിച്ച ‘അയ്യപ്പനും കോശിയും’ / ‘എ.കെ.’ മുഖ്യ കഥാപാത്രങ്ങൾക്കിടയിൽ അവിചാരിതമായി മുളപൊട്ടുകയും ക്രമത്തിൽ നീറിപ്പിടിക്കുകയും ചെയ്യുന്ന രൂക്ഷവൈരങ്ങളുടെ രോഷാകുലമായ കഥകൾ സച്ചിയുടെ ഇഷ്ടവിഷയമായിരുന്നു. ‘എ.കെ’യുടെ പ്രമേയവും മറ്റൊന്നല്ല.സച്ചി എഴുതി ലാൽ ജൂനിയർ സംവിധാനം ചെയ്ത ‘ഡ്രൈവിംഗ്‌ ലൈസൻസ്‌’ എന്ന സിനിമ റിലീസായതും ആവേശകരമായ ചുറ്റുപാടിലാണ്. .’പൃഥ്വിരാജും’ ‘സുരാജും’ തമ്മിലുള്ള നേർക്കുനേർപ്പോരുപ്രമേയമാക്കിയ ആ […]

Continue Reading