മക്കയിലെ വിശുദ്ധ ഹറമില്‍ 100 വാതിലുകള്‍ തുറന്നു;തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത്

തീർത്ഥാടകരുടെ തിരക്ക് കുറക്കുന്നതിനായി മക്ക ഹറം പളളിയിൽ നൂറ് പുതിയ വാതിലുകൾ തുറന്നു. റമദാനിൽ തീർത്ഥാടകരുടെ തിരക്ക് കൂടാനുളള സാധ്യത കണക്കിലെടുത്താണ് പുതിയ വാതിലുകൾ തുറന്നതെന്ന് സൗ​ദി അറേബ്യ അറിയിച്ചു. റമദാനിൽ തറാവീഹ് നമസ്കാരത്തിനായി ഹറം പളളിയിൽ ലക്ഷക്കണക്കിന് വിശ്വാസികളാണ് എത്തുന്നത്. രണ്ടു വർഷത്തെ ഇടവേളക്ക് ശേഷമാണ് അകലം പാലിക്കാതെ പ്രാർത്ഥനകൾ നടത്താൻ മക്കയിൽ അനുമതിയായത്. തീർത്ഥാടകർക്ക് വിവിധ സേവനങ്ങൾ ഉറപ്പുവരുത്തുന്നതിനായി 12,000 സ്ത്രീ-പുരുഷ ജീവനക്കാരെ റിക്രൂട്ട് ചെയ്തതായി അധികൃതർ അറിയിച്ചു. തീർത്ഥാടകർക്ക് ആരോ​ഗ്യപരവും സുരക്ഷിതവുമായി പ്രാർത്ഥനകൾ […]

Continue Reading

പാക്കിസ്ഥാനിൽ ഇന്ന് നിർണായക ദിനം; സുപ്രീംകോടതിയുടെ തീരുമാനം ഇന്നറിയാം

ഇസ്ലാമാബാദ്: പാകിസ്താനിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ സുപ്രീംകോടതിയുടെ തീരുമാനം ഇന്ന് അറിയാം. അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി നൽകാതിരുന്ന ഡെപ്യുട്ടി സ്പീക്കറുടെ നടപടി ഭരണഘടനാപരമായി ശരിയാണോ എന്ന് കോടതി തീരുമാനിക്കും. ഇരു ഭാഗവും വാദം പൂർത്തിയാക്കി. ഡെപ്യുട്ടി സ്പീക്കറുടെ നടപടി സുപ്രീംകോടതി റദ്ദാക്കിയാൽ അത് ഇമ്രാൻ ഖാന് കനത്ത തിരിച്ചടിയാകും. അതേസമയം രാജ്യത്തെ തകർക്കാനുള്ള വിദേശ ഗൂഢാലോചനയ്ക്കും പ്രതിപക്ഷ കുതന്ത്രങ്ങൾക്കും എതിരെ പ്രക്ഷോഭം തുടങ്ങാൻ ഇമ്രാൻ പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തു. രാജ്യത്ത് പകരം ഭരണ സംവിധാനം ആകുംവരെ കാവൽ […]

Continue Reading

ചൈനയിൽ ഒമിക്രോൺ വകഭേദത്തിന്റെ പുതിയ ഉപവിഭാഗം കണ്ടെത്തി

ചൈനയിൽ ദിനംപ്രതി വർധിച്ചു വരുന്ന കോവിഡ് കേസുകളിൽ ഒമിക്രോൺ വകഭേദത്തിന്റെ പുതിയ ഉപവിഭാഗം കണ്ടെത്തിയതായി റിപ്പോർട്ട് പുറത്ത് വന്നു. കഴിഞ്ഞ ദിവസം 13000 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. അതിൽ ഒന്ന് പുതിയ വിഭാഗം ആയിരുന്നു. ഈ പുതിയ ഉപവിഭാഗം കണ്ടെത്തിയത് ഷാങ്‌ഹായിൽ നിന്നും 70 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന സ്ഥലത്തെ നിവാസിയിലാണെന്നും വിദ​ഗ്ധർ പറയുന്നു… ചൈനയിൽ കൊവിഡ് രോഗത്തിന് കാരണമാവുന്ന വൈറസുമായി ഇതിന് സാമ്യമില്ല. മാത്രമല്ല കൊവിഡ് വൈറസിന്റെ പരിവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി രൂപം നൽകിയ ആഗോളതലത്തിലെ […]

Continue Reading

ദേശീയ അസംബ്ലി പിരിച്ചുവിട്ട് പ്രസിഡൻ്റ്, പാക്കിസ്ഥാൻ തെരഞ്ഞെടുപ്പിലേക്ക്

ഇസ്ലാമാബാദ്:അവിശ്വാസപ്രമേയം ഭരണഘടനയ്‌ക്കെതിരാണെന്ന് അഭിപ്രായപ്പെട്ട് സ്‌പീക്കര്‍ തള‌ളിയതോടെ ഇമ്രാന് ആശ്വാസം.ദേശീയ അസംബ്ലി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തണമെന്ന ഇമ്രാന്റെ നിര്‍ദ്ദേശം പാക് പ്രസിഡന്റ് ആരിഫ് ആല്‍വി നടപ്പാക്കി.ദേശീയ അസംബ്ലി പ്രസിഡന്റ് പിരിച്ചുവിട്ടു. ഇമ്രാന്റെ അപ്രതീക്ഷിത ബൗണ്‍സറില്‍ പതറിപ്പോയ പാകിസ്ഥാനിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയെ സമീപിക്കാനുള‌ള തയ്യാറെടുപ്പിലാണ്. തിരഞ്ഞെടുപ്പിന് തയ്യാറാകാന്‍ ഇമ്രാന്‍ പാര്‍ട്ടി അംഗങ്ങളോട് ആഹ്വാനം ചെയ്‌തു. തനിക്കെതിരായ അവിശ്വാസ പ്രമേയം വിദേശ അജണ്ടയാണെന്ന് ഇമ്രാന്‍ ആരോപിച്ചിരുന്നു. വിദേശ ശക്തികളല്ല രാജ്യത്തെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. പ്രമേയത്തിന് അനുമതി നിഷേധിച്ച സ്‌പീക്കര്‍ക്ക് നന്ദിയുണ്ടെന്നും […]

Continue Reading

കൊവിഡിന് പുതിയ വകഭേദം ബ്രിട്ടനിൽ കണ്ടെത്തി;ലോകാരോ​ഗ്യ സംഘടന: പകർച്ച ശേഷി കൂടിയ എക്സ് ഇ വകഭേദം

ബ്രിട്ടൻ: ബ്രിട്ടനിൽ പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയതായി ലോകാരോ​ഗ്യ സംഘടന അറിയിച്ചു.  XE എന്ന വകഭേദം ഇതുവരെയുള്ളതിൽ ഏറ്റവും പകർച്ച ശേഷി കൂടിയ വകഭേദം ആണെന്നാണ് വിലയിരുത്തൽ . ഇത് ഒമിക്രോണിൻ്റെ തന്നെ പുതിയൊരു വകഭേദമെന്ന് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നു. ഇപ്പോൾ ലോകമെങ്ങും പടർന്നുകഴിഞ്ഞ BA2 വകഭേദത്തേക്കാൾ 10% പകർച്ചശേഷി കൂടുതൽ ആണ് എക്സ് ഇ എന്ന വകഭേദത്തിന് . ബ്രിട്ടനിൽ 637 പേരിൽ ആണ് പുതിയ വകഭേദം കണ്ടെത്തിയത്. വൈറസിനെ വിശദമായി പഠിച്ചുവരികയാണെന്ന് ലോകാരോഗ്യ സംഘടന.

Continue Reading

ശ്രീലങ്കയിൽ വാട്സാപ്പിനും ഫേസ്ബുക്കിനും ഉൾപ്പെടെ വിലക്ക്; നടപടി കർഫ്യൂവിന് പിന്നാലെ

കൊളംബോ: അടിയന്തരാവസ്ഥയക്കും കർഫ്യൂവിനും പിറകെ ശ്രീലങ്കയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ശ്രീലങ്കൻ സർക്കാർ. സാമൂഹ്യ മാധ്യങ്ങളുടെ ഉപയോഗത്തിന് രാജ്യത്ത് വിലക്ക് ഏർപ്പെടുത്തി. ഫേസ്ബുക്ക് , ഇൻസ്റ്റഗ്രാം , ട്വിറ്റർ , വാട്സപ്പ് ഉൾപ്പടെയുള്ള സാമൂഹിക മാധ്യമങ്ങൾക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. പ്രതിഷേധത്തിന് ജനങ്ങൾ ഒത്തുകൂടുന്നത് തടയാനാണ് സാമൂഹിക മാധ്യമങ്ങക്ക് ലങ്കൻ സർക്കാർ വിലക്കേർപ്പടുത്തിയത്. തെറ്റായ വിവങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനാണ് വിലക്കെന്നാണ് സർക്കാർ വിശദീകരണം. അതേസമയം ഇന്നലെ പ്രഖ്യാപിച്ച കർഫ്യൂ തുടരുകയാണ്. പ്രതിസന്ധി തരണം ചെയ്യാൻ എല്ലാ പർട്ടികളേയും ചേർത്ത് സർക്കാർ രൂപീകരിക്കണമെന്ന് […]

Continue Reading

കൊവിഡ് വ്യാപനത്തില്‍ അടച്ച് പൂട്ടി ചൈന; ക്ഷമ നശിച്ച് ചൈനക്കാർ

കൊവിഡിന്റെ നാലാം വ്യാപനത്തെ തുടര്‍ന്ന് ചൈനയുടെ നഗരങ്ങള്‍ അടച്ച് പൂട്ടി. മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി നഗരത്തില്‍ ഒന്നോ രണ്ടോ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ പോലും നഗരം മൊത്തം അടച്ച് പൂട്ടുന്ന നിലപാടിലാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം. എന്നാല്‍, സഹിഷ്ണുത തീരെയില്ലാത്ത ഏകാധിപത്യ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്‍റെ നടപടിക്കെതിരെ ജനങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഒത്തുകൂടി. 26 ദശലക്ഷം ആളുകൾ താമസിക്കുന്ന ഷാങ്ഹായി നഗരം ഒറ്റയടിക്ക് അടച്ചിട്ടതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്.  ചൈനയുടെ സര്‍ക്കാര്‍ നിയന്ത്രിത ക്വാറന്‍റീന്‍ കേന്ദ്രങ്ങളില്‍ ചികിത്സയ്ക്കും […]

Continue Reading

വാക്സിൻ എടുത്തവർക്ക് ആർടിപിസിആർ വേണ്ട

യുഎഇ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്കു വരുന്നവർ കൊവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ ഇനി യാത്രയ്ക്കു മുൻപുള്ള പിസിആർ ടെസ്റ്റ് നിർബന്ധമില്ല.എന്നാൽ വാക്സിൻ എടുക്കാത്തവർ യാത്രയ്ക്ക് 72 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റ് ഹാജരാക്കണമെന്ന നിബന്ധന തുടരും. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കു പിസിആർ ടെസ്റ്റ് വേണ്ട. വാക്സിൻ സർട്ടിഫിക്കറ്റ് എയർ സുവിധ പോർട്ടലിൽ അപ് ലോഡ് ചെയ്യണം. രോഗലക്ഷണമുള്ളവരെ വിമാനത്താവളത്തിൽ പരിശോധനയ്ക്കു വിധേയരാക്കും. അതേസമയം യുഎഇ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവർക്കു മാത്രം പിസിആർ ടെസ്റ്റ് നിബന്ധന തുടർന്നതു വൻ […]

Continue Reading

വിൽ സ്മിത്ത് രാജിവച്ചു

ഓസ്‌കർ വേദിയിൽ അവതാരകന്റെ മുഖത്തടിച്ചതിൽ ഖേദം പ്രകടിപ്പിച്ച്‌ അക്കാദമി ഓഫ് മോഷൻ പിക്ചർ ആന്റ് ആർട്ടിൽ നിന്ന് നടൻ വിൽ സ്മിത്ത് രാജിവച്ചു. ഓസ്‌കർ വേദിയിലെ തന്റെ പെരുമാറ്റം അക്കാദമിയെ വഞ്ചിക്കുന്നതെന്ന് വിൽ സ്മിത്ത് പറഞ്ഞു. അതുകൊണ്ട് തന്നെ എന്ത് ശിക്ഷാ വിധിയും സ്വീകരിക്കാൻ തയാറാണെന്ന് വിൽ സ്മിത്ത് അറിയിച്ചു. ഓസ്‌കർ അക്കാദമി വിൽ സ്മിത്തിനെതിരായ അച്ചടക്ക നടപടി ചർച്ച ചെയ്യാനായി യോഗം ചേരാനിരിക്കെയാണ് അക്കാദമി ഓഫ് മോഷൻ പിക്ചർ ആന്റ് ആർട്ടിൽ നിന്ന് താരം രാജി […]

Continue Reading

വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് മരണം

ദക്ഷിണ കൊറിയ: ദക്ഷിണ കൊറിയയിൽ വ്യോമസേനാ വിമാനങ്ങൾ കൂട്ടിയിടിച്ച് 3 പൈലറ്റുമാർ മരിച്ചു.ഒരാൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പരിശീലന പറക്കലിനിടെയാണ് അപകടം.തെക്കു കിഴക്കൻ നഗരമായ സാച്ചിയോണിലെ മലയോര പ്രദേശത്ത് കെടി-1 എന്ന എയർഫോഴ്സ് വിമാനങ്ങൾ പരിശീലനത്തിനിടെ കൂട്ടിയിടിക്കുകയായിരുന്നു.‌രക്ഷപ്പെട്ടയാൾ അപകട നില തരണം ചെയ്തിട്ടില്ലെന്ന് യോൻഹാപ് ന്യൂസ് ഏജൻസി അറിയിച്ചു.

Continue Reading