OSCARS 2022;അവാർഡുകൾ പ്രഖ്യാപിച്ചു

തൊണ്ണൂറ്റിനാലാമത് ഓസ്‍കര്‍ അവാര്‍ഡില്‍ മികച്ച നടനായി വില്‍ സ്‍മിത്തിനെയും ജെസിക്ക ചസ്റ്റൈൻ മികച്ച നടിയായും തിരഞ്ഞെടുത്തു. ‘കോഡ’ മികച്ച ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായികയായി ‘ദ പവര്‍ ഓഫ് ഡോഗി’ലൂടെ ജേൻ കാപിയനും തെരഞ്ഞെടുക്കപ്പെട്ട ഇത്തവണത്തെ ഓസ്‍കറില്‍ ഒട്ടേറെ പുതുമകളുമുണ്ടായി (Oscars 2022). ഐതിഹാസിക ടെന്നീസ് വിജയങ്ങളിലേക്ക് വീനസ്, സെറീന സഹോദരിമാരെ കൈപിടിച്ച് നടത്തിയ അച്ഛൻ റിച്ചാർഡ് വില്യംസായുള്ള പ്രകടനമാണ് വില്‍ സ്‍മിത്തിനെ ആദ്യമായി ഓസ്‍കറിന് അര്‍ഹനാക്കിയത്. ‘കിംഗ് റിച്ചാര്‍ഡി’ലെ അഭിനയം മികച്ച നടനുള്ള ഓസ്‍കർ നേടുന്ന […]

Continue Reading

ഓസ്‌കര്‍ പുരസ്കാര പ്രഖ്യാപനം ഇന്ന്

തൊണ്ണൂറ്റിനാലാമത് ഓസ്‌കര്‍ പുരസ്കാര പ്രഖ്യാപനം ഇന്ന്. പുലർച്ചെ 5.30ന് ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിലാണ് ചടങ്ങുകൾ നടക്കുക. വിവിധ ഭാഷകളിലുള്ള 276 ചിത്രങ്ങളാണ് പട്ടികയിലുള്ളത്. 12 നാമനിര്‍ദേശവുമായി സംവിധായിക ജെയ്ൻ കാമ്പ്യന്‍റെ ‘ദ പവര്‍ ഓഫ് ദ ഡോഗ് ‘ ആണ് മുന്നില്‍ നില്‍ക്കുന്നത്. ഇത്തവണ മൂന്നു വനിതകളാണ് ഓസ്‌കറിൽ അവതാരകരായി എത്തുന്നത്. കൊവിഡ് ഇടവേളയ്ക്കു ശേഷം തിയേറ്ററില്‍ റിലീസ് ചെയ്ത് വലിയ വിജയം നേടിയ ചിത്രങ്ങള്‍ക്കാണ് ഇത്തവണ അക്കാഡമി നോമിനേഷന്‍ ലഭിച്ചത്. ഒലീവീയ കോൾമാനും നിക്കോൾ […]

Continue Reading

ഒമാനിൽ ക്വാറിയിലെ തൊഴിലാളികളുടെമേൽ പാറ ഇടിഞ്ഞുവീണു ആറുമരണം

ഇബ്രി വിലായത്തിലെ അൽ ആരിദ് പ്രദേശത്തു ഇന്നലെ രാത്രിയിൽ ക്വറിയിലെ പാറ ഇടിഞ്ഞുവീണ് ആറു മരണം. അഞ്ചുപേരെ രക്ഷപെടുത്തിയതായും ചിലർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി വ്യക്തമാക്കി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഏതുരാജ്യക്കാരാണ് മരിച്ചതെന്നു വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യക്കാരടക്കം അൻപതിലേറെ തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്തിരുന്നത്. സംഭവത്തിൽ തൊഴിൽ മന്ത്രാലയം അന്വേഷണം നടത്തണമെന്നു ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സ് ആവശ്യപ്പെട്ടു.

Continue Reading

ഖത്തറിൽ പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചു

ഖത്തറിൽ മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (മെർസ്) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.ഒട്ടകങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തിയിരുന്ന 50 വയസ്സുള്ള ഒരു പുരുഷനിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.ദേശീയ പ്രോട്ടോക്കോൾ അനുസരിച്ച് ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നതിന് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് മന്ത്രാലയം അധികൃതർ അറിയിച്ചു.രോഗം നിയന്ത്രിക്കുന്നതിനും പടരുന്നത് തടയുന്നതിനും ആവശ്യമായ എല്ലാ പ്രതിരോധ, മുൻകരുതൽ നടപടികളും സ്വീകരിച്ചതായി മന്ത്രാലയ അധികൃതർ അറിയിച്ചു

Continue Reading

ഒമൈക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തി

ലോകം കൊവിഡ് ആശങ്കയില്‍ നിന്നും മുക്തി പ്രാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുതിയ ഒമൈക്രോണ്‍ വൈറസ് രൂപപെട്ടിരിക്കുന്നു. ഒമൈക്രോണ്‍ തന്നെ ബിഎ.1, ബിഎ.1.1, ബിഎ.2, ബിഎ.3 എന്നിങ്ങനെ വിവിധ ഉപവകഭേദങ്ങളായും രൂപാന്തരപ്പെട്ടിരുന്നു.ഇപ്പോഴിതാ ഇതിലെ രണ്ട് ഉപവകഭേദങ്ങള്‍ കൂടിച്ചേര്‍ന്ന് പുതിയ ഒമൈക്രോണ്‍ വൈറസ് രൂപപ്പെട്ടിരിക്കുന്നുവെന്നാണ് വാര്‍ത്തകള്‍ വരുന്നത്. ഇസ്രയേലിലാണ് ഇത് സ്ഥിരീകരിച്ചിരിക്കുന്നത്. ഒമിക്രോണ്‍ ബിഎ.1, ബിഎ.2 എന്നീ ഉപവകഭേദങ്ങള്‍ കൂടിച്ചേര്‍ന്നാണ് പുതിയ വകഭേദമുണ്ടായിരിക്കുന്നത്. വിദേശത്ത് നിന്ന് തിരിച്ചെത്തിയ രണ്ട് യാത്രക്കാരിലാണ് ഇത് സ്ഥിരീകരിച്ചിരിക്കുന്നത്.ഈ രണ്ട് രോഗികളുടെ ആരോഗ്യനിലയും തൃപ്തികരമാണെന്നും ചികിത്സാപരമായി […]

Continue Reading

കാനഡയിൽ വാഹനാപകടം: അഞ്ച് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു

ഒട്ടാവ: കാനഡയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു. ഹർപ്രീത് സിങ്, ജസ്പിന്ദർ സിങ്, കരൺപാൽ സിങ്, മോഹിത് ചൗഹാൻ, പവൻ കുമാർ എന്നിവരാണ് മരിച്ചതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട വിവരം കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസാരിയയും സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ പ്രാദേശിക സമയം 3.45-നായിരുന്നു അപകടം. ഇവർ സഞ്ചരിച്ച വാഹനം ട്രാക്ടർ ട്രെയിലറുമായി കൂട്ടിയിടിച്ചു. അപകടത്തെപ്പറ്റി അധികൃതർ അന്വേഷണം തുടങ്ങിയിട്ടുണ്ട്. മരിച്ച വിദ്യാർഥികളുടെ കുടുംബങ്ങളെ കാനഡയിലെ ഇന്ത്യൻ […]

Continue Reading

യുക്രൈനില്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചതായി റിപ്പോര്‍ട്ട്

യുക്രൈനില്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. ന്യൂയോര്‍ക്ക് കാരനായ ബ്രെന്റ് റിനൗഡ് എന്ന ഫോട്ടോഗ്രാഫറാണ് കൊല്ലപ്പെട്ടതെന്ന് വാർത്താ ഏജന്‍സി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. കീവിന് സമീപത്തെ ഇര്‍പിനില്‍ ആണ് അമേരിക്കക്കാരന്‍ ഉള്‍പ്പെടെ മൂന്ന് മാധ്യമപ്രവർത്തകർക്ക് വെടിയേറ്റത്. വെടിവെപ്പില്‍ യുക്രൈന്‍ കാരനായ ഒരു മാധ്യമപ്രവർത്തകനും കൊല്ലപ്പെട്ടിട്ടുണ്ട്.റഷ്യന്‍ സേനയുടെ വെടിവെപ്പിലാണ് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതെന്ന് യുക്രൈന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ വെടിവെപ്പ് നടത്തിയത് ആരാണെന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിട്ടില്ലെന്നാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്രെന്റ് റിനൗഡും യുക്രൈന്‍ കാരായ […]

Continue Reading

ഒമാനിൽ പ്രവാസികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് ലഭിക്കാനും പുതുക്കാനുമുള്ള ഫീസ്‍ കുറയ്‍ക്കാന്‍ ഉത്തരവ്

ഒമാനിൽ പ്രവാസികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് ലഭിക്കാനും പുതുക്കാനുമുള്ള ഫീസ്‍ കുറയ്‍ക്കാന്‍ ഉത്തരവ്.ഒമാനി ഇതര തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിനായി ലൈസൻസുകൾ നൽകുന്നതിനും പുതുക്കുന്നതിനുമുള്ള ഫീസ് കുറയ്ക്കാൻ ആണ് സുൽത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവിറക്കിയത് . ഫീസ് കുറയ്‍ക്കുന്നത് ഏത് തരത്തിലുള്‍പ്പെടെ ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ജൂൺ 1 മുതൽ ആണ് ഉത്തരവ് പ്രാബല്യത്തിൽ വരിക. കൊവിഡ് മഹാമാരിയിൽപ്പെട്ട് നാട്ടിലെത്തിയ നിരവധി വിദേശികളുടെ തിരിച്ചുവരവിന് പുതിയ നയം വഴിയൊരുക്കും.

Continue Reading

ചൈനയിൽ വീണ്ടും വൻ കൊവിഡ് വ‍ർധന, നഗരങ്ങളിൽ ലോക്ക്ഡൗൺ

ബീജിംഗ്: ചൈനയിൽ വീണ്ടും കൊവിഡ് കേസുകളിൽ വൻ വർധന. കഴിഞ്ഞ ദിവസം മാത്രം 3400 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ട് വർഷത്തിനിടെ റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ പ്രതിദിന വർദ്ധനയാണിത്. വടക്കു പടിഞ്ഞാറൻ പ്രവിശ്യകളിലെ നഗരങ്ങളിൽ ചൈന വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. രണ്ട് വർഷത്തിനിടെ ചൈനയിലെ ഏറ്റവും ഉയർന്ന കൊവിഡ് പ്രതിദിന കണക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഗ്രാമ, നഗര മേഖലകളിൽ ഒരു പോലെ വൈറസ് പടർന്നതോടെ നിയന്ത്രണങ്ങൾ വീണ്ടും ശക്തമാക്കി. ഷാങ്ഹായ് പ്രവിശ്യയിലെ […]

Continue Reading