ഫിഫാ ലോകകപ്പ്; ഗ്രൂപ്പ് തിരിവ് നറുക്കെടുപ്പ് ഏപ്രില്‍ 1ന് ദോഹയില്‍

ഫിഫാ ലോകകപ്പ് 2022ലെ വിശ്വ കാല്‍പ്പന്ത് അതികായര്‍ മാറ്റുരയ്ക്കുന്ന ഖത്തര്‍ ലോകകപ്പിന്റെ ഗ്രൂപ്പ് തിരിവ് നറുക്കെടുപ്പ് ലോക ഫുട്‌ബോള്‍ ഇതിഹാസങ്ങളുടെ സാന്നിധ്യത്തില്‍ ഏപ്രില്‍ ഒന്നിന് ദോഹയില്‍ നടക്കും. ഏതൊക്കെ ടീമുകള്‍ ആരോടൊക്കെ ഏറ്റുമുട്ടുമെന്നതടക്കമുള്ള അവസാനഘട്ട മത്സരക്രമ പട്ടിക നറുക്കെടുപ്പോടെ അറിയാനാകും. ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററാണ് ഈ നറുക്കെടുപ്പിന് വേദിയാവുക.വിവിധ മേഖലകളില്‍ നിന്നുള്ള 2000 പ്രത്യേക അതിഥികളും അന്തിമ നറുക്കെടുപ്പിന് സാക്ഷ്യം വഹിക്കാന്‍ കണ്‍വന്‍ഷന്‍ സെന്ററിലെത്തും. സമാനതകളില്ലാത്ത നിലവാരത്തിലാണ് ലോകകപ്പിന്റെ മുന്നൊരുക്കങ്ങള്‍ ഖത്തറില്‍ പുരോഗമിക്കുന്നത്. ടൂര്‍ണമെന്റിന് […]

Continue Reading

ഉപരോധം:അമേരിക്കന്‍ എക്‌സ്പ്രസും നെറ്റ്ഫ്‌ളിക്‌സും ടിക്ക് ടോക്കും റഷ്യയിലെ പ്രവര്‍ത്തനം നിര്‍ത്തി

മോസ്കോ: യുക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്ക്ക് വിവിധ രാജ്യങ്ങളിൽ ഉപരോധമേർപ്പെടുത്തൽ തുടരുകയാണ്. ധനകാര്യ സ്ഥാപനങ്ങൾക്ക്പിന്നാലെ ഒടിടി പ്ലാറ്റ് ഫോമായ നെറ്റഫ്ലിക്സും ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോകും റഷ്യയിലെ സേവനം പൂർണമായും നിർത്തി. . യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശത്തിന്റെ സാഹചര്യത്തിൽ റഷ്യയിലെ തങ്ങളുടെ സേവനം നിർത്തുകയാണെന്ന് നെറ്റ്ഫ്ലിക്സ് വക്താവ് പറഞ്ഞതായി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു.

Continue Reading

റഷ്യയുടെ സൈനിക ജനറലിനെ വധിച്ച് യുക്രൈൻ സേന

യുക്രൈൻ അധിനിവേശത്തിനിടെ സൈനിക ജനറലിനെ നഷ്ടപ്പെട്ട് റഷ്യ. സെവൻത് എയർബോൺ ഡിവിഷനിലെ മേജർ ജനറൽ ആൻഡ്രി സുഖോവെത്സ്‌കിയാണ് കൊല്ലപ്പെട്ടത്. സുഖോവെത്സ്‌കി മരിച്ചതായി യുക്രൈൻ ഉദ്യോഗസ്ഥരും റഷ്യൻ മാധ്യമങ്ങളും സ്ഥിരീകരിച്ചു. യുദ്ധത്തിനിടെ റഷ്യക്ക് നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് സൈനിക ജനറലിന്റെ മരണമെന്ന് വിലയിരുത്തപ്പെടുന്നു.നാൽപ്പത്തിയേഴുകാരനായ സുഖോവെത്സ്‌കി മരിച്ചത് എങ്ങനെയാണ് എന്നതിൽ വ്യക്തതയില്ല. ‘യുക്രൈനിലെ പ്രത്യേക ഓപറേഷനിനിടെ’ കൊല്ലപ്പെട്ടു എന്നാണ് ക്രംലിൻ ആസ്ഥാനമായ പ്രവ്ദ പത്രം റിപ്പോർട്ട് ചെയ്തത്. ധീരതയ്ക്കുള്ള രണ്ട് പുരസ്‌കാരങ്ങൾ നേടിയ സൈനിക ജനറലാണ് ഇദ്ദേഹം. നേരത്തെ, […]

Continue Reading

യുക്രൈൻ – റഷ്യ രണ്ടാം ഘട്ട ചര്‍ച്ച നാളെ

മോസ്കോ:റഷ്യ- യുക്രൈൻ രണ്ടാം ഘട്ട ചര്‍ച്ച നാളെ നടക്കും. റഷ്യൻ മാധ്യമങ്ങളാണ് രണ്ടാംഘട്ട ചർച്ച നാളെ നടക്കുമെന്ന് റിപ്പോർട്ട് ചെയ്യുന്നത്. ബെലാറൂസ്- പോളണ്ട് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുന്നത്. സൈനിക പിന്‍മാറ്റമാണ് യുക്രൈന്‍ ചര്‍ച്ചയില്‍ റഷ്യക്ക് മുന്നില്‍ വെക്കുന്ന പ്രധാന ആവശ്യം. യുക്രൈനിലൂടെ കിഴക്കന്‍ യൂറോപ്യന്‍ മേഖലയിലേക്കുള്ള അമേരിക്കന്‍ വേരോട്ടം തടയലാണ് റഷ്യ പ്രധാനമായും ലക്ഷ്യം വെക്കുന്നത്.ആദ്യ ഘട്ട ചര്‍ച്ച ഫലം കാണാതായതോടെയാണ് രണ്ടാം ഘട്ട ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങിയത്.

Continue Reading

ഖാര്‍ക്കീവിലുണ്ടായ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

ഖാര്‍ക്കീവിലുണ്ടായ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. ഷെല്ലാക്രമണത്തില്‍ കര്‍ണാക സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. കര്‍ണാടക സ്വദേശിയായ നവീന്‍ കുമാര്‍ ആണ് കൊല്ലപ്പെട്ടത്.

Continue Reading

ബെർദ്യാൻസ്‌ക് നഗരം പിടിച്ചെടുത്ത് റഷ്യൻ സൈന്യം

യുക്രൈനിലെ നഗരമായ ബെർദ്യാൻസ്‌ക് റഷ്യൻ സേന പിടിച്ചെടുത്തു. വടക്കൻ യുക്രൈനിലെ ചെർണിഗോവിൽ റഷ്യ റോക്കറ്റ് ആക്രമണം നടത്തുകയും ചെയ്തു. സമാധാന ചർച്ചയ്ക്ക് യുക്രൈൻ സന്നദ്ധത അറിയിച്ച സാഹചര്യത്തിലും റഷ്യൻ ആക്രമണം തുടരുകയാണ്.റഷ്യൻ സേന വളഞ്ഞ കീവിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. യുക്രൈനിലെ സപ്രോഷ്യ വിമാനത്താവളത്തിന് സമീപം സ്ഫോടനം നടന്നതായാണ് വിവരം. റഷ്യൻ ആക്രമണത്തെ തുടർന്ന് 14 കുട്ടികൾ ഉൾപ്പടെ 352 സാധാരണക്കാർ യുക്രൈനിൽ കൊല്ലപ്പെട്ടെന്നാണ് കണക്ക്. അതേസമയം റഷ്യയുമായുള്ള ചർച്ചയിൽ പ്രതീക്ഷയില്ലെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ […]

Continue Reading

ആണവ നിലയങ്ങൾക്ക് കേടുപാടുകൾ ഉണ്ടായെന്ന് യുക്രൈൻ

രാജ്യത്തെ രണ്ട് ആണവ നിലയങ്ങൾക്ക് കേടുപാടുകൾ ഉണ്ടായെന്ന് യുക്രൈൻ. ആണവ മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ ഉള്ള കീവ്, ഖാർകീവ് മേഖലകളിൽ ആണ് മിസൈൽ ആക്രമണം ഉണ്ടായത്. ആണവ വികിരണം ഇല്ലെന്നും അന്താരാഷ്ട്ര ആണവ ഏജൻസി റിപ്പോർട്ട് ചെയ്തു.യുക്രൈന് ആയുധങ്ങൾ വാങ്ങാൻ യൂറോപ്യൻ യൂണിയൻ (EU) പിന്തുണ അറിയിച്ചിട്ടുണ്ട്. ബലാറൂസിന് മേൽ യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തി. റഷ്യൻ മാധ്യമങ്ങളെ വിലക്കാനും തീരുമാനമായി. റഷ്യൻ വിമാനങ്ങൾക്ക് വ്യോമപാത നിഷേധിച്ചിട്ടുമുണ്ട്.അതിനിടെ, സൈനിക നീക്കത്തിൽ തങ്ങൾക്ക് ആൾനാശം ഉണ്ടായെന്ന് റഷ്യ ആദ്യമായി […]

Continue Reading

യുക്രൈനിലെ മെട്രോ സ്റ്റേഷനിലും സ്ഫോടനം; ആക്രമണം കടുപ്പിച്ച് റഷ്യ

മൂന്നാം ദിവസവും ആക്രമണം തുടർന്ന് റഷ്യ. യുക്രൈനിലെ ഒരു മെട്രോ സ്റ്റേഷൻ സ്‌ഫോടനത്തിൽ തകർന്നു. കീവിലെ താപവൈദ്യുത നിലയത്തിനുനേരെയും ആക്രമണം നടന്നു.ഏറെക്കുറെ മലയാളി വിദ്യാർത്ഥികളടക്കമുള്ളവർ അഭയം പ്രാപിച്ചിരിക്കുന്ന സ്ഥലമാണ് മിക്ക മെട്രോ സ്റ്റേഷനും ബങ്കറുകളും. പ്രധാനമായും വ്യോമാക്രമണങ്ങളിൽ നിന്നും ഷെൽ ആക്രമണങ്ങളിൽ നിന്നും രക്ഷനേടാനായിട്ടാണ് മിക്കവരും ബങ്കറുകളെയും മെട്രോ സ്റ്റേഷനുകളെയും ആശ്രയിക്കുന്നത്. നിരവധി ആളുകളാണ് കൂട്ടത്തോടെ ബങ്കറുകളിൽ കഴിയുന്നത്. ഒഡേസ തുറമുഖത്ത് റഷ്യ രണ്ട് ചരക്കുകപ്പലുകൾ ആക്രമിച്ചിട്ടുണ്ട്. സമാധാനശ്രമങ്ങൾക്കും ചർച്ചകൾക്കും തയാറാണെന്ന് റഷ്യ അറിയിച്ചിരുന്നുവെങ്കിലും ഇതുമായിബന്ധപെട്ട ഒരു […]

Continue Reading

റഷ്യയുടെ വ്യോമപാത നിരോധിച്ച് ബ്രിട്ടൻ; സ്വകാര്യ വിമാനങ്ങള്‍ക്ക് നിരോധനം

റഷ്യന്‍ സ്വകാര്യ വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ബ്രിട്ടന്‍. റഷ്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത അടച്ച് പോളണ്ടും ചെക്ക് റിപ്പബ്ലിക്കും. അതിനിടെ, യുക്രെയ്ന്‍ തലസ്ഥാനമായ കീവ് പിടിക്കാന്‍ ആക്രമണം ശക്തമാക്കി റഷ്യ. താപവൈദ്യുത നിലയത്തിന് സമീപം തുടരെ സ്ഫോടനം നടത്തി. തീര നഗരങ്ങളായ ഒഡേസയിലും മെലിറ്റോപോളിലും ആക്രമണം കടുപ്പിച്ചു.അതേസമയം, താൻ കീവില്‍ ഉണ്ടെന്നും പ്രതിരോധം തുടരുമെന്നും യുക്രെയ്ന്‍ പ്രസിഡഡന്‍റ് വൊളോഡിമെര്‍ സെലെന്‍സ്കി പറഞ്ഞു.എന്നാൽ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ യുക്രെയ്ന്‍ സൈന്യത്തോട് ആഹ്വാനം ചെയ്ത് പുട്ടിന്‍ രംഗത്തെത്തിയിട്ടുണ്ട്. ബോർഡറുകൾ പലതും ഇനിയും തുറന്നിട്ടില്ലാത്തതിനാൽ […]

Continue Reading

ഇസ്രായിലിനോട് സഹായം അഭ്യർത്ഥിച്ച് യുക്രൈൻ; മൂന്നാം ദിനവും പോരാട്ടം തുടരുന്നു

യുക്രൈനിന് മുകളില്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ റഷ്യയുമായി ചര്‍ച്ചകള്‍ക്ക് ഇസ്രായേല്‍ മധ്യസ്ഥം വഹിക്കണമെന്ന ആവശ്യവുമായി പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്‌കി. ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് സഹായം അഭ്യര്‍ത്ഥിച്ചത്. യുക്രൈനുമായും റഷ്യയുമായും ഒരേപോലെ മികച്ച നയതന്ത്ര ബന്ധമുള്ള ഏക ജനാധിപത്യ രാജ്യമെന്ന നിലയിലാണ് ഇസ്രയേലിന്റെ സഹായം യുക്രൈന്‍ ആവശ്യപ്പെട്ടതെന്ന് ഇസ്രയേലിലെ യുക്രൈന്‍ അംബാസിഡര്‍ അറിയിച്ചു.ഇസ്രയേല്‍ ആവശ്യം നിരസിച്ചിട്ടില്ലെന്നും ഈ ചെസ്സ് കളിയില്‍ തങ്ങള്‍ എവിടെയാണ് എന്ന് അവര്‍ വിലയിരുത്തി വരികയാണ് എന്നുമായിരുന്നു പ്രതികരണമെന്നും അംബാസിഡര്‍ യെവ്‌ജെന്‍ […]

Continue Reading