കിലോ കണക്കിന് പോസ്റ്ററുകളാണ് 10 രൂപ വിലയിൽ ആക്രികടയില്‍ വിറ്റിരിക്കുന്നത്.

വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ പോസ്റ്ററുകള്‍ ആക്രികടയില്‍. ഉപയോഗിക്കാത്ത അമ്പത് കിലോ പോസ്റ്ററുകളാണ് 10 രൂപക്ക് ആക്രികടയില്‍ വിറ്റിരിക്കുന്നത്. നന്തന്‍കോഡ് വൈഎംആര്‍ ജംക്ഷനിലെ ആക്രികടയിലാണ് പോസ്റ്ററുകള്‍ കെട്ടികിടക്കുന്നത്.കടുത്ത തെരഞ്ഞെടുപ്പ് പ്രചാരണം നടന്ന വട്ടിയൂര്‍കാവില്‍ 50 കിലോയിലധികം പോസ്റ്ററുകള്‍ ബാക്കിവന്നത് പ്രാദേശിക പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.നേമത്തിനുശേഷം ബിജെപി വലിയ പ്രതീക്ഷ വെയ്ക്കുന്ന തിരുവന്തപുരം ജില്ലയിലെ എന്‍ഡിഎയുടെ എ പ്ലസ് മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. 2011-നുശേഷം എല്‍ഡിഎഫ് യുഡിഎഫ് എന്‍ഡിഎ മുന്നണികളുടെ ത്രികോണമത്സരത്തിന് വേദിയായ മണ്ഡലം. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ […]

Continue Reading

ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം തള്ളി ഉമ്മന്‍ചാണ്ടി

നേമത്ത് മത്സരിക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം തള്ളി ഉമ്മന്‍ചാണ്ടി. പുതുപ്പള്ളി ഇല്ലെങ്കില്‍ മത്സരിക്കാനില്ലെന്നാണ് തീരുമാനമെന്നും ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചു. രമേശ് ചെന്നിത്തലയോ കെ. മുരളീധരനോ നേമത്ത് മത്സരിക്കുന്നതില്‍ തനിക്ക് എതിര്‍പ്പ് ഇല്ലെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. കെ. ബാബു അടക്കം താന്‍ നിര്‍ദ്ദേശിച്ചവരെല്ലാം വിജയസാധ്യതയുള്ളവരാണെന്നാണ് ഉമ്മന്‍ചാണ്ടിയുടെ കടുംപിടുത്തം.

Continue Reading

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്ത തള്ളി കെ. മുരളീധരൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാര‍്ത്ത തള്ളി കെ. മുരളീധരൻ എം.പി രം​ഗത്ത്.താൻ മത്സരിക്കുമെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും എംപിമാർ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി.നേമം മണ്ഡലത്തിൽ മുരളീധരൻ സ്ഥാനാർത്ഥിയാകുമെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനായി ഡൽഹിക്ക് പോയാൽ നോമിനേഷൻ തിയ്യതി കഴിഞ്ഞെ എത്തൂ എന്നും അദ്ദേഹം പറഞ്ഞു.എംപിമാർ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തൽ കെ. മുരളീധരന് ഇളവ് അനുവദിക്കുമെന്ന തരത്തിലാണ് റിപ്പോർട്ട് വന്നത്.

Continue Reading

പോക്സോ കേസില്‍ അമ്മ അറസ്റ്റിലായ സംഭവം; നാലു കൊല്ലമായി നീളുന്ന പീഡനമെന്ന് മകന്‍

ആറ്റിങ്ങല്‍: 14 കാരനായ മകനെ ലൈഗിംകമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ അമ്മ അറസ്റ്റിൽ. കടയ്ക്കാവൂർ‍ പൊലീസാണ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയും ഭർത്താവും വേ‍ർപിരിഞ്ഞു  കഴിയുകയാണ്. മകൻറെ സംരക്ഷണം അമ്മയ്ക്കായിരുന്നു. സംഭവത്തെ കുറിച്ചും ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെയും പൊലീസ് എഫ്ഐആറിലും പറയുന്നത് ഇങ്ങനെയാണ്. അമ്മയുടെ സംരക്ഷണയിലുണ്ടായിരുന്ന മകനെയും കൊണ്ട് അച്ഛൻ 2019 ഡിസംബർ 10ന് വിദേശത്തേക്ക് പോയിരുന്നു. അവിടെ വച്ച് മകന്‍റെ സ്വഭാവത്തിൽ സംശയം തോന്നി. നാട്ടിലെത്തിയ ശേഷം അച്ഛനാണ് ചൈൽഡ് വെൽഫയർ കമ്മിറ്റിയെ വിവരം […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 5218 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 5218 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 758, തൃശൂര്‍ 712, എറണാകുളം 617, തിരുവനന്തപുരം 430, കൊല്ലം 419, പത്തനംതിട്ട 404, മലപ്പുറം 377, പാലക്കാട് 349, ആലപ്പുഴ 322, വയനാട് 281, കോഴിക്കോട് 276, കണ്ണൂര്‍ 149, ഇടുക്കി 104, കാസര്‍ഗോഡ് 20 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,453 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.24 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading

ഏത് പ്രതിസന്ധിയിലും മുന്നില്‍ നിന്ന് നയിക്കുന്ന നേതാവായിരുന്നു പി.ബിജു

സജീവമായി പ്രവര്‍ത്തന രംഗത്തുണ്ടായിരുന്ന ബിജുവിന്റെ മരണം സി.പി.എം അണികള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. മരിക്കുമ്പോള്‍ ബിജുവിന് 43 വയസ്സായിരുന്നു. കോവിഡ് എന്ന വൈറസ് എത്രമാത്രം അപകടകാരിയാണെന്ന് നാടിനെ വീണ്ടും ബോധ്യപ്പെടുത്തുന്ന മരണം കൂടിയാണിത്. യുവാക്കളില്‍ വൈറസ് ബാധയേല്‍ക്കില്ലെന്ന പൊതു ധാരണയാണ് ഇവിടെ ഒരിക്കല്‍ കൂടി ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രണ്ടാഴ്ചയായി ചികിത്സയിലായിരുന്ന ബിജു പിന്നീട് കോവിഡ് മുക്തനായിരുന്നെങ്കിലും പോസ്റ്റ് കോവിഡ് പ്രശ്‌നങ്ങള്‍ ഗുരുതരമായി തുടരുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. […]

Continue Reading

പി ബിജു അന്തരിച്ചു; ഹൃദയാഘാതമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ട്

യുവജന ക്ഷേമബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു. അന്തരിച്ചു. 34 വയസായിരുന്നു. കൊവിഡ് ബാധിതനായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സി പി ഐ (എം) തിരുവനന്തപുരം ജില്ലാ കമ്മറ്റി അംഗമാണ്. എസ് എഫ് ഐ സംസ്ഥാന പ്രസിഡണ്ട്, ഡിവൈ എഫ് ഐ സംസ്ഥാന ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു.

Continue Reading

ഷൂട്ടിങ്ങിനിടെ ഫോൺ ചെയ്തുകൊണ്ടിരുന്ന നടി കിണറ്റിൽ വീണു

തിരുവനന്തപുരംഃ ഷൂട്ടിങ്ങിനിടെ ഫോൺ ചെയ്തുകൊണ്ടിരുന്ന നടി നമിത കിണറ്റിൽ വീണു. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ബൗ വൗ എന്ന സിനിമ ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. കിണറ്റിനു സമീപത്തു വച്ച് ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ കൈയിലിരുന്ന മൊബൈല്‍ വഴുതി താഴേക്കു വീഴുകയായിരുന്നു. ഇത് എത്തിപ്പിടിക്കുന്നതിനിടെയാണ് നമിത 35 അടി താഴ്ചയുള്ള കിണറ്റില്‍ വീണത്. ഷൂട്ടിംഗ് കണ്ടു നിന്നവരില്‍ എല്ലാവരിലും ഒരു നിമിഷം അമ്ബരപ്പുണ്ടായി. എന്നാല്‍, സംഭവത്തിന്റെ ട്വിസ്‌റ്റ് മറ്റൊന്നാണ്. സംവിധായകരായ ആര്‍എല്‍ രവി, മാത്യു സക്കറിയ എന്നിവര്‍ കട്ട് പറഞ്ഞപ്പോഴാണ് സംഭവം […]

Continue Reading

മണിക്കൂറുകള്‍ നീണ്ട ശ്രമത്തിന് ഒടുവില്‍ പാര്‍ക്കില്‍ നിന്ന് രക്ഷപ്പെട്ട കടുവയെ മയക്കുവെടിവച്ചു പിടികൂടി

തിരുവനന്തപുരം: മണിക്കൂറുകള്‍ നീണ്ട ശ്രമത്തിന് ഒടുവില്‍ നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്ന് രക്ഷപ്പെട്ട കടുവയെ മയക്കുവെടിവച്ചു പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് കൂട്ടില്‍ നിന്ന് രക്ഷപ്പെട്ട കടുവ സഫാരി പാര്‍ക്കില്‍ നിന്ന് പുറത്തുപോയിരുന്നില്ല. ഇന്ന് തെരച്ചിലിന് ഇടയില്‍ കണ്ടെത്തിയ കടുവയെ മയക്കുവെടിവച്ച് പിടികൂടുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് കടുവ കൂട്ടില്‍ നിന്ന് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി മുഴുവന്‍ തെരഞ്ഞെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. റാപ്പിഡ് ഫോഴ്സിന്റെ നേതൃത്വത്തില്‍ രാത്രിയും കടുവയെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. കടുവ പുറത്തേക്ക് പോവാനും, വെള്ളത്തിലേക്ക് ചാടാനുമുള്ള […]

Continue Reading

തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്ന വാർത്ത നിഷേധിച്ച്‌ മല്ലിക സുകുമാരൻ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ നടി മല്ലിക സുകുമാരൻ  കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്ന വാർത്തയുണ്ടായിരുന്നു. ഇപ്പോഴിതാ ഇക്കാര്യം  നിഷേധിച്ച്  രംഗത്തെത്തിയിരിക്കുകയാണ് നടി . വാർത്ത തികച്ചും അടിസ്ഥാന രഹിതമാണെന്നും ഉടൻ രാഷ്ട്രീയത്തിലേക്കില്ലെന്നും മല്ലികാ സുകുമാരൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ മല്ലിക സുകുമാരൻ തിരുവനന്തപുരം കോർപറേഷന് കീഴിലുള്ള വലിയ വിള വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആകുമെന്നായിരുന്നു പ്രചരണം.അടുത്തിടെ ഒരു അഭിമുഖത്തിൽ താൻ ഒരു കോൺഗ്രസുകാരിയാണെന്നും ഭർത്താവ് സുകുമാരൻ ഇടതു ചിന്താഗതിക്കാരനായിരുന്നെന്നും നടി വെളിപ്പെടുത്തിയിരുന്നു.

Continue Reading