ദുരന്ത ബാധിതരുടെ വായ്പക്ക് ഒരു വർഷത്തെ മൊറട്ടോറിയം, കാർഷിക വായ്പ തിരിച്ചടവിന് അഞ്ച് വർഷം സാവകാശം; ബാങ്കേഴ്സ് സമിതി തീരുമാനം
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തം ബാധിച്ചവരുടെ വായ്പക്ക് ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗമാണ് തീരുമാനമെടുത്തത്. ഉരുള്‍പൊട്ടലില്‍ മരിച്ച കുടുംബങ്ങളുടെ കണക്കെടുക്കും. വെള്ളിയാഴ്ചയ്ക്കകം ഇതു പൂർത്തിയാക്കും. വായ്പ എഴുതി തള്ളുന്നതിൽ അതാത് ബാങ്കുകളാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. വായ്പ പൂർണമായും എഴുതിത്തള്ളണമെന്ന തീരുമാനമെടുക്കാൻ എസ്എൽബിസിക്ക് അധികാരമില്ലെന്നും യോഗത്തിനുശേഷം ബാങ്കേഴ്സ് സമിതി വ്യക്തമാക്കി. ദുരന്തത്തിൽ എല്ലാവരും മരിച്ച കുടുംബങ്ങൾ, ഗൃഹനാഥനും ഗൃഹനാഥയും മരിച്ച കുടുംബങ്ങൾ എന്നിവരുടെ വായ്പ എഴുതിത്തള്ളണമെന്ന് ബാങ്കുകളോട് എസ്എൽബിസി […]
Continue Reading