സംസ്ഥാനത്ത് ഇന്ന് 37,290 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 37,290 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4774, എറണാകുളം 4514, കോഴിക്കോട് 3927, തിരുവനന്തപുരം 3700, തൃശൂര്‍ 3282, പാലക്കാട് 2959, കൊല്ലം 2888, കോട്ടയം 2566, ആലപ്പുഴ 2460, കണ്ണൂര്‍ 2085, പത്തനംതിട്ട 1224, ഇടുക്കി 1056, കാസര്‍ഗോഡ് 963, വയനാട് 892 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,287 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading

കോവിഡ് രണ്ടാം തരംഗത്തെ അതിജീവിക്കാന്‍ ലോക്ഡൗണ്‍ വേണം: എയിംസ് തലവൻ

കോവിഡ് രണ്ടാം തരംഗത്തെ അതിജീവിക്കാൻ കടുത്ത ലോക്ഡൗൺ ആവശ്യമാണെന്ന് ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) മേധാവി ഡോ. രൺദീപ് ഗുലേറിയ. ടെസ്റ്റ് പോസിറ്റിവിറ്റി പത്തില്‍ കൂടിയ മേഖലകളിൽ, കഴിഞ്ഞ വർഷം ഏർപ്പെടുത്തിയ പോലെ കടുത്ത ലോക്ഡൗൺ ഏർപ്പെടുത്തണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ആരോഗ്യ മേഖല അതിന്‍റെ പരമാവധിയിലാണ് നിലവിൽ പ്രവർത്തിക്കുന്നതെന്നും ഗുലേറിയ കൂട്ടിച്ചേര്‍ത്തു. യു.പി, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയ രാത്രികാല കർഫ്യൂ വാരാന്ത്യ ലോക്ഡൗൺ തുടങ്ങിയവ ഫലപ്രദമല്ലെന്നാണ് തെളിയുന്നത്. രോഗബാധിതരാകുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണ്. ഇത്തരമൊരു വ്യാപനത്തെ കൈകാര്യം ചെയ്യാൻ ലോകത്തെ ഒരു ആരോഗ്യ […]

Continue Reading

ആയുര്‍വേദം കോവിഡ് പ്രതിരോധത്തിന് പരിഹാരമെന്ന് കേന്ദ്ര സര്‍ക്കാർ

കോവിഡ് മഹാമാരി വീണ്ടും ശക്തി പ്രാപിച്ച് പടർന്ന് പിടിക്കുവാൻ തുടങ്ങിയിരിക്കുകയാണ്. നിരവധിപേർക്കാണ് മണിക്കൂറുകൾക്കകം രോഗം സ്ഥിരീകരിക്കുന്നത്. മാത്രമല്ല, കോവിഡ് രോഗം ബാധിച്ച് ഇതിനോടകം രാജ്യത്ത് നിരവധിപേർക്ക് ജീവൻ നഷ്ടമായിക്കഴിഞ്ഞു. കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുമ്പോൾ പ്രതിരോധ മാർഗങ്ങൾ തേടുകയാണ്.മഹാമാരിയെ നേരിടാൻ ‘ആയുഷ് 64’ ഫലപ്രദമെന്ന് റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ആയുര്‍വേദ മരുന്നായ ‘ആയുഷ് 64’ കോവിഡ് പ്രതിരോധത്തിന് പരിഹാരമെന്ന് കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ആയുഷ് മന്ത്രാലയമാണ് അറിയിച്ചത്. രോഗലക്ഷണമില്ലാത്തതും, തീവ്രവുമല്ലാത്ത കോവിഡ് രോഗികളിൽ ഔഷധം കൂടുതൽ ഫലപ്രദമായിരിക്കും. ഇരട്ടിമധുരം, […]

Continue Reading

കോവിഡില്‍ വലയുന്ന ഇന്ത്യക്ക് സച്ചിന്റെ സഹായം;മിഷനിലേക്ക്‌ ഒരു കോടി

മുംബൈ: ഇന്ത്യയിൽ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ സഹായഹസ്തവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറും. മിഷൻ ഓക്സിജൻ പദ്ധതിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്താണ് സച്ചിൻ മാതൃകയായത്.കോവിഡ് ആശുപത്രികളിലേക്ക് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഇറക്കുമതി ചെയ്യാനാണ് ഈ പണം ഉപയോഗിക്കുക. കോവിഡ്-19നെതിരെ എല്ലാവരും ഒരുമിച്ചു നിൽക്കണമെന്നും തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ സച്ചിൻ പറയുന്നു.

Continue Reading

മുഖ്യമന്ത്രി പിണറായി വിജയനോട് പ്രണയം

മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് നടി ഐശ്വര്യ ലക്ഷ്മി. ഒരു കോടി ഡോസ് വാക്‌സിൻ പൊതു വിപണിയിൽ നിന്നും വാങ്ങുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രശംസ. ഞാൻ മുഖ്യമന്ത്രിയെ ഇഷ്ട്ടപ്പെടുന്നു. പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാർട്ടിയോടും എനിക്ക് ആഭിമുഖ്യം ഇല്ല. എന്നാൽ വിസ്മയിപ്പിക്കുന്ന വിധമാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ഇനിയും ഒരുപാട് സമയം വേണ്ടിവരുമെങ്കിലും, ജനങ്ങൾക്കിടയിൽ ഒരു പ്രതീക്ഷ നൽകുവാൻ ഈ പ്രവർത്തനം സഹായിക്കും- വളരെ നന്ദി. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ഐശ്വര്യ ലക്ഷ്മി […]

Continue Reading

നിലവിൽ കേരളത്തിൽ ഓക്‌സിജൻ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് മുഖ്യമന്ത്രി

സ്വകാര്യ ആശുപത്രികൾ ഉൾപ്പടെ എല്ലാ ആശുപത്രികളിലും ആവശ്യത്തിന് ഓക്‌സിജൻ സ്‌റ്റോക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡിനെ പ്രതിരോധിക്കാൻ സ്വകാര്യ ആശുപത്രികൾ സർക്കാരിന് പൂർണ പിന്തുണ അറിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സ്വകാര്യ ആശുപത്രികളിൽ മൊത്തം കിടക്കകളുടെ 25 ശതമാനമെങ്കിലും കോവിഡ് ചികിത്സയ്ക്ക് മാറ്റിവെക്കാൻ ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ആശുപത്രികളിലും കിടക്കകൾ യുദ്ധകാലാടിസ്ഥാനത്തിൽ വർധിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുമായുള്ള യോഗത്തിൽ സർക്കാർ നിർദേശങ്ങൾക്ക് അങ്ങേയറ്റം അനുകൂല നിലപാടാണുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Continue Reading

കോവിഡ്;ഈ പ്രതിരോധ മരുന്നുകള്‍ ആരോഗ്യത്തിന് ദോഷമാണെന്ന് വിദഗ്ധര്‍

കോവിഡ് രണ്ടാം തരംഗം വേഗം വ്യാപിക്കുകയാണ്. കോവിഡുമായുള്ള യുദ്ധത്തില്‍ രോഗ പ്രതിരോധശേഷി ഉണ്ടെങ്കില്‍ മാത്രമേ വിജയിക്കാനാവുകയുള്ളു. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി നിരവധി മരുന്നുകളും ഇന്ന് ലഭ്യമാണ്. എന്നാല്‍ ചില ഈ മരുന്നുകള്‍ ആരോഗ്യത്തിന് ദോഷമാണെന്ന് വിദഗ്ധര്‍ പറയുന്നു.രോഗ പ്രതിരോധിശേഷി വര്‍ദ്ധിപ്പിക്കും എന്ന് അവകാശപ്പെടുന്ന ചില മരുന്നുകള്‍ കരളിനെ ദോഷകരമായി ബാധിക്കും എന്നാണ് ഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സ് (ഐഎല്‍ബിഎസ്) ഡയറക്ടര്‍ പറയുന്നത്.ഇന്ന് പരസ്യങ്ങളില്‍ കാണുന്ന പല മരുന്നുകളും ആളുകള്‍ വാങ്ങി കഴിക്കുന്നുണ്ട്. ചിലത് നല്ലതായിരിക്കാമെങ്കിലും […]

Continue Reading

പ്രമേഹം ഉള്ളവര്‍ക്ക് രക്തം ദാനം ചെയ്യാന്‍ പാടില്ലേ?

പ്രമേഹം ഉള്ളവര്‍ രക്തദാനം ചെയ്യാന്‍ പാടില്ല എന്ന് വിശ്വസിക്കുന്നവരാണ് നമ്മളില്‍ പലരും. യഥാര്‍ത്ഥത്തില്‍ പ്രമേഹം ഉള്ളവര്‍ക്ക് രക്തം ദാനം ചെയ്യാന്‍ പാടില്ലേ? പ്രമേഹരോഗി ദാനം ചെയ്യുന്ന രക്തം സ്വീകര്‍ത്താവിന് ദോഷമുണ്ടാക്കുമോ? എന്ന ചോദ്യങ്ങള്‍ ഇന്നും നമുക്കിടയിലുണ്ട്.പ്രമേഹമുള്ളവര്‍ രക്തം ദാനം ചെയ്യാന്‍ പാടില്ലെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. അഥവാ രക്തം ദാനം ചെയ്താല്‍ ബ്ലഡ് ഷുഗര്‍ അളവ് പെട്ടെന്ന് നിയന്ത്രണാതീതമാവും എന്ന് പറയുന്നതും കേള്‍ക്കാം. ഇതെല്ലാം കേട്ടുകേള്‍വി മാത്രമായ മിത്തുകളാണ് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.ബ്ലഡ് ഷുഗര്‍ അളവ് ‘നോര്‍മല്‍’ ആയിരിക്കുകയാണെങ്കില്‍ […]

Continue Reading

വാക്‌സിന്റെ രണ്ട് ഡോസും എടുത്തവരിൽ രോഗ സാദ്ധ്യത കുറവെന്ന് ഐസിഎംആർ

കൊറോണ പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസും എടുത്തവരിൽ രോഗം ബാധിക്കാനുള്ള സാദ്ധ്യത വളരെ കുറവെന്ന് ഐസിഎംആർ. കൊവാക്‌സിന്റേയോ കൊവിഷീൽഡിന്റേയോ രണ്ടു ഡോസും സ്വീകരിച്ചവരിൽ ആകെ 5709 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. വാക്‌സിനെടുത്തവരുടെ ആകെ എണ്ണവുമായി ഇത് താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണെന്നും ഐസിഎംആർ ഡയറക്ടർ ബൽറാം ഭാർഗവ വ്യക്തമാക്കി.ബയോടെക്ക് വികസിപ്പിച്ചെടുത്ത കൊവാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരിൽ 0.04 ശതമാനം ആളുകൾക്കും ഓക്‌സഫഡ് സർവ്വകലാശാല വികസിപ്പിച്ചെടുത്ത കൊവിഷീൽഡിന്റെ രണ്ടു ഡോസും സ്വീകരിച്ചവരിൽ 0.03 ശതമാനം പേർക്കുമാണ് ഇതുവരെ […]

Continue Reading

1710 ഡോസ് വാക്‌സിന്‍ ആശുപത്രിയില്‍നിന്നും മോഷണം പോയി

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ക്ഷാമം നിലനില്‍ക്കവെ ഹരിയാനയില്‍ 1710 ഡോസ് വാക്‌സിന്‍ ആശുപത്രിയില്‍നിന്നും മോഷണം പോയി. 1270 ഡോസ് കൊവിഷീല്‍ഡ് , 440 ഡോസ് കൊവാക്‌സിനുമാണ് മോഷണം പോയത്. ജിന്ദിലെ സിവില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന വാക്‌സിനാണ് മോഷണം പോയത്. ആശുപത്രിയിലെ സ്റ്റോര്‍ റൂം തുറന്ന്, ഡീപ്പ് ഫ്രീസറില്‍ നിന്നാണ് ഇവ കവര്‍ന്നത്. മറ്റ് ചില വാക്‌സിനുകളും സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്നെങ്കിലും ഇതൊന്നും നഷ്ടമായിട്ടില്ല. ഇതിനൊപ്പം തന്നെ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറുടെ ലാപ്‌ടോപ്പ്, 50,000 രൂപ എന്നിവ സ്റ്റോര്‍ […]

Continue Reading