സാമൂഹികാധിഷ്ഠിത ദുരന്ത നിവാരണ സംവിധാനം പ്രധാനം – മന്ത്രി – അഡ്വ.പി. എ മുഹമ്മദ് റിയാസ്

ദുരന്ത നിവാരണ മേഖലയില്‍ സാമൂഹികാധിഷ്ഠിത ദുരന്ത നിവാര സംവിധാനമാണ് യോജിച്ചതെന്ന് പെതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ജില്ലയിലെ പട്ടിക വര്‍ഗ്ഗ കോളനികളെ ദുരന്ത പ്രതികരണ ക്ഷമതയുള്ള പട്ടികവര്‍ഗ്ഗ കോളനികളായി പ്രഖ്യാപിക്കല്‍, സംസ്ഥാനത്തിനായുളള പട്ടികവര്‍ഗ്ഗ ദുരന്ത നിവാരണ പദ്ധതിയുടെ സമാരംഭം എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സമൂഹത്തെ വിശ്വാസത്തിലെടുത്ത് അവരുടെ ജീവിത സാഹചര്യങ്ങള്‍, സാംസ്‌കാരിക മൂല്യങ്ങള്‍ തുടങ്ങി വിവിധ മേഖലകള്‍ ഉള്‍കൊണ്ട് അവരില്‍ നിന്ന് ഉരുത്തിരിഞ്ഞ് വരുന്ന ആശയങ്ങളുടെ ആകെ തുകയാണ് […]

Continue Reading

പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കുള്ള പദ്ധതികള്‍ കാര്യക്ഷമമാക്കണം : ജില്ലാ കളക്ടര്‍ ഡോ.രേണുരാജ്

പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കുള്ള പദ്ധതികള്‍ കാര്യക്ഷമവും സമയബന്ധിതവുമായി നടപ്പാക്കാന്‍ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് നിര്‍ദ്ദേശിച്ചു.  ജില്ലയില്‍ തുടര്‍ച്ചയായി മാവോയിസ്റ്റ് സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ചേര്‍ന്ന ജില്ലാതല ഉദേ്യാഗസ്ഥരുടെ യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്. ഗോത്രവര്‍ഗ്ഗ സങ്കേതങ്ങളിലെ വീട്, റോഡ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അതത് വകുപ്പുകള്‍ അടിയന്തരമായി പരിഹരിക്കണം.  സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണേണ്ടവയാണെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഫോറസ്റ്റ് വാച്ചര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തുടങ്ങിയ തസ്തികകളിലെ […]

Continue Reading

ദുരന്തനിവാരണം എല്ലാ കോളേജുകളിലേക്കും: കോളേജ് ഡി.എം ക്ലബുകള്‍ക്ക് ജില്ലയില്‍ തുടക്കം

കൽപ്പറ്റ : ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ദുരന്ത ലഘൂകരണ പദ്ധതികളിലൊന്നായ ദുരന്ത നിവാരണ ക്ലബ് ഇനി നാടിന് മാതൃകയാകും. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കോളേജുകളില്‍ ദുരന്ത നിവാരണ ക്ലബ് രൂപീകരിച്ചു. ഒരു കോളേജില്‍ 100 കുട്ടികള്‍ വരെയാണ് ഡി.എം.ക്ലബ്ബില്‍ ഉള്‍പ്പെടുക. 37 കോളേജുകളില്‍ നിന്നായി 74 ചാര്‍ജ് ഓഫീസര്‍മാരും 3000 ത്തോളം വിദ്യാര്‍ത്ഥികളും ക്ലബിന്റെ ഭാഗമായി. ദുരന്ത നിവാരണത്തെപ്പറ്റി പ്രാഥമികവും ശാസ്ത്രീയവുമായ അറിവ് നേടുക, ദുരന്ത സാധ്യത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക തുടങ്ങി ദുരന്ത പ്രതികരണ ക്ഷമതയുള്ള ഒരു […]

Continue Reading

കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ആൾ മരണപ്പെട്ടു.

പുൽപ്പള്ളി :വിറക് ശേഖരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുൽപ്പള്ളി ആനപ്പാറ കോളനിയിലെ കുള്ളൻ (62) മരണപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സെപ്തംബർ 30 ന് ചെതലയം ഫോറസ്റ്റ് റേഞ്ചിലെ പള്ളിച്ചിറ വനത്തിൽ വിറക് ശേഖരിക്കുന്നതിനിടെയാണ് ആന ആക്രമിച്ചത്. തുമ്പികൈയ്യാൽ എടുത്തെറിഞ്ഞതിനെ തുടർന്ന് വാരിയെല്ലുകൾ പൊട്ടിയിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ . ഭാര്യ ദേവി. മക്കൾ സുരേഷ്, ജിജി .

Continue Reading

ഓൺലൈൻ വഴി ജോലി തട്ടിപ്പ്; അഞ്ച് ലക്ഷം തട്ടിയ ഡൽഹി സ്വദേശികളെ പിടികൂടി വയനാട് സൈബർ പോലീസ്

കൽപ്പറ്റ: ഓൺലൈൻ വഴി ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത ഡൽഹി സ്വദേശികളെ വയനാട് സൈബർ പോലീസ് വലയിലാക്കി. ദുബൈയിലെ ആശുപത്രിയിൽ ജോലി നൽകാം എന്ന് വിശ്വസിപ്പിച്ച് പുൽപള്ളി സ്വദേശിനിയിൽ നിന്ന് പണം തട്ടിയവരെയാണ് ആറു മാസം നീണ്ട അന്വേഷണത്തിനൊടുവിൽ ഡൽഹിയിൽ ചെന്ന് പിടികൂടിയത്. ഡൽഹി ഉത്തംനഗർ സ്വദേശി ബൽരാജ് കുമാർ വർമ്മ(43), ബീഹാർ സ്വദേശിയായ നിലവിൽ ഡൽഹി തിലക് നഗറിൽ താമസിക്കുന്ന രവി കാന്ത്കുമാർ (33) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ […]

Continue Reading

രക്ഷാപ്രവര്‍ത്തനത്തിലെ നൂതനമാര്‍ഗങ്ങള്‍ പരിചയപ്പെടുത്തി അഗ്നിരക്ഷാസേനയുടെ മോക്ഡ്രില്‍

ദുരന്ത നിവാരണ പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ അഗ്നി രക്ഷാനിലയത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി നടത്തിയ മോക്ഡ്രില്‍ ശ്രദ്ധേയമായി. ഉരുള്‍ പൊട്ടല്‍ മലവെള്ളപ്പാച്ചില്‍ പോലുള്ള പ്രകൃതി ദുരന്തങ്ങളില്‍ അകപ്പെട്ടവരെ എങ്ങനെ സുരക്ഷിത സ്ഥലത്ത് എത്തിക്കാം, മലയിടുക്കുകളിലും വലിയ മരങ്ങള്‍ക്കു മുകളിലും കുടുങ്ങിക്കിടക്കുന്നവരെയും ബഹുനില കെട്ടിടങ്ങളിലുണ്ടാവുന്ന തീപ്പിടത്തങ്ങളില്‍ അകപ്പെട്ടു പോകുന്നവരെയും എങ്ങനെ രക്ഷിക്കാം തുടങ്ങിയ വിഷയങ്ങളിലായിരുന്നു മോക്ഡ്രില്‍. വെര്‍ട്ടിക്കല്‍, ഹൊറിസോണ്ടല്‍ റോപ്പ് റെസ്‌ക്യു, ബര്‍മാ ബ്രിഡ്ജ്, റോപ്പ് ക്ലൈമ്പിംഗ്, റോപ്പ് ലാഡര്‍ ജംപിങ് ആന്‍സര്‍, ഹോറിസോണ്ടല്‍ റിവര്‍ റെസ്‌ക്യൂ തുടങ്ങിയ […]

Continue Reading

ദുരന്തമുഖത്ത് കാഴ്ചക്കാരാകരുത്; രക്ഷകരാകണം മന്ത്രി – എ.കെ ശശീന്ദ്രന്‍

ദുരന്തമുഖങ്ങളില്‍ കാഴ്ചക്കാരാകാതെ രക്ഷകരാകാന്‍ ഓരോരുത്തര്‍ക്കും സാധിക്കണമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. ദുരന്ത നിവാരണ പ്രവര്‍ത്തങ്ങളില്‍ പ്രാദേശിക സമൂഹത്തിന്റെ പങ്ക് വലുതാണ്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ അടിസ്ഥാനത്തിലുള്ള ദുരന്ത നിവാരണ അതോറിറ്റികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. ദുരന്ത നിവാരണ-ലഘൂകരണ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതും പ്രധാനമാണ്. കോളേജ് ദുരന്ത നിവാരണ ക്ലബുകള്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്നും ഇതിലൂടെ വിദ്യാര്‍ത്ഥികളില്‍ ദുരന്ത നിവാരണ അവബോധം സൃഷ്ടിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. അന്തരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി […]

Continue Reading

ദുരന്തലഘൂകരണ ദിനാചരണം ക്വിസ് മത്സരം നടത്തി

അന്തര്‍ദ്ദേശിയ ദുരന്ത ലഘൂകരണ ദിനാചരണത്തോടനുബന്ധിച്ച് ്ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ജില്ലയിലെ സ്‌കൂള്‍ ദുരന്ത നിവാരണ ക്‌ളബ്ബുകള്‍ക്കായി ക്വിസ് മത്സരം നടത്തി.മാനന്തവാടി എം.ജി.എം എച്ച്. എസ്സ്. എസ്സ് ഡി.എം. ക്‌ളബ്ബിലെ മിഹ ഫാത്തിമ, ആന്‍ഡ്രിയ സെബാസ്റ്റ്യന്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടി. സുല്‍ത്താന്‍ ബത്തേരി മക് ലോയ്ഡ് ഇംഗ്‌ളീഷ് സ്‌കൂള്‍ ഡി.എം.ക്ലബ്ബിലെ ജോഹന്‍ ബിജു, ചിന്‍മയ ജഗദീഷ് എന്നിവര്‍ രണ്ടാം സ്ഥാനം നേടി. മുട്ടില്‍ ഡബ്‌ളിയു.ഒ.വി.എച്ച്.എസ്സ്.എസ്സ് ഡി.എം.ക്ലബ്ബിലെ മുഹമ്മദ് ഷാഹിന്‍ കെ, കെ.മുഹമ്മദ് ജാനിഷ് എന്നിവര്‍ മൂന്നാം […]

Continue Reading

കായിക പരിശീലന ക്യാമ്പ്

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന കായിക മേളയില്‍ ജില്ലയെ പ്രതിനിധീകരിക്കുന്ന ജില്ലയിലെ കായികതാരങ്ങള്‍ക്കായി നടത്തിയ പരിശീലന ക്യാമ്പ് സമാപിച്ചു. സമാപനചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. മേളയില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്കുള്ള ജേഴ്സി വിതരണം ചെയ്തു.ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ക്യാമ്പ് നടത്തിയത്. മൂന്ന് ദിവസങ്ങളിലായി നടന്നുവന്നിരുന്ന ക്യാമ്പില്‍ കുട്ടികള്‍ക്ക് വിവിധ കായിക അധ്യാപകരുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കി. സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ പോയിന്റും സ്‌കൂള്‍ അത്‌ലറ്റ് മീറ്റിന്റെ പോയിന്റും അടിസ്ഥാനമാക്കി […]

Continue Reading

സണ്ടേസ്ക്കൂൾ ഭദ്രാസന കലോൽസവം ഞായറാഴ്ച

കൽപ്പറ്റ: മലങ്കര യാക്കോബായ സിറിയൻ സണ്ടേസ്ക്കൂൾ അസോസി യേഷൻ മലബാർ ഭദ്രാസന കലോൽസവം മീനങ്ങാടി ജെക്സ് ക്യാമ്പസിൽ നടക്കുമെന്ന് വൈസ് പ്രസിഡൻ്റ് ഫാ. പി.സി പൗലോസ്, ഡയറക്ടർ അനിൽ ജേക്കബ് എന്നിവർ അറിയിച്ചു.ഒക്ടോബർ 15 ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതൽ മൽസരം ആരംഭിക്കും. മേഖലാ തലത്തിൽ നിന്നും വിജയിച്ച നീലഗിരി, വയനാട് ജില്ലകളിലെ കലാപ്രതിഭകളാണ് മൽസരത്തിൽ പങ്കെടുക്കുക. ഭദ്രാസന മെത്രാപ്പോലിത്ത ഡോ. ഗീവർഗിസ് മോർ സ്തേഫാനോസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. രാവിലെ പതാക ഉയർത്തലിന് […]

Continue Reading