ടെലിഫോണിലൂടെ കൗൺസിലിംഗ് നടത്തി കുട്ടികളിലെ മാനസികസമ്മര്‍ദ്ദം ലഘൂകരിക്കുന്നു

ടെലിഫോണിലൂടെ കൗൺസിലിംഗ്കുട്ടികളിലെ മാനസികസമ്മര്‍ദ്ദം ലഘൂകരിക്കാനായി കേരള പോലീസ് ആരംഭിച്ച പദ്ധതിയാണ് ചിരി.കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് വീട്ടിൽ തുടരാൻ നിർബന്ധിതരായ കുട്ടികള്‍ക്ക് ആശ്വാസം പകരുന്നതിനായാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.ചിരിയുടെ 9497900200 എന്ന ഹെല്‍പ് ലൈന്‍ നമ്പരിലേക്ക് കുട്ടികള്‍ മാത്രമല്ല അധ്യാപകരും മാതാപിതാക്കളും കുട്ടികളുടെ പ്രശ്നങ്ങളുമായി വിളിക്കുന്നു.ഓണ്‍ലൈന്‍ പഠനത്തിന്‍റെ ബുദ്ധിമുട്ടുകള്‍, കൂട്ടുകാരെ കാണാനും സംസാരിക്കാനും കളിക്കാനും കഴിയാത്തതിന്‍റെ വിഷമം, കുടുംബവഴക്ക്, പഠനോപകരണങ്ങളുടെ ലഭ്യതക്കുറവ് എന്നിവയാണ് പ്രധാനമായും കുട്ടികള്‍ ചിരിയുടെ കോള്‍ സെന്‍ററുമായി പങ്ക് വയ്ക്കുന്നത്.മൊബൈല്‍ ഫോണിന്‍റെ അമിതമായ ഉപയോഗം, കുട്ടികളുടെ ആത്മഹത്യാഭീഷണി […]

Continue Reading

ദിശയുടെ സേവനങ്ങള്‍ 104 എന്ന ടോള്‍ഫ്രീ നമ്പരിലും ലഭ്യമാണ്

കോവിഡ് കാലത്ത് സംശയങ്ങള്‍ക്കും സേവനങ്ങള്‍ക്കും മലയാളികളുടെ മനസില്‍ പതിഞ്ഞ നമ്പരാണ് ദിശ 1056.ഇനി മുതല്‍ ദിശയുടെ സേവനങ്ങള്‍ 104 എന്ന ടോള്‍ഫ്രീ നമ്പരിലും ലഭ്യമാണ്.ദേശീയ തലത്തില്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ഒരേ നമ്പര്‍ ആക്കുന്നതിന്റെ ഭാഗമായാണ് ദിശ 104 ആക്കുന്നത്.104 കൂടാതെ 1056, 0471 2552056 എന്നീ നമ്പരുകളിലും ദിശയുടെ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാണ്.പൊതു വിവരങ്ങള്‍, ക്വാറന്റൈന്‍, മാനസിക പിന്തുണ, ഡോക്ടര്‍ ഓണ്‍ കോള്‍, വാക്‌സിനേഷന്‍, യാത്ര, അതിഥി തൊളിലാളി, ക്വാറന്റൈന്‍ ലംഘിക്കല്‍, മരുന്ന് […]

Continue Reading

അപ്പോയ്ന്റ്മെന്റ് കിട്ടിയവർക്ക് രണ്ടാം ഡോസ് നേരത്തേ എടുക്കാം

കോവിഷീൽഡ് വാക്സീന്റെ രണ്ടാം ഡോസിനുള്ള സമയക്രമം ‘കുറഞ്ഞത് 12 ആഴ്ചയായി’ ദീർഘിപ്പിച്ചെങ്കിലും നേരത്തേ അപ്പോയ്ന്റ്മെന്റ് ലഭിച്ചവർക്കു തടസ്സമുണ്ടാകില്ല. അവർക്കു നിശ്ചയിച്ച സമയത്തു തന്നെ വാക്സീനെടുക്കാം. ഇവരെ തിരികെ മടക്കരുതെന്നും വാക്സീനെടുക്കാൻ അനുവദിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സർക്കാരുകളെ അറിയിച്ചു. കോവിഷീൽഡ് രണ്ടാം ഡോസ് 12 ആഴ്ചയ്ക്കു മുൻപു നൽകില്ലെന്ന് കർണാടക ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ നിലപാട് പ്രഖ്യാപിച്ചിരിക്കെയാണ് ആരോഗ്യമന്ത്രാലയം വ്യക്തത വരുത്തിയത്.ഇനിമുതൽ കോവിഷീൽഡ് രണ്ടാം ഡോസിനായി അപ്പോയ്ന്റ്മെന്റ് 84 ദിവസങ്ങൾക്കു ശേഷമായിരിക്കും. നേരത്തേ അപ്പോയ്ന്റ്മെന്റ് എടുത്തവർക്ക് […]

Continue Reading

13 സംസ്ഥാനങ്ങൾക്ക് ഓക്സിജൻ; കോവിഡിൽ ഒഡീഷയുടെ തലോടൽ

കോവിഡ് പ്രതിസന്ധിയിൽ പ്രാണവായു വിതരണം ചെയ്ത് കരുത്തു പകരുകയാണ് ഒഡീഷ. വെറും 24 ദിവസം കൊണ്ട് 13 സംസ്ഥാനങ്ങൾക്കാണ് ഒഡീഷയുടെ സഹായമെത്തിയത്. 777 ടാങ്കറുകളിലായി 14,294.141 മെട്രിക് ടൺ ഓക്‌സിജനാണ് ഒഡീഷ എത്തിച്ചുനൽകിയത്.കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, ഹരിയാന, മഹാരാഷ്ട്ര, ഛത്തിസ്ഗഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഡൽഹി, കർണാടക, ബിഹാർ, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലേക്കാണ് ഒഡീഷ ഓക്സിജൻ എത്തിച്ചത്. കേരളത്തിലേക്കുള്ള ആദ്യ ഓക്സിജൻ എക്സ്പ്രസ് 118 മെട്രിക് ടൺ ഓക്സിജനുമായി ഞായറാഴ്ച പുലർച്ചെ മൂന്നരയോടെ വല്ലാർപാടം ടെർമിനലിൽ […]

Continue Reading

റഷ്യൻ കോവിഡ് വാക്‌സിനായ സ്പുട്‌നികിന്‍റെ രണ്ടാംഘട്ടം ഇന്ത്യയിലെത്തി

റഷ്യ നിർമിച്ച കോവിഡ് വാക്‌സിനായ സ്പുട്‌നികിന്‍റെ രണ്ടാംഘട്ടം ഇന്ത്യയിലെത്തി. ഇന്ന് ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലാണ് 60,000 ഡോസ് വാക്‌സിനുമായി വിമാനമിറങ്ങിയത്. ഇന്ത്യയിലെ റഷ്യൻ അംബാസഡർ നിക്കോളായ് കുദാഷേവ് ഇക്കാര്യം അറിയിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. കോവിഡ്-19നെതിരായ ഇന്തോ-റഷ്യൻ സംയുക്ത പോരാട്ടം കൃത്യമായി മുന്നോട്ടുപോകുന്നതു കാണുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് കുദാഷേവ് വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ദ്വിരാഷ്ട്ര സഹകരണത്തിൽ ഇപ്പോൾ ഏറ്റവും പ്രാധാന്യം നൽകുന്നത് മഹാമാരിക്കെതിരായ പോരാട്ടത്തിനാണെന്നും അദ്ദേഹം പറഞ്ഞു. Read Also കോവിഡ് […]

Continue Reading

പ്രതിരോധ സാമഗ്രികളുടെ വില കുറച്ചതോടെ ഗുണമേന്മ കുറയുമോയെന്ന ആശങ്ക

കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില കുറച്ചതോടെ ഗുണമേന്മ കുറയുമോയെന്ന ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍. നിലവാരം കുറഞ്ഞ മെഡിക്കല്‍ കിറ്റുകള്‍ മാര്‍ക്കറ്റുകളില്‍ സുലഭമായി ലഭിക്കുന്നത് ആശങ്കയുടെ തോത് ഉയര്‍ത്തുന്നുണ്ട്. അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തുകയാണ് ആരോഗ്യ പ്രവര്‍ത്തകര്‍.സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുമ്പോള്‍ കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില കുറച്ചത് ആശ്വാസകരമായിരുന്നു. അമിത വില ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ വില പുതുക്കി നിശ്ചയിച്ചത്. എന്നാല്‍ വിലക്കുറഞ്ഞതോടെ മെഡിക്കല്‍ കിറ്റുകളുടെ നിലവാരവും കുറയുമോയെന്ന ആശങ്കയിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. […]

Continue Reading

ഇന്ത്യയിലെ കോവിഡ് വ്യാപനം ഏറെ ആശങ്കാജനകമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി

ജനീവ | ഇന്ത്യയിലെ കോവിഡ് വ്യാപനം ഏറെ ആശങ്കാജനകമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗബ്രിയോസിസ്. രണ്ടാം കൊവിഡ് തരംഗത്തില്‍ ഇന്ത്യയില്‍ മരണ നിരക്ക് ആദ്യത്തേതിനെ അപേക്ഷിച്ച് ഉയര്‍ന്നേക്കാമെന്നും ടെഡ്രോസ് അദാനോം ഗബ്രിയോസിസ് മുന്നറിയിപ്പ് നല്‍കി. ആഗോള കോവിഡ് കണക്കില്‍ നിലവില്‍ 50 ശതമാനം കേസുകളും ഇന്ത്യയിലാണ്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റുകളും മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ചു നല്‍കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനാ മേധാവി പറഞ്ഞു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3.26 ലക്ഷം പുതിയ […]

Continue Reading

ബി.1.617 കോവിഡ് വൈറസിനെ ഇന്ത്യൻ വകഭേദമെന്ന് ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍

ബി.1.617 കോവിഡ് വൈറസിനെ ഇന്ത്യൻ വകഭേദമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) വിശേഷിപ്പിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ബി.1.617 വകഭേദവുമായി ബന്ധപ്പെട്ട് ഡബ്ല്യു.എച്ച്.ഒ പുറത്തിറക്കിയ 32 പേജുള്ള റിപ്പോര്‍ട്ടില്‍ എവിടെയും ‘ഇന്ത്യന്‍’ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.  ബി.1.617 കോവിഡ് വൈറസിനെ ഇന്ത്യന്‍ വേരിയന്‍റ് എന്ന് വിശേഷിപ്പിക്കുന്ന മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, വൈറസിനെയോ വകഭേദത്തെയോ രാജ്യങ്ങളുടെ പേരില്‍ വിശേഷിപ്പിക്കാറില്ലെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്. 

Continue Reading

രാജ്യത്തു കോവിഡ് ബാധിതരുടെ എണ്ണം 2.33 കോടി കവിഞ്ഞു

ന്യൂഡൽഹി • രാജ്യത്തു കോവിഡ് ബാധിതരുടെ എണ്ണം 2.33 കോടി കവിഞ്ഞു. 1.93 കോടി പേർ കോവിഡ് മുക്തി നേടിയപ്പോൾ മരണം 2.53 ലക്ഷം. നിലവിൽ 37 ലക്ഷം പേരാണു കോവിഡ് ചികിത്സയിലുള്ളത്. തിങ്കളാഴ്ച മാത്രം 3.19 ലക്ഷം പുതിയ കേസുകളും 3593 മരണവും റിപ്പോർട്ട് ചെയ്തു.

Continue Reading

കോവിഡ് പരിശോധനയ്ക്ക് പുതിയ മാർഗനിർദേശം: ആന്റിജൻ മതിയെന്ന് ഐസിഎംആർ

കോവിഡ് രണ്ടാം വ്യാപനം അതിരൂക്ഷമായിരിക്കെ, ആർടിപിസിആർ പരിശോധനയ്ക്ക് കാത്തു നിൽക്കാതെ ആന്റിജൻ പരിശോധനയെ ആശ്രയിക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) നിർദേശിച്ചു.അടിയന്തര കോവിഡ് പരിശോധന, വീട്ടിൽ ഐസലേഷനിലുള്ള പരിചരണം എന്നിവ കോവിഡ് വ്യാപനം തടയുന്നതിൽ നിർണായകമാണ്. അതുകൊണ്ടു തന്നെ ആന്റിജൻ പരിശോധന നടത്തി സ്വയം നിരീക്ഷണത്തിൽ പോകുന്നതാണു നല്ലത്. വീട്ടിൽ സ്വയം കോവിഡ് പരിശോധനയ്ക്കുള്ള സാധ്യതകളും തേടി വരികയാണെന്ന് ഐസിഎംആർ അറിയിച്ചു.ചുമ, തലവേദന, തൊണ്ടവേദന, ശ്വാസതടസ്സം, ശരീരവേദന, മണവും രുചിയും നഷ്ടമാകൽ, തളർച്ച, വയറിളക്കം […]

Continue Reading