പൂച്ചകളിൽ മാരകമായ വൈറസ് രോഗം;ജാഗ്രത പുലർത്തുക

ലോക്ഡൗൺ കാലത്ത് നായ്ക്കളെപ്പോലെയോ അതിലേറെയോ പ്രിയപ്പെട്ടവരായി മാറി പൂച്ചകൾ. ആയിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെ മുടക്കി പൂച്ചകളെ വാങ്ങി വളർത്തുന്നവർക്ക് ഒരു ജാഗ്രതാ നിർദേശവുമായി എത്തുകയാണ് മൃഗസംരക്ഷണ വകുപ്പ്. കൊല്ലം പത്തനാപുരത്തു നിന്നാണ് അപായസൂചന. ‘ഫെലൈൻ പാൻ‌ ലുക്കോപീനിയ’ എന്ന വൈറസ് രോഗം ഇവിടെ പൂച്ചകളിൽ വ്യാപകമായി കണ്ടെത്തി. മാരകമായ രോഗം അതിവേഗത്തിൽ പടരുമെന്നതാണു പ്രധാന ഭീഷണി.മാരകമായ വൈറസ് രോഗമാണിത്. ഫെലൈൻ ഡിസ്റ്റെംബർ, ഫെലൈൻ പാർവോ എന്നീ പേരുകളിലും അറിയപ്പെടും. പൂച്ചയുടെ കോശങ്ങളെ ആക്രമിച്ചു കീഴ്പ്പെടുത്തിയാണ് വൈറസ് […]

Continue Reading

ഇത്രയൊക്കെ ചെയ്തിട്ടും എന്തുകൊണ്ട് തിരഞ്ഞെടുപ്പിൽ പരാജയപെട്ടു.

അഡ്വ :വിബിത ബാബു ഫേസ്ബുക്കിൽ കുറിക്കുന്നു… ”ഞാൻ ജീവകാരുണ്യ പ്രവർത്തങ്ങളിൽ ഇടപെടുമ്പോൾ ഒട്ടനവധി പേർ എന്നോട് നേരിടും അല്ലാതെയും ഉന്നയിക്കുന്ന ഒരു ചോദ്യം ഉണ്ട് ഞാൻ ഇത്രയൊക്കെ ചെയ്തിട്ടുo എന്തുകൊണ്ട് തിരഞ്ഞെടുപ്പിൽ പരാജയപെട്ടു എന്നു…..അതിനു എല്ലാരോടും നേരിട്ട് മറുപടി പറയുന്നത് പ്രായോഗികം അല്ലാത്തതിനാലും എന്റെ പ്രവർത്തനങ്ങൾ ഭാവി പാർലിമെന്ററി മോഹത്താൽ ആണെന്ന് തെറ്റിദ്ധരിച്ചു ഉറക്കം നഷ്ടപെടുന്നവരെ സമാധാനിപ്പിക്കുവാനും ആ ചോദ്യത്തിന്റെ ഉത്തരം ഒരു പോസ്റ്റ്‌ ആയി തന്നേ ഞാൻ നൽകുക ആണ്കഴിഞ്ഞ ജില്ലാ പഞ്ചായത്ത്‌ സ്ഥാനാർഥിയായി മത്സരിക്കുന്ന […]

Continue Reading

ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത ഓര്‍മ്മയായി

തിരുവല്ല:  മലങ്കര സഭയുടെ ആത്മീയാചാര്യൻ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത ഓര്‍മ്മയായി. 104 വയസ്സായിരുന്നു. കുമ്പനാടുള്ള സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 1.15നായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് അദ്ദേഹത്തെ മാറ്റിയിരുന്നു. പിന്നീട് സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് വിശ്രമജീവിതം നയിക്കുന്ന കുമ്പനാട്ടേക്ക് മടങ്ങിയത്.ലോകത്തെ തന്നെ ഏറ്റവും പ്രായം കൂടിയ മെത്രാപ്പോലിത്തയായിരുന്നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം. ഏപ്രിൽ 27നാണ് അദ്ദേഹത്തിന് 104 വയസ് തികഞ്ഞത്. സ്വത സിദ്ധമായ നര്‍മ്മത്തിലൂടെ തലമുറകളെ  ചിരിപ്പിക്കുകയും […]

Continue Reading

തിരുവല്ല കവിയൂരില്‍ ആനയിടഞ്ഞു

തിരുവല്ല കവിയൂരില്‍ ആനയിടഞ്ഞു. വൈദ്യുതി പോസ്റ്റുകളും വീടുകളുടെ മതിലുകളും ഗേറ്റും തകര്‍ത്തു. മരങ്ങള്‍ പിഴുതെറിഞ്ഞു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ശിവം അയ്യപ്പന്‍ എന്ന ആനയാണ് ഇടഞ്ഞത്. തടി പിടിക്കാന്‍ എത്തിച്ചതായിരുന്നു ആനയെ. രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പാപ്പാന്‍മാര്‍ ചേര്‍ന്ന് ആനയെ സമീപത്തെ പുരയിടത്തില്‍ തളച്ചു.

Continue Reading

ഓര്‍മക്കായി പച്ചത്തുരുത്തുകള്‍ സ്ഥാപിക്കുന്നു.

നവംബര്‍ 11ന് കാലാവധി അവസാനിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണ സമിതിയുടെ ഓര്‍മക്കായി പച്ചത്തുരുത്തുകള്‍ സ്ഥാപിക്കുന്നു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, എട്ട് ബ്ലോക്ക് പഞ്ചായത്തുകള്‍, 53 ഗ്രാമപഞ്ചായത്തുകള്‍, നാല് നഗരസഭകള്‍ തുടങ്ങി ജില്ലയിലെ 66 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് ഓര്‍മത്തുരുത്ത് പദ്ധതി നടപ്പാക്കുന്നത്. കേരള പിറവി ദിനത്തിലാണ് നിലവിലുള്ള ഭരണ സമിതിയുടെ ഓര്‍മക്കായി പച്ചത്തുരുത്തുകള്‍ സ്ഥാപിക്കുന്നതിന് തുടക്കം കുറിക്കുന്നത്. ഓര്‍മത്തുരുത്ത് സ്ഥാപിക്കുന്നതിന് ആവശ്യമായ തൈകള്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വീട്ടില്‍ നിന്നു തന്നെ കൊണ്ടുവന്ന് നടുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. […]

Continue Reading

കേരള കോൺഗ്രസ്സ് (എം) നിലപാട് മതേതര ശക്തികൾക്ക് ഊർജ്ജം പകരുന്നതാണെന്ന് ജനതാ ദൾ എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് എം.എൽ.എ

കേരള കോൺഗ്രസ്സ് (എം) പ്രഖ്യാപിച്ച രാഷ്ട്രീയ നിലപാട് മതേതര ജനാധിപത്യ ശക്തികൾക്ക് ഊർജ്ജം പകരുന്നതാണെന്ന് ജനതാദൾ (എസ് ) സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് എം എൽ എ പ്രസ്താവിച്ചു. ഭരണഘടനാ സംവിധാനങ്ങളെയാകെ വർഗീയ ശക്തികൾക്ക് കീഴ്പ്പെടുത്തുവാൻ കേന്ദ്ര ഭരണകൂടം നടത്തുന്ന ഹീന ശ്രമങ്ങളെ കോൺഗ്രസ്സിനോ യു ഡി എഫിനോ ചെറുക്കനാവില്ലെന്ന തിരിച്ചറിവ് കൂടുതൽ ജനാധിപത്യ വിശ്വാസികളിലേക്ക് എത്തുന്നത് ആശാവഹമാണ്.തീരുമാനത്തെ ജനതാദൾ ( എസ് ) സ്വാഗതം ചെയ്യുന്നുവെന്നും മാത്യു ടി. തോമസ് പറഞ്ഞു

Continue Reading

മന്ത്രി സി. രവീന്ദ്രനാഥിന്‍റെ ഡ്രൈവർ അത്മഹത്യക്ക് ശ്രമിച്ചു

മന്ത്രി സി. രവീന്ദ്രനാഥിന്‍റെ ഡ്രൈവർ അത്മഹത്യക്ക് ശ്രമിച്ചു. പത്തനംതിട്ട ഇരവിപേരൂർ സ്വദേശി രാരീഷാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മദ്യപാനിയായിരുന്ന ഇയാൾ ഓൺലൈൻ മാധ്യമങ്ങളിൽ വാർത്ത വന്നതിനെ തുടർന്ന് കുറച്ച് നാളുകളായി മാനസിക സംഘർഷത്തിലായിരുന്നു. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ച രാരീഷിന്‍റെ നില തൃപ്തികരമാണ്.

Continue Reading

മഹാത്മജിയുടെ അപൂർവ സ്റ്റാമ്പ് ശേഖരണവുമായി മത്തായി ജേക്കബ്.

പത്തനംതിട്ട: ലോക ജനത ആദരവോടെ എല്ലായ്‍പ്പോഴും നോക്കി കാണുന്ന നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 151-ാം ജന്മവാർഷികമാണ് ഇന്ന്. സത്യാഗ്രഹം എന്ന ആയുധം കൊണ്ട് ബ്രിട്ടീഷ് ഭരണകൂടത്തെ അടിയറവ് പറയിച്ച ബാപ്പുജി ഏത് കഠിനമായ പ്രതിസന്ധി ഘട്ടങ്ങളിലും സത്യം അഹിംസ എന്നീ മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാനും അത് ജീവിത ചര്യയാക്കി മാറ്റാനും നമ്മെ പഠിപ്പിച്ചു. ആ മഹാത്മജിയുടെ അപൂർവ സ്റ്റാമ്പുകൾ ശേഖരിച്ച മലയാളിയാണ് പത്തനംതിട്ട ഇരവിപേരൂർ സ്വദേശിയായ മത്തായി ജേക്കബ്. ഈ വ്യത്യസ്ത തരം സ്റ്റാമ്പു ശേഖരങ്ങളുമായി […]

Continue Reading