കേരളത്തിൽ 5949 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

കേരളത്തിൽ 5949 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 24 മണിക്കൂറിനിടെ പരിശോധിച്ചത് 59,690 സാംപിളുകളാണ്.30 മരണം കൂടി സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 5,268 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കത്തിലൂടെ 5173 പേര്‍ക്കാണു രോഗം ബാധിച്ചത്.ഉറവിടം അറിയാത്ത 646 കേസുകളാണുള്ളത്. 47 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചുവെന്നു മുഖ്യമന്ത്രി പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95 ശതമാനമാണ്.മരണനിരക്കിൽ അൽപം വർധന ഉണ്ടായി. ഏകദേശം മുപ്പതോളം മരണം ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നു. ടെസ്റ്റ് […]

Continue Reading

ഉപയോഗിച്ച മാസ്‌ക്കുകള്‍ കൈകാര്യം ചെയ്യുന്നതിലും നശിപ്പിക്കുന്നതിലും ശ്രദ്ധ വേണം

ഉപയോഗിച്ച മാസ്‌ക്കുകള്‍ കൈകാര്യം ചെയ്യുന്നതിലും നശിപ്പിക്കുന്നതിലും അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് പാലക്കാട് കേന്ദ്ര ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ സംഘടിപ്പിച്ച വെബിനാറില്‍ ചൂണ്ടിക്കാട്ടി. പുനഃരുപയോഗിക്കാവുന്നതും അല്ലാത്തതുമായ മാസ്‌ക്കുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് ഗുരുതരമായ പ്രശ്നങ്ങളിലേക്കു വഴിവെക്കുമെന്ന് വെബിനാറില്‍ പങ്കെടുത്ത വിദഗ്ദ്ധര്‍ പറഞ്ഞു. വീണ്ടും ഉപയോഗിക്കാനാവാത്ത മാസ്‌ക്കുകളാണെങ്കില്‍ പോലും അവ നശിപ്പിക്കും മുന്‍പ് ഒരു ശതമാനം വീര്യമുള്ള ബ്ലീച്ചിങ് സൊലൂഷനില്‍ അര മണിക്കൂര്‍ മുക്കി വെക്കണമെന്ന് ക്ലാസ് നയിച്ച തൃക്കലക്കോട് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. എ. എം. ജയചന്ദ്രന്‍ […]

Continue Reading

കോവിഡ് രണ്ടാം ട്രെൻഡ്; മൂന്നു പാളികളുള്ള മാസ്ക് ധരിക്കാൻ നിർദേശം

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കാനഡയും യൂറോപ്പും ഉൾപ്പെടെ ലോകത്തെ പല രാജ്യങ്ങളും കോവിഡിന്റെ രണ്ടാം വരവ് സാക്ഷ്യം വഹിക്കുകയാണ്. കൂടുതൽ ഗൗരവത്തോടെ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ഇവിടങ്ങളിലെ ഗവൺമെന്റുകൾ ജനങ്ങളോട് ആവശ്യപ്പെട്ടു കഴിഞ്ഞു. യൂറോപ്പിലും യുകെയിലും പലയിടങ്ങളിലും ലോക്ഡൗണുകൾ വീണ്ടും ഏർപ്പെടുത്തി. കാനഡയിലും ഇതേ അവസ്ഥ തന്നെയാണ്. കോവിഡിനെതിരെയുള്ള മുൻകരുതലുകളുടെ ഭാഗമായി മൂന്നു പാളികളുള്ള മാസ്ക് ധരിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ് കാനഡയിലെ പബ്ലിക് ഹെൽത്ത് ഏജൻസി.ഫിൽറ്റർ പാളി ഉൾപ്പെടുന്ന മൂന്നു പാളികളുള്ള മെഡിക്കൽ ഇതര മാസ്ക് […]

Continue Reading

കുട്ടികളും ഗർഭിണികളും ഇൻഫ്ളുവൻസ പകർച്ചപ്പനിക്കെതിരെ ജാഗ്രത പുലർത്തണം; ലോകാരോഗ്യ സംഘടന

കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കുട്ടികൾക്കും ഗർഭിണികൾക്കും ഉണ്ടാകാൻ സാധ്യതയുള്ള ഇൻഫ്ളുവൻസ പകർച്ചപ്പനിക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ലോകാരോഗ്യ സംഘടന.കോവിഡിനു പുറമേ ഇൻഫ്ളുവൻസയും പടർന്ന് പിടിക്കുന്നത് ആരോഗ്യ സംവിധാനത്തിന് ഇരട്ട പ്രഹരമേൽപ്പിക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ ഹെൽത്ത് എമർജൻസീസ് പ്രോഗ്രാം ടെക്നിക്കൽ മേധാവി മരിയ വാൻ കെർഖോവ് പറഞ്ഞു.ഇൻഫ്ളുവൻസ ബാധിക്കാൻ സാധ്യത കൂടുതലുള്ള ജനവിഭാഗങ്ങൾ ഫ്ളൂ ഷോട്ടുകൾ എന്ന പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നത് നന്നായിരിക്കുമെന്നും ലോകാരോഗ്യ സംഘടന നിർദേശിക്കുന്നു. ഇൻഫ്ളുവൻസയ്ക്കും കോവിഡിനും സമാനമായ ചില ലക്ഷണങ്ങളുള്ളതിനാൽ രോഗനിർണയവും ഇക്കാലയളവിൽ വെല്ലുവിളിയാകും. കൃത്യമായ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 5440 പേര്‍ക്ക് കോവിഡ്-19

സംസ്ഥാനത്ത് ഇന്ന് 5440 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 644, തൃശൂര്‍ 641, കോഴിക്കോട് 575, മലപ്പുറം 540, കൊല്ലം 488, ആലപ്പുഴ 479, തിരുവനന്തപുരം 421, കോട്ടയം 406, കണ്ണൂര്‍ 344, പാലക്കാട് 306, ഇടുക്കി 179, കാസര്‍ഗോഡ് 159, പത്തനംതിട്ട 153, വയനാട് 105 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ദാസന്‍ (62), ആഴൂര്‍ സ്വദേശിനി ചന്ദ്രിക (68), […]

Continue Reading

മാസ്‌കും പ്രതിരോധ മാര്‍ഗങ്ങളും തുടരണമെന്നും കൊവിഡ് പെട്ടെന്ന് അപ്രത്യക്ഷമാവില്ലെന്നും എയിംസ് ഡയറക്ടര്‍

ഒരു വര്‍ഷത്തിന് ശേഷം കൊവിഡ് വാക്‌സിന്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുമെങ്കിലും സാധാരണക്കാര്‍ക്ക് ഇത് ലഭിക്കണമെങ്കില്‍ 2002വരെ കാത്തിരിക്കണമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. വലിയ ജനസഖ്യയുള്ള രാജ്യമാണ് നമ്മുടേത്. പനിക്കുള്ള വാക്‌സിന്‍ പോലെ ഇത് മാര്‍ക്കറ്റില്‍ സാധാരണക്കാര്‍ക്ക് ലഭിക്കണമെങ്കില്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ വേണ്ടിവരുമെന്നതാണ് വസ്തുത. ഇതിന് ശേഷം മാര്‍ക്കറ്റില്‍ സുലഭമായി ലഭിക്കും. വിശാലമായ രാജ്യത്തിന്റെ എല്ലായിടത്തും വാക്സിന്‍ എത്തിക്കുയെന്നത് വലിയ വെല്ലുവിളി നിറഞ്ഞതാണെന്നും കൊവിഡ് ടാസ്‌ക് ഫോഴ്സ് മാനേജ്മെന്റ് ഗ്രൂപ്പിലെ അംഗം കൂടിയായ രണ്‍ദീപ് […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1197, തൃശൂര്‍ 1114, കോഴിക്കോട് 951, കൊല്ലം 937, മലപ്പുറം 784, ആലപ്പുഴ 765, തിരുവനന്തപുരം 651, കോട്ടയം 571, പാലക്കാട് 453, കണ്ണൂര്‍ 370, ഇടുക്കി 204, പത്തനംതിട്ട 186, കാസര്‍ഗോഡ് 182, വയനാട് 151 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിനി ആരിഫ ബീവി (73), നെടുമങ്ങാട് സ്വദേശി രാജന്‍ […]

Continue Reading

കോവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളിയായി ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം

കോവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളിയായി  ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം. അദ്ദേഹം തന്നെയാണ്​ വാക്സീൻ സ്വീകരിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്​. യുഎഇ പ്രധാനമന്ത്രി കൂടിയാണ് ഷെയ്ഖ് മുഹമ്മദ്. യു.എ.ഇയിൽ വാക്സിൻ ലഭ്യമാക്കാൻ അക്ഷീണം പ്രവർത്തിച്ചവരെ അദ്ദേഹം അഭിനന്ദിച്ചു.യുഎഇയിൽ രണ്ട് കോവിഡ് വാക്‌സിനുകളാണ് പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിൽ എത്തിയിരിക്കുന്നത്. ഒന്ന് ചൈനയിലെ സിനോഫാം വികസിപ്പിച്ച വാക്‌സിനും, രണ്ടാമത്തേത് റഷ്യ വികസിപ്പിച്ച സ്പുട്‌നിക്ക് അഞ്ചും. ജൂലൈയിലാണ് സിനോഫാമിന്റെ വാക്‌സിൻ യുഎഇയിൽ മൂന്നാം പരീക്ഷണഘട്ടത്തിലേക്ക് കടന്നത്.ഇതിന് മുമ്പ് […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 856, എറണാകുളം 850, കോഴിക്കോട് 842, ആലപ്പുഴ 760, തിരുവനന്തപുരം 654, കൊല്ലം 583, കോട്ടയം 507, മലപ്പുറം 467, പാലക്കാട് 431, കണ്ണൂര്‍ 335, പത്തനംതിട്ട 245, കാസര്‍ഗോഡ് 147, വയനാട് 118, ഇടുക്കി 67 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി അബ്ദുള്‍ അസീസ് (72), പൂവച്ചല്‍ സ്വദേശി ഗംഗാധരന്‍ […]

Continue Reading

ലോകാരോഗ്യസംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയോസസ് സ്വയം നിരീക്ഷണത്തിൽ.

ലോകാരോഗ്യസംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയോസസ് സ്വയം നിരീക്ഷണത്തിൽ. സമ്പർക്കത്തിലേർപ്പെട്ട ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഗെബ്രിയോസസ് ക്വാറന്റിനീൽ പ്രവേശിച്ചത്. ഗെബ്രിയോസസ് തന്നെയാണ് ക്വാറന്റീനിൽ പ്രവേശിച്ച കാര്യം അറിയിച്ചത്. ഞായറാഴ്ച മുതലാണ് ഗെബ്രിയോസസ് ക്വാറന്റീനിൽ പ്രവേശിച്ചത്. തനിക്ക് കൊവിഡ് ലക്ഷണങ്ങളൊന്നുമില്ലെന്ന് ഗെബ്രിയോസസ് പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോകോൾ പ്രകാരം വരുന്ന ദിവസങ്ങളിൽ ക്വാറന്റീനിൽ കഴിയും. വീട്ടിലിരുന്ന് ജോലി തുടരുമെന്നും ഗെബ്രിയോസസ് പറഞ്ഞു.

Continue Reading