ഇന്ത്യയിൽ കോവിഡ് രോ​ഗബാധിതരുടെ എണ്ണം 65 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനെടെ 75,829 കേസുകളാണ് രാജ്യത്ത്

ഇന്ത്യയിൽ കോവിഡ് രോ​ഗബാധിതരുടെ എണ്ണം 65 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനെടെ 75,829 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്.ആകെ രോഗബാധിതരുടെ എണ്ണം 65,49,374 ആയി ഉയർന്നു. ഒറ്റ ദിവസത്തിനിടെ 940 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 1,01,782. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് നിലവിൽ 9,37,625 പേർ ചികിത്സയിലാണ്. ഇതുവരെ 55,09,967 പേർ രോഗമുക്തരായി. രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരിൽ 83.84 ശതമാനം പേരും രോഗമുക്തി നേടിയെന്നാണ് കേന്ദ്ര സർക്കാർ കണക്ക്.ഏറ്റവും കൂടുതൽ രോഗബാധിതരുള്ള […]

Continue Reading

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇനി പ്രത്യേക ഡ്യൂട്ടി ഓഫ് ഇല്ല;ക്വാറന്റീൻ ആവശ്യമെങ്കിൽ മാത്രം

കോവിഡ് ഡ്യൂട്ടിക്കുശേഷം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അനുവദിച്ചിരുന്ന പ്രത്യേക ഡ്യൂട്ടി ഓഫ് അവസാനിപ്പിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ചാണ് നടപടി.ക്വാറന്റീൻ ആവശ്യമെങ്കിൽ മെഡിക്കൽ ബോർഡ് തീരുമാനിക്കും. കോവിഡ് കാലത്തിനുമുമ്പുണ്ടായിരുന്ന രീതിയില്‍ ജീവനക്കാര്‍ പ്രതിവാര ഓഫും ഡ്യൂട്ടി ഓഫും കോംപൻസേറ്ററി ഓഫും എടുക്കാനും ആരോഗ്യ സെക്രട്ടറി നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ നടപടിക്കെതിരെ ഡോക്ടർമാരുടേയും നഴ്സുമാരുടേയും സംഘടനകൾ പ്രതിഷേധമറിയിച്ചിട്ടുണ്ട്.കടുത്ത അനീതിയെന്ന് കെ ജി എം ഒ എ പ്രതികരിച്ചു. നിലവിൽ 10 ദിവസം ഡ്യൂട്ടിക്ക് ശേഷം 7 ദിവസം വിശ്രമം അനുവദിച്ചിരുന്നു. ജീവനക്കാരുടെ കുറവുണ്ടെന്ന് ആരോഗ്യ […]

Continue Reading

ച്യൂയിംഗം ഉപയോഗിക്കുന്നവര്‍ക്ക് ഭക്ഷണത്തോടുള്ള താത്പര്യം കുറയുന്നതായി കണ്ടെത്തി.

ച്യൂയിംഗം ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. ച്യൂയിംഗം വായിലിട്ട് ചവച്ചുകൊണ്ടിരിക്കാന്‍ ഇഷ്ടമുള്ളവരായിരിക്കും ഏറെ പേരും. എന്നാല്‍ ച്യൂയിംഗം വണ്ണവും ഭാരവും കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് കണ്ടെത്തലുകള്‍. നിരവധി പഠനങ്ങളാണ് ഭാരം കുറയ്ക്കുന്നതിന് ച്യൂയിംഗം സഹായിക്കും എന്നു പറയുന്നത്. ഇതിനു പ്രധാനമായി പറയുന്നത് ച്യൂയിംഗം വിശപ്പ് കുറയ്ക്കുമെന്നും അതുവഴിയായി അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാമെന്നതുമാണ്. റഹോഡ്‌സ് യൂണിവേഴ്‌സിറ്റിയിലാണ് ഇതു സംബന്ധിച്ച് അടുത്തിടെ പഠനം നടന്നത്. ദിവസവും ച്യൂയിംഗം ചവയ്ക്കുന്നവര്‍ അഞ്ച് ശതമാനം കലോറി അധികമായി ചെലവഴിക്കുന്നുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി […]

Continue Reading

നിരവധി തവണ വ്യക്തമാക്കിയെങ്കിലും ആളുകളുടെ കോവിഡ് ജാഗ്രതയിൽ കുറവ് വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി

മാസ്‌കിൽ വീഴ്ച വരുത്തിയാൽ പിഴ കൂടും; കടകളിൽ ഗ്ലൗസ് നിർബന്ധം; കർശന നടപടികളുമായി സർക്കാർ കടകളിൽ ശാരീരിക അകലം പാലിക്കണം, നിശ്ചിത എണ്ണം ആളുകൾ മാത്രമേ ഒരു സമയം പ്രവേശിക്കാവൂ, മാസ്‌ക് ധരിക്കണം, സാനിറ്റൈസർ ഉപയോഗിക്കണം തുടങ്ങി കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിക്കണമെന്ന് നേരത്തെ നിരവധി തവണ വ്യക്തമാക്കിയെങ്കിലും നമ്മുടെ ജാഗ്രതയിൽ കുറവ് വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനം ലാഘവത്തോടെ സമീപിക്കുന്ന സ്ഥിതിവിശേഷം ഉണ്ടായി. അതുകൊണ്ടാണ് മാസ്‌ക് ധരിക്കാത്തവർക്കെതിരെ കൂടുതൽ പിഴ ചുമത്താനും മാനദണ്ഡം പാലിക്കാത്ത കടകൾ അടയ്ക്കാനും […]

Continue Reading

ശ്രദ്ധിക്കുക..കോവിഡ് പ്രതിരോധശേഷി വർദ്ധിപ്പിക്കാം ഈ പച്ചക്കറികൾ ശീലമാക്കൂ

കൊറോണ വെെറസ് അതിവേ​ഗം വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. വെെറസിനെ ചെറുക്കാൻ വാക്സിന്റെ പരീക്ഷണങ്ങൾ രാജ്യത്ത് പുരോ​ഗമിച്ച് വരികയാണ്. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, ശ്വാസകോശ രോഗം, പ്രമേഹം തുടങ്ങിയ അസുഖങ്ങൾ ഉള്ളവർക്ക് കൊവിഡ് ഗുരുതരമാകാൻ സാധ്യതയുണ്ടെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകുന്നു. രോ​ഗപ്രതിരോധശേഷി കുറഞ്ഞവരിലാണ് കൊറോണ പ്രധാനമായി ബാധിക്കുന്നത്. രോ​ഗപ്രതിരോധശേഷി കുറഞ്ഞവർക്ക് കൊവിഡ് വന്നാൽ പെട്ടെന്ന് ​ഗുരുതരമാകാമെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രതിരോധശേഷി ഒറ്റ രാത്രി കൊണ്ട് വർദ്ധിപ്പിക്കാൻ പറ്റുന്ന ഒരു കാര്യമല്ല. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ആദ്യം ചെയ്യേണ്ടത് ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുക […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 7834 പേര്‍ക്ക് കോവിഡ്-19

സംസ്ഥാനത്ത് ഇന്ന് 7834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1049, മലപ്പുറം 973, കോഴിക്കോട് 941, എറണാകുളം 925, തൃശൂര്‍ 778, ആലപ്പുഴ 633, കൊല്ലം 534, പാലക്കാട് 496, കണ്ണൂര്‍ 423, കോട്ടയം 342, പത്തനംതിട്ട 296, കാസര്‍ഗോഡ് 257, ഇടുക്കി 106, വയനാട് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവന്തപുരം നെടുമങ്ങാട് സ്വദേശി രാജന്‍ (47), കിളിമാനൂര്‍ സ്വദേശി മൂസ കുഞ്ഞ് […]

Continue Reading

ഇന്ത്യയിൽ കോവിഡ് രോ​ഗബാധ മൂലം മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു.

ഇന്ത്യയിൽ കോവിഡ് രോ​ഗബാധ മൂലം മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഇന്നലെ 1069 പേരാണ് രാജ്യത്ത് മരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ 1,00,842 പേർ മരിച്ചതായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയലം വ്യക്തമാക്കി. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. യുഎസും ബ്രസീലുമാണ് ഇന്ത്യയ്ക്കു മുന്നിൽ. യുഎസിൽ 2,07,791 പേരും ബ്രസീലിൽ 1,44,680 പേരും മരിച്ചു.‌കഴിഞ്ഞ 24 മണിക്കൂറിനിടെ 79,475 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ കോവിഡ് രോഗികൾ 64,73,544 ആയി. നിലവിൽ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1146, തിരുവനന്തപുരം 1096, എറണാകുളം 1042, മലപ്പുറം 1016, കൊല്ലം 892, തൃശൂര്‍ 812, പാലക്കാട് 633, കണ്ണൂര്‍ 625, ആലപ്പുഴ 605, കാസര്‍ഗോഡ് 476, കോട്ടയം 432, പത്തനംതിട്ട 239, ഇടുക്കി 136, വയനാട് 108 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി തങ്കപ്പന്‍ (82), പൂവാര്‍ സ്വദേശി ശശിധരന്‍ (63), […]

Continue Reading

വീടുകളിൽ ഐസൊലേഷനില്‍ കഴിയുന്ന കോവിഡ് ബാധിതര്‍ക്ക് ആരോഗ്യവകുപ്പിന്റെ കിറ്റ്

തിരുവനന്തപുരം: വീടുകളിൽ ഐസൊലേഷനില്‍ കഴിയുന്ന കോവിഡ് ബാധിതര്‍ക്ക് നല്‍കാന്‍ ആരോഗ്യവകുപ്പ് കിറ്റ് തയാറാക്കി. പള്‍സ് ഓക്‌സിമീറ്റര്‍, വൈറ്റമിന്‍ സി, മള്‍ട്ടി വൈറ്റമിന്‍ ഗുളികകള്‍, രോഗബാധിതര്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍, രോഗലക്ഷണങ്ങള്‍ വിലയിരുത്തി രോഗി തന്നെ പൂരിപ്പിക്കേണ്ട ഫോറം, സത്യവാങ്മൂലം, മാസ്‌ക്, സാനിറ്റൈസര്‍, വിവിധ ആരോഗ്യസന്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച ലഘുലേഖകള്‍ എന്നിവയടങ്ങുന്നതാണ് കിറ്റ്.പനി, ചുമ, ക്ഷീണം, വിശപ്പില്ലായ്മ, തലവേദന, കിതപ്പ്, ശ്വാസം തിങ്ങല്‍, ശ്വാസതടസ്സം, പേശീവേദന, തൊണ്ടവേദന / അസ്വസ്ഥത, വയറിളക്കം, രുചിയും മണവും തിരിച്ചറിയാതാവുക, ഓക്കാനം, ഛര്‍ദ്ദി, മൂക്കിനും ചുണ്ടിനും […]

Continue Reading

കൊവിഡ് വന്നുമാറിയാലും ആയുസ് കുറയുമെന്ന് വയനാട് കളക്ടര്‍ ഡോക്ടര്‍ അദീല അബ്ദുള്ളയുടെ പേരില്‍ വ്യാജസന്ദേശം;പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടിയുണ്ടാകും

കൊവിഡ് വന്നുമാറിയാലും ശ്വാസകോശരോഗമുണ്ടാകുമെന്നും ആയുസ് കുറയുമെന്നും വയനാട് കളക്ടര്‍ ഡോക്ടര്‍ അദീല അബ്ദുള്ളയുടെ പേരില്‍ വ്യാജസന്ദേശം. വയനാട് കളക്ടറുടെ സുപ്രധാന സന്ദേശം എന്ന പേരിലാണ് സോഷ്യല്‍ മീഡിയയിലൂടെ ഇത് പ്രചരിപ്പിച്ചത്. വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അദീല അബ്ദുള്ള പറഞ്ഞു. വസ്തുതാപരമായി ശരിയല്ലാത്ത കാര്യങ്ങളാണ് വോയിസ് ക്ലിപ്പിലുള്ളത്. ആളുകളെ പരിഭ്രാന്തരാക്കുന്ന തരത്തിലുള്ള വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത് ഒരു വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന ശിക്ഷയാണെന്നും കളക്ടര്‍ അദീല അബ്ദുള്ള മുന്നറിപ്പ് നല്‍കി. വ്യാജ […]

Continue Reading