ഇടപ്പള്ളിയില്‍ നാലു നില കെട്ടിടത്തിന് തീപിടിച്ചു
കൊച്ചി: ഇടപ്പള്ളിയില്‍ നാലു നില കെട്ടിടത്തിന് തീപിടിച്ചു. ഹോട്ടലും ലോഡ്ജും ഉള്‍പ്പടെ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിച്ചയുടനെ കെട്ടിടത്തില്‍ നിന്നും ചാടിയ രണ്ടു പേർക്ക് പരിക്കേറ്റു. ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കെട്ടിടത്തില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചു. നാശനഷ്ടങ്ങൾ കണക്കാക്കപ്പെട്ടിട്ടില്ല.
Continue Reading