സംയുക്ത കോഴ്സ്; പരിശീലനം കിലയിൽ നടന്നു

ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസും ‘കില’ യും സംയുക്തമായി രൂപകല്പന ചെയ്ത ‘അധികാരവികേന്ദ്രീകരണവും പ്രാദേശിക ഭരണനിർവ്വഹണവും’ എന്ന സർട്ടിഫിക്കറ്റ് കോഴ്സിന്റെ അക്കാദമിക് കൗൺസിലിംഗ് ആരംഭിക്കുന്നതിന്റെ മുന്നോടിയായുള്ള സംസ്ഥാനതല പരിശീലനം തൃശ്ശൂർ കില ഹെഡ് ക്വാർട്ടേഴ്സിൽ നടന്നു.കില ഡയറക്ടർ ജനറൽ ഡോ.ജോയ് ഇളമൺ ആമുഖ പ്രഭാഷണം നടത്തി. ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.പി.എം.മുബാറക് പാഷ കോഴ്സിനെ പരിചയപ്പെടുത്തി. ഡോ.സണ്ണി ജോർജ്ജ്, ഡോ.ജോസ് ചാത്തക്കുളം, ഡോ.സി.പി.വിനോദ്, ഡോ.പി.എൻ.ദിലീപ്, […]

Continue Reading

‘ഈ തൃശ്ശൂര്‍ ഞാനിങ്ങെടുക്കുകാ, ഇതെനിക്കു വേണം’

തൃശൂര്‍: കോവിഡ്​ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പൂരാഘോഷം മാറ്റിവെക്ക​ണമെന്ന ആവശ്യത്തിന്​ പിന്തുണയുമായി എഴുത്തുകാരി എസ്​. ശാരദക്കുട്ടി. രണ്ടോ മൂന്നോ ദേവസ്വംകാരുടെ താത്പര്യം മാനിച്ചും പൂരക്കച്ചവടക്കാരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയും ജനലക്ഷങ്ങളുടെ ജീവന്‍ അപായത്തിലാക്കരുതെന്ന് അവര്‍ ഫേസ് ബുക്ക് കുറിപ്പിലൂടെ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. ‘ഈ തൃശ്ശൂര്‍ ഞാനിങ്ങെടുക്കുകാ, ഇതെനിക്കു വേണം’ എന്ന് കോവിഡ് പ്രഖ്യാപിക്കുന്നത് ദയവായി കേള്‍ക്കണം. കൈവിട്ട കളിയാണിത്. ഭയമാകുന്നുണ്ട് – ശാരദക്കുട്ടി കുറിച്ചു. രാജ്യമെങ്ങും കോവിഡ്​ വ്യാപനം രൂക്ഷമാകുന്ന സാഹചര്യമാണ്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഇന്ന് മാത്രം […]

Continue Reading

മന്ത്രി വോട്ട് ചെയ്തതിൽ പിഴവ് സംഭവിച്ചിട്ടില്ല

തദ്ദേശ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിം​ഗിൽ മന്ത്രി എ.സി മൊയ്തീൻ നേരത്തെ വോട്ട് ചെയ്തെന്ന് ആരോപണം തള്ളി കളക്ടറുടെ റിപ്പോർട്ട്. മന്ത്രി വോട്ട് ചെയ്തതിൽ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.ആരോപണം അടിസ്ഥാനരഹിതമെന്നും പ്രിസൈഡിംഗ് ഓഫീസറുടെ വാച്ചിൽ 7 മണിയായപ്പോഴാണ് വോട്ടിംഗ് തുടങ്ങിയത് തൃശ്ശൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ട്. റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് നൽകി.മന്ത്രി എ.സി മൊയ്തീൻ 6.55 ന് വോട്ട് ചെയ്തെന്നായിരുന്നു ആരോപണം ഉയർന്നത്. തൃശ്ശൂരിലെ തെക്കുംകര പനങ്ങാട്ടുകരയിലെ പോളിങ് ബൂത്തിലാണ് മന്ത്രി എ സി മൊയ്തീൻ […]

Continue Reading

കോവിഡ് രോഗിയ്ക്ക് നൽകിയ പൊതിച്ചോറിൽ കഞ്ചാവ്

തൃശൂർ മെഡിക്കൽ കോളേജിൽ കോവിഡ് രോഗിയ്ക്ക് നൽകിയ പൊതിച്ചോറിൽ കഞ്ചാവ്. കോവിഡ് രോഗികളുടെ വാർഡിൽ രാവിലെ 11.30 നാണ് സംഭവം. പത്ത് ഗ്രാം കഞ്ചാവ് മൂന്ന് പൊതികളിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. രോഗികളുടെ ബന്ധുക്കൾ കൊണ്ടു വരുന്ന ഭക്ഷണവും ആശുപത്രിയിൽ അനുവദിക്കാറുണ്ട്. ഇങ്ങനെ എത്തിക്കുന്ന പൊതികൾ ആശുപത്രി ജീവനക്കാർ പരിശോധിച്ച ശേഷമാണ് രോഗികൾക്ക് നൽകുന്നത്. വിയ്യൂർ ജയിലിൽ നിന്ന് രോഗം ബാധിച്ച തടവുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടായിരുന്നു. അയാൾക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നാണ് പോലീസ് നിഗമനം

Continue Reading

തൃശ്ശൂരിൽ വീടിനുള്ളിൽ കിടന്നുറങ്ങിയ ഭാര്യയെ കാണാനില്ല; പുലർച്ചെ തിരഞ്ഞിറങ്ങിയ ഭർത്താവ് കണ്ടത് 22 അടി ഉയരമുള്ള പ്ലാവിലിരിക്കുന്ന ഭാര്യയെ

തൃശ്ശൂർ: വീട്ടിനുള്ളിൽ രാത്രി കിടന്നുറങ്ങിയ ഭാര്യയെ പുലർച്ചെ ഭർത്താവ് കണ്ടത് 22 അടി ഉയരമുള്ള പ്ലാവിന് മുകളിൽ. നാലുമണിയോടെ ഉറക്കമുണർന്നപ്പോൾ ഉറങ്ങിക്കിടന്നിരുന്ന ഭാര്യയെ കാണാതായതോടെ അന്വേഷിച്ചിറങ്ങിയ ഭർത്താവാണ് ഒടുവിൽ നാലരയോടെ വീടിനടുത്തുള്ള അധികം ശിഖരങ്ങളില്ലാത്ത പ്ലാവിന്റെ 22 അടിയോളം ഉയരത്തിൽ ഇരിക്കുന്ന ഭാര്യയെ കണ്ടെത്തിയത്. അതേസമയം, 20 വയസുകടന്ന സ്ത്രീ എങ്ങനെ താഴെയൊന്നും അധികം ശിഖരങ്ങളില്ലാത്ത പ്ലാവിൽ കയറിയത് എന്നാണ് എല്ലാവരും അത്ഭുതപ്പെടുന്നത്. തൃശ്ശൂർ അരിമ്പൂരിലാണ് സംഭവം നടന്നത്.അതേസമയ, കണ്ടെത്തിയ ഭാര്യയെ പ്ലാവിൽ നിന്നും താഴെ ഇറക്കാൻ […]

Continue Reading

തൃശൂർ കുതിരാനില്‍ ചരക്കു ലോറികള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

കുതിരാനില്‍ ചരക്കു ലോറികള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കൂത്താട്ടുകുളം സ്വദേശി ജിനീഷ് ആണ് മരിച്ചത്. മണ്ണുത്തി-വടക്കാഞ്ചേരി ദേശീയപാതയില്‍ കുതിരാന്‍ തുരങ്കത്തിന് സമീപം ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു. നാലു ചരക്കു ലോറികളാണ് കൂട്ടിയിടിച്ചത്

Continue Reading

ആരോഗ്യമന്ത്രിയെ പരിഹസിച്ച് കെപിസിസി വൈസ് പ്രസിഡന്‍റ് പത്മജ വേണുഗോപാല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തകരാന്‍ കാരണം ആള്‍ക്കൂട്ടസമരങ്ങളാണെന്നും സമരക്കാരുടെ ഉമിനീരില്‍ നിന്നാണ് രോഗവ്യാപനം ഉണ്ടായതെന്നുമുള്ള ആരോഗ്യമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച് കെപിസിസി വൈസ് പ്രസിഡന്‍റ് പത്മജ വേണുഗോപാല്‍. ഇടത് മന്ത്രിമാര്‍ക്ക് കൊവിഡ് ബാധിച്ചത് പിണറായിക്കെതിരെ മുദ്രാവാക്യം വിളിച്ചതുകൊണ്ടാണോയെന്ന് അവര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകള്‍ സംഭവിച്ചത് പ്രതിപക്ഷം കാരണമാണോയെന്നും ആരോഗ്യവകുപ്പിന്‍റെ വീഴ്ചകള്‍ അക്കമിട്ട് നിരത്തി പത്മജ വേണുഗോപാല്‍ ചോദിക്കുന്നു. പത്മജ വേണുഗോപാലിന്‍റെ ഫേസ്ബുക്ക് കുറിപ്പ്: കോവിഡ് കുറഞ്ഞാൽ ടീച്ചറമ്മ തടഞ്ഞു നിർത്തി.. കോവിഡ് […]

Continue Reading

തൃശൂര്‍ പഴയന്നൂരില്‍ യുവാവിനെ വെട്ടിക്കൊന്നു;മൂന്നാഴ്ചയ്ക്കിടെ ഒമ്പത് കൊലപാതകങ്ങളാണ് തൃശൂരിലുണ്ടായത്.

തൃശൂര്‍ പഴയന്നൂരില്‍ യുവാവിനെ വെട്ടിക്കൊന്നു. ഒറ്റപ്പാലം സ്വദേശി റഫീഖാണ് കൊല്ലപ്പെട്ടത്. മൂന്നാഴ്ചയ്ക്കിടെ ഒമ്പത് കൊലപാതകങ്ങളാണ് തൃശൂരിലുണ്ടായത്.വാടക വീട്ടിലാണ് റഫീഖിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. 32 വയസ്സായിരുന്നു.അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് റഫീഖ് കൊല്ലപ്പെട്ടത് കണ്ടത്.റഫീഖിനൊപ്പം താമസിച്ചിരുന്ന ഫാസില്‍ എന്ന ആള്‍ക്കും വെട്ടേറ്റിറ്റുണ്ട്. ഗുരുതരമായ പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഞ്ചാവ് കേസിലെ പ്രതിയാണ് റഫീഖെന്നാണ് റിപ്പോര്‍ട്ട്. പണം കൈമാറുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നതായും സംശയിക്കുന്നു.

Continue Reading

7 മാസത്തിനിടെ തൃശൂർ സ്വദേശിക്ക് കോവിഡ് ബാധിച്ചത് 3 തവണ, രാജ്യത്ത് ആദ്യം, പഠനം നടത്താൻ ഐസിഎംആർ

മൂന്ന് തവണ കോവിഡ് ബാധിതനായ യുവാവിനെക്കുറിച്ച് പഠനം നടത്താൻ ഐസിഎംആർ.  പൊന്നൂക്കര സ്വദേശി പാലവേലി വീട്ടിൽ സാവിയോ ജോസഫിനാണ് ഏഴു മാസത്തിനിടെ മൂന്ന് തവണ രോ​ഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒരു വ്യക്തി മൂന്ന് തവണ കോവിഡ് ബാധിതനാവുന്നത്. കൂടുതൽ പഠനത്തിനായി സാവിയോയുടെ രക്ത, സ്രവ സാംപിളുകളും മുൻ പരിശോധനാ വിവരങ്ങളും ശേഖരിച്ചു.മാർച്ചിൽ മസ്കത്തിലെ ജോലി സ്ഥലത്തുവച്ചാണ് ആദ്യമായി സാവിയോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. സുഖപ്പെട്ടു നാട്ടിലെത്തിയശേഷം ജൂലൈയിൽ വീണ്ടും രോഗലക്ഷണങ്ങൾ കണ്ടു. തൃശൂരിൽ നടത്തിയ പരിശോധനയിൽ പോസിറ്റീവാണെന്നു […]

Continue Reading

ഹൃദയം കാത്ത മമ്മൂട്ടിയോട് ഹൃദയം തൊട്ട് നന്ദി പറയുകയാണ് തൃശൂർ സ്വദേശി പ്രസാദ്

ഹൃദയം കാത്ത മമ്മൂട്ടിയോട് ഹൃദയം തൊട്ട് നന്ദി പറയുകയാണ് തൃശൂർ സ്വദേശി പ്രസാദ്. ഓട്ടോ ഡ്രൈവറായ പ്രസാദിന് ഹൃദയ ശസ്ത്രക്രിയ അത്യാവശ്യമായി വന്നപ്പോഴാണ് സഹായവുമായി മമ്മൂട്ടി എത്തുന്നത്. കോവിഡ് നിയന്ത്രണങ്ങളിൽ പെട്ട് ചികിൽസ വൈകുകയും സ്വകാര്യ ആശുപത്രിയിൽ ചികിൽസിക്കാൻ പണവും ഇല്ലാതെ വന്നതോടെയാണ് മമ്മൂട്ടി ഫാൻസ് പ്രശ്നത്തിൽ ഇടപെടുകയും കാര്യം മമ്മൂട്ടിയുടെ ശ്രദ്ധയിൽ എത്തിക്കുകയും ചെയ്തത്. മമ്മൂട്ടിയും നിംസ് ഹാർട്ട്‌ ഫൗണ്ടേഷനും സംയുക്തമായി നടത്തിവരുന്ന സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതിയായ ഹാർട്ട് -റ്റൂ -ഹാർട്ടിൽ ഉൾപ്പെടുത്തിയാണ് പ്രസാദിന്റെ […]

Continue Reading