കീറ്റോ ഡയറ്റ് പിന്തുടർന്നതിന് പിന്നാലെ വൃക്കക്ക് തകരാർ സംഭവിച്ച്‌ നടി അന്തരിച്ചു

ബംഗാളി നടി മിശ്​തി മുഖർജി അന്തരിച്ചു. വൃക്ക തകരാറിനെ തുടർന്നാണ് മരണം വെള്ളിയാഴ്​ രാത്രിയോടെയാണ് മരണത്തിന്​ കീഴടങ്ങിയത്​. ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ‌ശനിയാഴ്​ച ബന്ധുക്കൾ പുറത്തുവിട്ട പ്രസ്​താവനയിലൂടെയാണ് മരണം സ്ഥിരീകരിച്ചത്​. ശരീരഭാരം കുറയ്ക്കാനുള്ള കീറ്റോ ഡയറ്റ് പ്രതികൂലമായി ബാധിച്ചതാണ് മരണത്തിൽ കലാശിച്ചത് എന്ന് കുടുംബം പറയുന്നു. കീറ്റോ ഡയറ്റ് പിന്തുടർന്നതിന് പിന്നാലെ വൃക്കക്ക് തകരാർ സംഭവിച്ചു. ഇവർ ഒരുപാട് വേദന സഹിച്ചിരുന്നു.  തികച്ചും ദൗർഭാ​ഗ്യകരമായ സംഭവം. ഞങ്ങളുടെ നഷ്ടം ആർക്കും നികത്താനാവില്ലെന്നും  പ്രസ്താവനയിൽ പറയുന്നു.

Continue Reading

‘ഈ കാലത്ത് ‘ലോക്ക് ഡൗൺ കാല വെബ് സിനിമ ശ്രദ്ധേയമാകുന്നു

ലോക്ക് ഡൗൺ സമയത്ത് അഭിനേതാക്കൾ ആരും തന്നെ നേരിൽ കാണാതെയും ഒരു സീനിലോ ഒരു ഫ്രയിമിലോ ഒന്നിലധികം അഭിനേതാക്കൾ വരാതെയും എന്നാൽ ഫലത്തിൽ നിരവധി കഥാപാത്രങ്ങൾ ചിത്രത്തിൽ ഉടനീളം വന്ന് പോകുകയും ചെയുന്ന തരത്തിൽ തീർത്തും ഒരു പരീക്ഷണ ചിത്രമായി ചെയ്ത `ഈ കാലത്ത് ´ എന്ന വെബ് സിനിമക്ക് എങ്ങും മികച്ച പ്രതികരണം. ഒരുപക്ഷെ മലയാളത്തിൽ ആദ്യമായി ആയിരിക്കും ഇങ്ങനൊരു പരീക്ഷണ ചിത്രം ഇറങ്ങുന്നത്. ലോക്ക് ഡൗൺ സമയമായതിനാൽ ആർക്കും തന്നെ പുറത്തിറങ്ങാൻ പറ്റാതെ വീട്ടിൽ […]

Continue Reading

‘വളരെ കഫംര്‍ട്ടബിള്‍ ആയ പ്രൊസസ് ആയിരുന്നു’ടാറ്റു കുത്തിയ അനുഭവം പങ്കുവച്ച് ശ്രിത ശിവദാസ്

ടാറ്റു കുത്തിയ അനുഭവം പങ്കുവച്ച് നടി ശ്രിത ശിവദാസ്. ദി ഡീപ് ഇങ്ക് ടാറ്റു സ്റ്റുഡിയോസിന് നന്ദി പറഞ്ഞു കൊണ്ടാണ് ശ്രിതയുടെ പോസ്റ്റ്. ഇനിയുള്ള ജീവിതത്തില്‍ ഏറെ അഭിമാനത്തോടെ ചേര്‍ത്തുപിടിക്കുന്ന ഒന്നായിരിക്കും ഇതെന്ന് ടാറ്റു കുത്തിയ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് ശ്രിത കുറിച്ചു. വളരെ കഫംര്‍ട്ടബിള്‍ ആയ പ്രൊസസ് ആയിരുന്നു. ദുര്‍ബലമനസ്‌ക്കയായ ഈ തുടക്കക്കാരിയോട് ഏറെ സമാധാനത്തോടെ ടാറ്റു പതിപ്പിക്കാന്‍ കാണിച്ച മനസിന് ഒത്തിരി നന്ദി. മറ്റൊന്ന് കൂടി വേണമെന്ന ആഗ്രഹം ഇത് ജനിപ്പിച്ചിട്ടുണ്ട് എന്നും ടാറ്റു […]

Continue Reading

തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കും

സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും. തിയേറ്റര്‍ ഉടമകളുടെ യോഗം കൊച്ചിയില്‍ ചേരും. നിയന്ത്രണങ്ങളോടെ ഈ മാസം 15 മുതല്‍ തിയേറ്റര്‍ തുറക്കാമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. നിലവിലെ സാഹചര്യത്തില്‍ തിയേറ്റര്‍ തുറക്കേണ്ടതില്ലെന്നാണ് ഉടമകളുടെ നിലപാട്. സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കില്ലെന്നാണ് ഫിലിം ചേംബര്‍ പറയുന്നത്.പ്രത്യേക സാമ്പത്തിക പാക്കേജും വിനോദ നികുതി ഒഴിവാക്കലുമായിരുന്നു തിയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം മുന്‍നിര്‍ത്തി സര്‍ക്കാരിനെ പലതവണ സമീപിച്ചിട്ടും അനുകൂല തീരുമാനമുണ്ടായില്ലെന്നാണ് ഫിലിം ചേംബര്‍ പറയുന്നത്. സീറ്റ് കപ്പാസിറ്റിയോടെ തിയേറ്റര്‍ […]

Continue Reading

ഞാന്‍ നിങ്ങളുടെ കമന്റുകള്‍ വായിക്കുന്നില്ലെന്ന് ആരാണ് പറയുന്നത് .. മലയാളം ഫോണ്ട് ഉപയോഗിച്ച് എങ്ങനെ മറുപടി നല്‍കുമെന്ന് നോക്കണം”

മലയാളത്തിന്റെ പ്രിയ നടിയാണ് ശോഭന. മകള്‍ അനന്തനാരായണിക്ക് ഒപ്പം കടലിന്റെ ഭംഗി ആസ്വദിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചിത്രങ്ങള്‍ക്ക് നല്‍കിയ ക്യാപ്ഷനാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.”ഒരു യാത്ര പോയി. ഇന്‍സ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലും ഉണ്ടായിരിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്… ഞാന്‍ നിങ്ങളുടെ കമന്റുകള്‍ വായിക്കുന്നില്ലെന്ന് ആരാണ് പറയുന്നത് .. മലയാളം ഫോണ്ട് ഉപയോഗിച്ച് എങ്ങനെ മറുപടി നല്‍കുമെന്ന് നോക്കണം” എന്നാണ് ശോഭന ചിത്രങ്ങള്‍ക്ക് നല്‍കിയ ക്യാപ്ഷന്‍.ചിത്രത്തിന് ഉടനെ ലഭിച്ച മിക്ക കമന്റുകള്‍ക്കും താരം മറുപടി കൊടുത്തിട്ടുമുണ്ട്. ബീച്ചിനടുത്ത് ഊഞ്ഞാലില്‍ […]

Continue Reading

അൺലോക്ക് 5: സിനിമാശാലകൾക്ക് 50% ഇരിപ്പിടം, സ്കൂളുകൾ തുറക്കുന്ന കാര്യം സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം

രാജ്യത്തുടനീളം ലോക്ക്ഡൗൺ പ്രഖ്യാപിച്ച മാർച്ച് മുതൽ അടച്ചിട്ട സ്കൂളുകൾക്കും കോളേജുകൾക്കും ഒക്ടോബർ 15 മുതൽ വീണ്ടും തുറക്കാൻ അനുവാദമുണ്ടെന്ന് കേന്ദ്രം. കൊറോണ വൈറസുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നതിന്റെ അടുത്ത ഘട്ടം (അൺലോക്ക് 5) പ്രഖ്യാപിച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എന്നിരുന്നാലും, അന്തിമ തീരുമാനം സംസ്ഥാനങ്ങൾക്കും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും എടുക്കാമെന്ന് കേന്ദ്ര സർക്കാർ പറഞ്ഞു. ഓൺ‌ലൈൻ, വിദൂര പഠനം എന്നിവ മുൻ‌ഗണനയുള്ള അധ്യാപന രീതിയായി തുടരുമെന്നും പ്രോത്സാഹിപ്പിക്കപ്പെടുമെന്നും കേന്ദ്രം അറിയിച്ചു.സിനിമാ ഹാളുകൾ, മൾട്ടിപ്ലക്സുകൾ, എക്സിബിഷൻ ഹാളുകൾ […]

Continue Reading

ഹൃദയം കാത്ത മമ്മൂട്ടിയോട് ഹൃദയം തൊട്ട് നന്ദി പറയുകയാണ് തൃശൂർ സ്വദേശി പ്രസാദ്

ഹൃദയം കാത്ത മമ്മൂട്ടിയോട് ഹൃദയം തൊട്ട് നന്ദി പറയുകയാണ് തൃശൂർ സ്വദേശി പ്രസാദ്. ഓട്ടോ ഡ്രൈവറായ പ്രസാദിന് ഹൃദയ ശസ്ത്രക്രിയ അത്യാവശ്യമായി വന്നപ്പോഴാണ് സഹായവുമായി മമ്മൂട്ടി എത്തുന്നത്. കോവിഡ് നിയന്ത്രണങ്ങളിൽ പെട്ട് ചികിൽസ വൈകുകയും സ്വകാര്യ ആശുപത്രിയിൽ ചികിൽസിക്കാൻ പണവും ഇല്ലാതെ വന്നതോടെയാണ് മമ്മൂട്ടി ഫാൻസ് പ്രശ്നത്തിൽ ഇടപെടുകയും കാര്യം മമ്മൂട്ടിയുടെ ശ്രദ്ധയിൽ എത്തിക്കുകയും ചെയ്തത്. മമ്മൂട്ടിയും നിംസ് ഹാർട്ട്‌ ഫൗണ്ടേഷനും സംയുക്തമായി നടത്തിവരുന്ന സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതിയായ ഹാർട്ട് -റ്റൂ -ഹാർട്ടിൽ ഉൾപ്പെടുത്തിയാണ് പ്രസാദിന്റെ […]

Continue Reading

മോഡേണ്‍ ദാവണിയും ലോങ് ഫ്രോക്കും റിമി ടോമിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു

സോഷ്യല്‍ മീഡിയയില്‍ വൈറലായി ഗായികയും അവതരാകയും നടിയുമായ റിമി ടോമിയുടെ പുതിയ ചിത്രങ്ങള്‍. മോഡേണ്‍ ദാവണിയും ലോങ് ഫ്രോക്കും ധരിച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് റിമി ടോമി പങ്കുവച്ചിരിക്കുന്നത്. സൂപ്പര്‍ മോഡലിനെ പോലെ തിളങ്ങുകയാണ് റിമി എന്നാണ് ആരാധകരുടെ അഭിപ്രായം

Continue Reading

സുഹൃത്തെന്ന് കരുതുന്നുവരുടെ പോലും കൂറുമാറ്റം ഞെട്ടിക്കുന്നുവെന്ന് പാര്‍വ്വതി

നടിയെ ആക്രമിച്ച കേസില്‍ ഭാമയും സിദ്ദിഖും ഉള്‍പ്പടെയുള്ളവര്‍ കൂറുമാറിയ വിഷയത്തില്‍ പ്രതികരണവുമായി നടി പാര്‍വ്വതി. സുഹൃത്തെന്ന് കരുതുന്നുവരുടെ പോലും കൂറുമാറ്റം ഞെട്ടിക്കുന്നുവെന്ന് പാര്‍വ്വതി കുറിച്ചു. അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗിലായിരുന്നു പാര്‍വ്വതിയുടെ പോസ്റ്റ്. അമേരിക്കന്‍ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ജെയിംസ് ബാള്‍ഡ്വിന്റെ വാക്കുകള്‍ പരാമര്‍ശിച്ചുകൊണ്ടായിരുന്നു പാര്‍വ്വതിയുടെ ഫെയ്‌സ് ബുക്ക് കുറിപ്പ്.

Continue Reading

മമ്മൂട്ടിയെ പറ്റിക്കേണ്ടി വന്നിട്ടുണ്ടെന്ന് നടന്‍ ഇന്ദ്രന്‍സിന്റെ വെളിപ്പെടുത്തൽ

മമ്മൂട്ടിയെ പറ്റിക്കേണ്ടി വന്നിട്ടുണ്ടെന്ന് നടന്‍ ഇന്ദ്രന്‍സ്. 1983ല്‍ ബാലു കിരിയത്തിന്റെ ‘വിസ’ സിനിമ ചെയ്യുമ്പോഴാണ് ഇതുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.  ജെ.ബി ജങ്ഷനിലായിരുന്നു ഇന്ദ്രന്‍സിന്റെ പ്രതികരണം. മമ്മൂക്കയ്ക്ക് ചില വാശികളൊക്കെയുണ്ട്.  ചിത്രത്തിന്റെ വസ്ത്രാലങ്കാരം ചെയ്യുന്ന വേലായുധന്‍ ചേട്ടന്‍ എന്നെ  കാര്യങ്ങളേല്‍പ്പിച്ച് പോയിരിക്കുകയായിരുന്നു. ഷൂട്ടിങ്ങിനിടയില്‍ മമ്മൂക്കയ്ക്ക് ഒരു ഷര്‍ട്ട് വേണ്ടിവന്നു. റെഡി മെയ്ഡ് ഷര്‍ട്ടൊന്നും അവിടെ അപ്പോള്‍ കിട്ടില്ലായിരുന്നു. ഞാനവിടെയുള്ള തുണിയെടുത്ത് തയ്ച്ച് ഭദ്രമായി പാക്ക് ചെയ്ത് ഡി.ബി മാര്‍ക്കൊക്കെ വെച്ചു ഒരു ഷര്‍ട്ടുണ്ടാക്കി. എന്നിട്ട് ഡി.ബി ഷര്‍ട്ടാണെന്ന് പറഞ്ഞ് […]

Continue Reading