ഹൃദയം കാത്ത മമ്മൂട്ടിയോട് ഹൃദയം തൊട്ട് നന്ദി പറയുകയാണ് തൃശൂർ സ്വദേശി പ്രസാദ്

ഹൃദയം കാത്ത മമ്മൂട്ടിയോട് ഹൃദയം തൊട്ട് നന്ദി പറയുകയാണ് തൃശൂർ സ്വദേശി പ്രസാദ്. ഓട്ടോ ഡ്രൈവറായ പ്രസാദിന് ഹൃദയ ശസ്ത്രക്രിയ അത്യാവശ്യമായി വന്നപ്പോഴാണ് സഹായവുമായി മമ്മൂട്ടി എത്തുന്നത്. കോവിഡ് നിയന്ത്രണങ്ങളിൽ പെട്ട് ചികിൽസ വൈകുകയും സ്വകാര്യ ആശുപത്രിയിൽ ചികിൽസിക്കാൻ പണവും ഇല്ലാതെ വന്നതോടെയാണ് മമ്മൂട്ടി ഫാൻസ് പ്രശ്നത്തിൽ ഇടപെടുകയും കാര്യം മമ്മൂട്ടിയുടെ ശ്രദ്ധയിൽ എത്തിക്കുകയും ചെയ്തത്. മമ്മൂട്ടിയും നിംസ് ഹാർട്ട്‌ ഫൗണ്ടേഷനും സംയുക്തമായി നടത്തിവരുന്ന സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതിയായ ഹാർട്ട് -റ്റൂ -ഹാർട്ടിൽ ഉൾപ്പെടുത്തിയാണ് പ്രസാദിന്റെ […]

Continue Reading

ഇന്ത്യയ്ക്ക് ഭീഷണിയായി ചൈനയിൽ നിന്നുള്ള പുതിയ വൈറസ്‌..?

കൊറോണ വൈറസ് വ്യാപനത്തിനിടെ ഇന്ത്യയ്ക്ക് ഭീഷണയായി ചൈനയിൽ നിന്നുള്ള പുതിയ വൈറസിനെ കുറിച്ച് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ രം​ഗത്ത്.‌‘ക്യാറ്റ് ക്യു’ വൈറസ് (സി ക്യു വി) യെ കുറിച്ചാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) മുന്നറിയിപ്പു നൽകുന്നത്. ചൈനയിൽ നിരവധി പേരെ ഇതിനോടകം ബാധിച്ചു കഴിഞ്ഞു. ക്യൂലക്സ് കൊതുകുകളിലും പന്നികൾക്കുള്ളിലുമാണ് ഈ വൈറസ് കണ്ടുവരുന്നത്. സി ക്യു വിയുടെ പ്രാഥമിക സസ്തനി ഹോസ്റ്റുകൾ പന്നികളാണ്.ഐസിഎംആർ പഠനമനുസരിച്ച് കൊതുകുകളായ ഈഡിസ് ഈജിപ്റ്റി, സിഎക്സ്. ക്വിൻ‌ക്ഫാസിയാറ്റസ്, സി‌എക്സ്. ട്രൈറ്റേനിയർ‌ഹിഞ്ചസ് […]

Continue Reading

വയനാട് ജില്ലാ ആശുപത്രിയെ അപ്ഗ്രേഡ് ചെയ്ത് മെഡിക്കൽ കോളേജ് ആയി ഉയർത്തണംഃമെഡിക്കല്‍ കോളേജ് വികസന സമിതി

മാനന്തവാടിഃ നമ്മുടെ രാജ്യത്തെ 75 ഓളം ആസ്പിരേഷൻ ജില്ലകളിലെ ഗവൺമെന്‍റ് ജില്ലാ ആശുപത്രികളെ അപ്ഗ്രേഡ് ചെയ്ത് മെഡിക്കൽ കോളേജുകളാക്കി മാറ്റുവാനുള്ള കേന്ദ്ര ഗവര്‍ണമെന്‍റിന്‍റെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട് ജില്ലാ ആശുപത്രിയും അപ്ഗ്രേഡ് ചെയ്ത് മെഡിക്കൽ കോളേജായി ഉയർത്തുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളും ബഹുമാനപ്പെട്ട വയനാട് എം.പി രാഹുൽ ഗാന്ധിയും തയ്യാറാകണമെന്ന് വയനാട് ജില്ലാ മെഡിക്കൽ കോളേജ് വികസന സമിതി യോഗം ആവശ്യപ്പെട്ടു ആസ്പിരേഷൻ ജില്ലയായി കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക ജില്ലയാണ് വയനാട്. നമ്മുടെ […]

Continue Reading

ഒമാനിൽ 178 പേർക്ക്​ കൂടി കോവിഡ്​ 19

മസ്​കത്ത്​: ഒമാനിൽ 178 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു.ഇതോടെ മൊത്തം രോഗികളുടെ എണ്ണം 85722 ആയി.351 പേർക്ക്​ കൂടി രോഗം ഭേദമായി. ഇതോടെ മൊത്തം രോഗമുക്​തരുടെ എണ്ണം 80810 ആയി.

Continue Reading

വയനാട് ജില്ലയില്‍ ഇന്ന് (12.08.20) 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ച നടവയല്‍ സ്വദേശി അവറാന്‍ (69) ഉള്‍പ്പെടെ വയനാട് ജില്ലയില്‍ ഇന്ന് (12.08.20) 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 16 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 950 ആയി. ഇതില്‍ 646 പേര്‍ രോഗമുക്തരായി. മൂന്നു പേര്‍ മരണപ്പെട്ടു. നിലവില്‍ 301 പേരാണ് ചികിത്സയിലുള്ളത്. 288 […]

Continue Reading