തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യത നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, എറണാകുളം, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച വയനാട്, കണ്ണൂര്‍ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ […]

Continue Reading

പഹല്‍ഗാം അതീവ സുരക്ഷാ മേഖല, ഭീകരവാദികള്‍ കടന്നുകയറിയതെങ്ങനെ?; ഇന്‍റലിജന്‍സ് വീഴ്ച പരിശോധിക്കണമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണം ഇന്ത്യയുടെ മൂല്യങ്ങള്‍ക്കെതിരായ പാകിസ്ഥാന്റെ കടന്നാക്രമണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രമേയം. തന്ത്രപ്രധാനമായ പഹല്‍ഗാമില്‍ നടന്ന ആക്രമണം തടയുന്നതില്‍ വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ് വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തണം എന്നും ആവശ്യപ്പെട്ടു. ഭീകരാക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിച്ച പ്രവര്‍ത്തക സമിതി വിഷയം ബിജെപി ധ്രുവീകരണത്തിന് ഉപയോഗിക്കുകയാണെന്നും കുറ്റപ്പെടുത്തി. പഹല്‍ഗാമില്‍ നടന്നത് ആസൂത്രിതമായ ആക്രമണമാണ്. പാകിസ്ഥാന്‍ കേന്ദ്രീകരിച്ചാണ് ആക്രമണത്തിന്റെ ആസൂത്രണം നടന്നത്. ഇന്ത്യയുടെ മൂല്യങ്ങള്‍ക്ക് എതിരായ നേരിട്ടുള്ള ആക്രമണമായാണ് സംഭവത്തെ കാണുന്നത്. ഹിന്ദുക്കളെ […]

Continue Reading

അറബിക്കടലില്‍ ഇന്ത്യയുടെ ശക്തിപ്രകടനം; ഐഎന്‍എസ് സൂറത്തില്‍ നിന്ന് മിസൈല്‍ പരീക്ഷണം, വിജയകരമെന്ന് നാവികസേന

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മിസൈല്‍ പരീക്ഷണം നടത്തി ഇന്ത്യ. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പടക്കപ്പല്‍ ഐഎന്‍എസ് സൂറത്തില്‍ നിന്നാണ് മിസൈല്‍ പരീക്ഷണം നടത്തിയത്. അറബിക്കടലില്‍ ആകാശത്തേയ്ക്ക് തൊടുത്ത് നടത്തിയ മിസൈല്‍ പരീക്ഷണം വിജയകരമെന്ന് നാവികസേന അറിയിച്ചു. മിസൈല്‍ വേധ പടക്കപ്പല്‍ ശ്രേണിയില്‍പ്പെട്ടതാണ് ഐഎന്‍എസ് സൂറത്ത്. മധ്യദൂര ഭൂതല- വ്യോമ മിസൈലാണ് സൂറത്തില്‍ നിന്ന് തൊടുത്തത്. ലക്ഷ്യസ്ഥാനത്തേയ്ക്ക് കൃത്യമായി തൊടുത്ത് നടത്തിയ മിസൈല്‍ പരീക്ഷണം നാവികസേനയുടെ കരുത്ത് പ്രകടമാക്കുന്നതാണെന്ന് പ്രതിരോധമന്ത്രാലയ വക്താവ് എക്‌സില്‍ കുറിച്ചു. രാജ്യത്തിന്റെ പ്രതിരോധ ശേഷി […]

Continue Reading

സിംല കരാര്‍ മരവിപ്പിക്കും, വ്യോമമേഖല അടച്ചു, വ്യാപാരം നിര്‍ത്തിവെച്ചു; നടപടികള്‍ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ നയതന്ത്ര നടപടികള്‍ കടുപ്പിച്ചതിന് മറുപടിയുമായി പാകിസ്ഥാന്‍. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് മുന്നില്‍ വ്യോമമേഖല അടയ്ക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചു. കൂടാതെ വാഗ അതിര്‍ത്തി അടയ്ക്കാനും സിംല കരാര്‍ മരവിപ്പിക്കാനും പാകിസ്ഥാന്‍ ദേശീയ സുരക്ഷാ സമിതി യോഗത്തില്‍ തീരുമാനിച്ചു. ഇന്ത്യയുമായുള്ള എല്ലാ വ്യാപാരവും പാകിസ്ഥാന്‍ നിര്‍ത്തിവച്ചു. ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ സൈനിക ഉപദേഷ്ടാക്കള്‍ ഏപ്രില്‍ 30 നകം രാജ്യം വിടണമെന്നും പാകിസ്ഥാന്‍ ആവശ്യപ്പെട്ടു. സാര്‍ക്ക് വിസ ഇളവ് പദ്ധതി പ്രകാരം ഇന്ത്യക്കാര്‍ക്കുള്ള വിസ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാനും പാകിസ്ഥാന്‍ […]

Continue Reading

ബാംഗ്ലൂരിലെ ഇന്ത്യൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്റ്ററുമായി ഓമാക്ക് ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി

ബാംഗ്ളൂർ:ബാംഗ്ലൂരിലെ ഇന്ത്യൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ ടി കെ ബെഹറ, പി ആർ ഒ ഡോ നന്ദിഷ എന്നിവരുമായി ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ (OMAK)വയനാട് ജില്ലാ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി.ഐ ഐ എച്ച് ആർ മെയ്‌ മാസത്തിൽ നടക്കുന്ന ഓൺലൈൻ മീഡിയ വർക്ക്‌ഷോപ്പുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച കാർഷിക ഗവേഷണ കേന്ദ്രത്തിലെ പുതിയ ഗവേഷണ ഫലങ്ങൾ കേരളത്തിലെ കർഷകരിലേക്ക് എത്തിക്കാൻ ഓൺലൈൻ മാധ്യമങ്ങളുടെ പിന്തുണ അനിവാര്യമാണെന്ന് ഐ ഐ എച്ച് ആർ ഡയറക്റ്റർ […]

Continue Reading

നടിയോട് മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ; വിൻസിയുടെ പരാതി ഒത്തുതീർപ്പിലേക്ക്

കൊച്ചി: സിനിമാ സെറ്റിൽ നടൻ ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതി ഒത്തുതീർപ്പാക്കാൻ നീക്കം. പരാതിയില്ലെന്നും തനിക്കുണ്ടായ ബുദ്ധിമുട്ടാണ് പറഞ്ഞതെന്നും വിൻസി പറഞ്ഞു. സംഭവത്തിൽ ഷൈൻ ടോം ചാക്കോ ഖേദം പ്രകടിപ്പിക്കുകയും ചെയ്തതോടെയാണ് ഒത്തുതീർപ്പിലേക്ക് നീങ്ങുന്നതെന്നാണ് റിപ്പോർട്ട്. സിനിമയുടെ ഐസി കമ്മിറ്റിക്ക് മുൻപാകെയാണ് പരാതി ഒത്തുതീർപ്പായതെന്നാണ് റിപ്പോർട്ട്. ഒടുവിൽ ഇരുവരും കൈകൊടുത്ത് പിരിഞ്ഞുവെന്നും സിനിമയുമായി സഹകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഇരുവരും ഐസിസിക്ക് മുൻപാകെ ഹാജരായത്. സിനിമയ്ക്ക് പുറത്ത് പരാതിയുമായി പോകില്ലെന്ന് […]

Continue Reading

7,000 എംഎഎച്ച് ബാറ്ററി, 20,000 രൂപയില്‍ താഴെ വില; ഓപ്പോ കെ13 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി: ഓപ്പോ കെ13 5ജി സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. പുതിയ ഓപ്പോ കെ-സീരീസ് സ്നാപ്ഡ്രാഗണ്‍ 6 ജെന്‍ 4 ചിപ്സെറ്റും 8 ജിബി റാമും ഉള്ള രണ്ട് നിറങ്ങളിലാണ് വരുന്നത്. ഐസ് പര്‍പ്പിള്‍, പ്രിസം ബ്ലാക്ക് നിറങ്ങളില്‍ ലഭ്യമാകും. ഓപ്പോ കെ13 5ജിയില്‍ 7,000 എംഎഎച്ച് ബാറ്ററിയും 80വാട്ട് ചാര്‍ജിങ്ങുമുണ്ട്. 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയും 50 മെഗാപിക്‌സല്‍ പ്രൈമറി കാമറയും ഉള്‍പ്പെടുന്ന ഡ്യുവല്‍ റിയര്‍ കാമറ യൂണിറ്റുമുണ്ട്. ഈ ആഴ്ച അവസാനത്തോടെ […]

Continue Reading

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച, അന്ത്യവിശ്രമം സെന്റ് മേരി മേജര്‍ ബസിലിക്കയില്‍; നാളെ പൊതുദര്‍ശനം

വത്തിക്കാന്‍: തിങ്കളാഴ്ച അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ചടങ്ങുകള്‍ നടക്കുക. പോപ്പിന്റെ ആഗ്രഹം പോലെ റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് അന്ത്യവിശ്രമം. നാളെ രാവിലെ മുതല്‍ സെന്റര്‍ പീറ്റേഴ്‌സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെയ്ക്കാനും കര്‍ദിനാള്‍ സഭയുടെ പ്രത്യേക യോഗം തീരുമാനിച്ചു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30 മുതലാണ് പൊതുദർശനം. സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ പ്രധാന ഹാളിലാകും പൊതുദര്‍ശനം. മൃതദേഹം ഇപ്പോള്‍ മാര്‍പാപ്പയുടെ പ്രത്യേക […]

Continue Reading

ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക്; ആദ്യ പത്തില്‍ മലയാളികള്‍ ഇല്ല, സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: 2024ലെ യുപിഎസ് സി സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ആദ്യ രണ്ടു റാങ്കുകളും പെണ്‍കുട്ടികള്‍ക്കാണ്. ആദ്യ പത്ത് റാങ്കില്‍ മലയാളികള്‍ ആരുമില്ല. പരീക്ഷയില്‍ 1009 ഉദ്യോഗാര്‍ഥികളാണ് യോഗ്യത നേടിയത്. upsc.gov.in. എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഫലം നോക്കാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ആദ്യത്തെ പത്തുറാങ്കുകാര്‍: 1. ശക്തി ദുബെ 2. ഹര്‍ഷിത ഗോയല്‍ 3. ഡോംഗ്രെ ആര്‍ച്ചിത് പരാഗ് 4. ഷാ മാര്‍ഗി ചിരാഗ് 5. ആകാശ് ഗാര്‍ഗ് 6. കോമള്‍ പുനിയ 7. ആയുഷി ബന്‍സാല്‍ 8. […]

Continue Reading

കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും […]

Continue Reading