കൗമാരവും ലൈംഗികതയും; തിരിച്ചറിവിന്റെ അനിവാര്യതഃ സ്വയ നാസർ എഴുതുന്നു

പീഢനം- 1തിരിച്ചറിവില്ലാത്ത കാലത്ത് ഏഴാം ക്ലാസിൽ വീട്ടുകാർ നിർബ്ബന്ധമായി പഠിക്കാൻ വേണ്ടി ഹോസ്റ്റലിലേക്ക് അയച്ചപ്പോൾ നിഷാദ് ഓർത്തില്ല ജീവിതത്തിൽ പലതും പഠിക്കേണ്ടിവരുമെന്ന് , ശരീരിക , മാനസിക ക്ഷതമേൽക്കേണ്ടി വരുമെന്ന് പഠിക്കാൻ മിടുക്കനായിരുന്നു അവൻ , അതുകൊണ്ടാണ് വീട്ടുകാർ അവനെ വളരെയധികം പ്രതീക്ഷയോടെ ലോണെടുത്ത് ഹോസ്റ്റലിൽ ചേർത്ത് പഠിപ്പിച്ചത് എന്നാൽ പൊടുന്നനെയാണ് കാര്യങ്ങൾ തകിടം മറിഞ്ഞത്. അധ്യാപകർ നിർബ്ബന്ധിച്ച് അവനെ സ്വവർഗ്ഗരതിക്ക് ഉപയോഗിക്കുകയും എതിർത്തപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, പട്ടിണിക്കിട്ടു അവസാനം രാത്രി എല്ലാവരും ഉറങ്ങിയപ്പോൾ ഹോസ്റ്റലിന്റെ മതില് […]

Continue Reading

മുഖക്കുരു, പാടുകൾ എന്നിവ അകറ്റാൻ തുളസി

അന്തരീക്ഷ മലിനീകരണം, ചൂട്, മേക്കപ് വസ്തുക്കളുടെ അമിത ഉപയോഗം എന്നിങ്ങനെ പലതും ചർമത്തിന്റെ ആരോഗ്യം നശിപ്പിക്കുന്നുണ്ട്. കൃത്യമായി ക്ലെൻസ് ചെയ്യാതിരിക്കുന്നതും മേക്കപ് നീക്കാതെ ഉറങ്ങുന്നതുമെല്ലാം മുഖക്കുരുവിനും മറ്റു ചർമപ്രശ്നങ്ങൾക്കും കാരണമാകും. ഒരു ഡീപ് ക്ലെൻസര്‍ ആയി പ്രവർത്തിച്ച് ചർമത്തിൽ അടിഞ്ഞു കൂടിയ പൊടി, അഴുക്ക്, എണ്ണമയം എന്നിവ ഒഴിവാക്കാൻ തുളസിക്ക് കഴിവുണ്ട്. കൂടാതെ മറ്റു ചർമപ്രശ്നങ്ങളോടും പോരാടുന്നു. തുളസി എങ്ങനെ ചർമസംരക്ഷണത്തിന് ഉപയോഗിക്കാം എന്നു നോക്കാം.സെൻസിറ്റീവ് ചർമത്തെ മുഖക്കുരുവിൽനിന്നും മോചിപ്പിക്കുക അത്ര എളുപ്പമല്ല. ഇവിടെ തുളസിയിലയുടെ ഔഷധ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 17,518 കോവിഡ് രോഗികൾ

തിരുവനന്തപുരംഃ സംസ്ഥാനത്ത് വെള്ളിയാഴ്ച 17,518 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Continue Reading

ബദാം ചെറുപ്പക്കാരിലും കൗമാരക്കാരിലും പ്രമേഹ സാധ്യത കുറയ്ക്കും

പ്രമേഹപൂർവാവസ്ഥ അഥവാ പ്രീ ഡയബറ്റിസ് അവസ്ഥയിലുള്ളവർ ഏറെയാണ്. ജീവിത ശൈലിയിൽ വ്യത്യാസം വരുത്തിയാൽ പ്രമേഹസാധ്യത കുറയ്ക്കാൻ ഒരു പരിധി വരെ സാധിക്കും. ഡ്രൈഫ്രൂട്ട് ആയ ബദാം കഴിക്കുന്നത് ചെറുപ്പക്കാരിലും കൗമാരക്കാരിലും പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് മുംബൈയിലെ എസ്. എൻ. ഡി. ടി. വിമൻസ് യൂണിവേഴ്‌സിറ്റിയുടെ വിതാൽദീസ് താക്കറേ കോളജ് ഓഫ് ഹോംസയൻസിലെ ഗവേഷകർ നടത്തിയ പഠനം പറയുന്നു. ബദാം കഴിക്കുന്നതിലൂടെ, പ്രീ ഡയബറ്റിക് ആയ കൗമാരക്കാരിലും ചെറുപ്പക്കാരിലും ബ്ലഡ് ഗ്ലൂക്കോസ്, ലിപ്പിഡ്, ഇൻസുലിൻ, ചില ഇൻഫ്ളമേറ്ററി സൂചകങ്ങൾ […]

Continue Reading

പല്ല് അബദ്ധത്തിൽ വിഴുങ്ങിയ സ്ത്രീ മരിച്ചു

വെള്ളം കുടിക്കുന്നതിനിടെ കൃത്രിമ പല്ല് അബദ്ധത്തിൽ വിഴുങ്ങിയതിന്റെ പിറ്റേന്ന് 43 വയസ്സുകാരി മരിച്ചു. വൽസരവാക്കം നിവാസി രാജലക്ഷ്മി 7 വർഷം മുൻപു മാറ്റിവച്ച 3 പല്ലുകളിലൊന്നാണ് ഇളകി വയറ്റിൽ ചെന്നത്. അസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടിയെങ്കിലും കുഴപ്പമില്ലെന്നു പറഞ്ഞു ഡോക്ടർമാർ തിരിച്ചയച്ചു. എന്നാൽ, പിന്നീടു കടുത്ത ഛർദിയുണ്ടായതിനു പിന്നാലെ മരിച്ചു.

Continue Reading

എല്ലാവരേയും കോവിഡ് വാക്സിന്‍ ലഭിക്കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഉത്തരവ്

തിരുവനന്തപുരം > സംസ്ഥാനത്ത് 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരേയും കോവിഡ് വാക്സിന്‍ ലഭിക്കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എന്നാല്‍ വിവിധ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയ വിഭാഗങ്ങളുടെ മുന്‍ഗണന തുടരുന്നതാണ്. വാക്സിന്‍ എടുക്കുന്നതിനായി കോവിന്‍ വെബ് സൈറ്റില്‍ (https://www.cowin.gov.in) രജിസ്റ്റര്‍ ചെയ്ത് സ്ലോട്ട് തെരഞ്ഞെടുക്കേണ്ടതാണ്. രജിസ്റ്റര്‍ ചെയ്ത് സ്ലോട്ട് എടുക്കാതെ വാക്സിനേഷന്‍ സെന്ററുകളില്‍ പോയി ആരും തിരക്ക് കൂട്ടരുത്. വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് […]

Continue Reading

കഞ്ചാവുപയോഗം കൂടപ്പിറപ്പായി മാറുന്ന അവസ്ഥയാണ് നമുക്ക്ചുറ്റിലും..

“ജീവൻ രക്ഷിയ്ക്കാൻ മയക്കുമരുന്നിനെ സംബന്ധിച്ച വസ്തുതകൾ പങ്കുവയ്ക്കുക ( Share facts on drugs. Save lives) എന്നതാണ് ഈ വർഷത്തെ പ്രമേയം. പുതിയ കാലത്തെ ലഹരീയുമായി ബന്ധപ്പെട്ട് കുടുംബകങ്ങൾ കൂടുതൽ ജാഗ്രതപ്പെട്ടേ തീരൂ. ആൺ പെൺ വ്യത്യാസമില്ലാതെ മുതിർന്നവരിലും കുട്ടികളും കൗമാരക്കാരും ഏതെങ്കിലും തരത്തിൽ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്ന അപകടനിലയിലാണ് ഇന്ന് ലോകമുള്ളത് മഹാമാരിയുടെ പ്രതിസന്ധിമുഖത്ത് വിറങ്ങലിച്ച് നിൽക്കുന്ന ഈ കാലഘട്ടത്തിൽ പോലും മദ്യത്തിന്റെയും മയക്ക് മരുന്നിന്റെയും അടിമപ്പെട്ട്സമൂഹത്തിൽ നടക്കുന്ന കൊലപാതകങ്ങളും സ്ത്രീകളോടും കുട്ടികളോടുമുള്ള അതിക്രമങ്ങളും […]

Continue Reading

അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനിന്ന ഡോക്ടര്‍ മാരെ പിരിച്ചുവിട്ടു

തിരു: വര്‍ഷങ്ങളായി അനധികൃതമായി സർക്കാർ സര്‍വീസില്‍ നിന്നും വിട്ടുനിന്ന സർക്കാർ ഡോക്ടര്‍ മാരെ പിരിച്ചുവിട്ടു. സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസവുമായി ബന്ധപെട്ട വകുപ്പിനുകീഴിലുള്ള ഇരുപത്തിയെട്ടോളം ഡോക്ടര്‍മാരെയാണ് ഗവൺമെന്റ് പിരിച്ചുവിട്ടത്.സര്‍വീസില്‍ പ്രവേശിക്കാനായി പലകുറിഅവസരം നല്‍കിയിട്ടും ഇവർ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് സംസ്ഥാന സർക്കാർ ഈ നടപടി കൈകൊണ്ടത്.സര്‍വീസില്‍ നിന്നും അനധികൃതമായി വിട്ടുനില്‍ക്കുന്നവര്‍ എത്രയും വേഗം തന്നെ സര്‍വീസില്‍ തിരികെ പ്രവേശിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് ഏതാനും ദിവസങ്ങൾ മുമ്പ് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കേരളം കോവിഡ് മഹാമാരിയ്‌ക്കെതിരായ പോരാട്ടം നടത്തുന്ന […]

Continue Reading

ടാറ്റൂ ഷോപ്പുകള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി

ടാറ്റൂ ഷോപ്പുകള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ആരോഗ്യ വകുപ്പ്. ലൈസന്‍സുള്ള ഏജൻസികൾക്ക് മാത്രമാണ് പച്ചകുത്താനുള്ള അനുമതി. പച്ച കുത്തുന്ന വ്യക്തി ഗ്ലൗസ്‌ ധരിക്കണമെന്നും പച്ച കുത്തുന്നവര്‍ ഹെപ്പറ്ററ്റിസ് ബിക്കുള്ള വാക്സിന് എടുത്തിരിക്കണമെന്നും നിർദേശമുണ്ട്. മാരക രോഗങ്ങള്‍ പടരാന്‍ സാധ്യതയുള്ളതിനാലാണ് നിയന്ത്രണമേര്‍പ്പെടുത്തുന്നതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. 

Continue Reading

ചൈനയില്‍ വീണ്ടും ലോക്ക്ഡൗണ്‍

കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ചൈനയില്‍ വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. തെക്കന്‍ ചൈനീസ് നഗരമായ ഗുവാന്‍ഷുവിലാണ് വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. വ്യാവസായിക നഗരമായ ഇവിടത്തെ ജനസംഖ്യ ഏകദേശം 15 മില്യന്‍ ആണ്. കഴിഞ്ഞ ആഴ്ച 20 പുതിയ കോവിഡ് കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്.ഇവിടെ അഞ്ച് തെരുവുകള്‍ ഹൈ റിസ്‌ക് ഏരിയയായി പ്രഖ്യാപിച്ച് ഗുവാന്‍ഷു മുന്‍സിപ്പല്‍ ഹെല്‍ത്ത് ബ്യൂറോ നോട്ടീസ് പുറത്തിറക്കിയിരുന്നു. മുഴുവന്‍ ആളുകളും കോവിഡ് ടെസ്റ്റിന് വിധേയരാവുന്നത് വരെ ജനങ്ങള്‍ വീടിന് പുറത്തിറങ്ങരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.ഈ […]

Continue Reading