എണ്ണ വില കുതിക്കുന്നു; രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍. ഡോളറിനെതിരെ 84.0525 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം കൂപ്പുകുത്തിയത്. അതായത് ഒരു ഡോളര്‍ വാങ്ങാന്‍ 84.0525 രൂപ വേണമെന്ന് സാരം. അസംസ്‌കൃത എണ്ണ വില ഉയര്‍ന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്. ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും പുറത്തേയ്ക്കുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്കും രൂപയുടെ വിനിമയനിരക്കിനെ ബാധിച്ചിട്ടുണ്ട്. രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. രണ്ടാഴ്ച മുന്‍പ് രൂപയുടെ മൂല്യം 83.50 എന്ന തലത്തിലേക്ക് […]

Continue Reading

എസന്‍സ് ഗ്ലോബല്‍ ലിറ്റ്മസ് 24 സ്വതന്ത്രചിന്താ സമ്മേളനം

എസന്‍സ് ഗ്ലോബല്‍ ലിറ്റ്മസ് 24 സ്വതന്ത്രചിന്താ സമ്മേളനം ഒക്ടോബര്‍ 12ന്਀ കോഴിക്കോട്: ശാസ്ത്ര-സ്വതന്ത്രചിന്താ സംഘടനായ എസ്സെൻസ് ഗ്ലോബല്‍ സംഘടിപ്പിക്കുന്ന സ്വതന്ത്ര ചിന്താ സമ്മേളനമായ ലിറ്റ്മസ് 24 ഒക്ടോബര്‍ 12ന് ശനിയാഴ്ച സ്വപ്‌ന നഗരിയിലെ കാലിക്കറ്റ് ട്രെയ്ഡ് സെന്ററില്‍ നടക്കും. രാവിലെ 9 മണി മുതല്‍ തുടങ്ങുന്ന സമ്മേളനത്തില്‍വിവിധ വിഷയങ്ങളില്‍ പ്രസന്റേഷനുകളും പാനല്‍ ചര്‍ച്ചകളും സംവാദവും നടക്കും.“യുക്തിസഹമേത്? സ്വതന്ത്രചിന്തയോ ഇസ്ലാമോ?” എന്ന വിഷയത്തില്‍ പ്രമുഖ സ്വതന്ത്ര ചിന്തകന്‍ സി. രവിചന്ദ്രനും പ്രമുഖ ഇസ്ലാമിക പണ്ഡിതനായ ശുഹൈബുല്‍ ഹൈതമിയും പങ്കെടുക്കും. […]

Continue Reading

പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിച്ചു

ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കുട്ടികളെ, ‘നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കൂ’എന്ന വിഷയത്തില്‍ പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 30 വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. കമ്പളക്കാട് കാപ്പിലോ ഓഡിറ്റോറിയത്തില്‍ നടന്ന മത്സരം ദേശീയ അന്ധതാ കാഴ്ച വൈകല്യ നിയന്ത്രണ പരിപാടി ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ പ്രിയ സേനന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഡെപ്യൂട്ടി ജില്ലാ മാസ് മീഡിയ […]

Continue Reading

സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണം

പട്ടികജാതി – പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണം ജില്ലാതല പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മര്‍ക്കാര്‍ ഉദ്ഘാടനം ചെയ്തു. ലഹരി മുക്ത ബോധവത്ക്കരണ സെമിനാറും കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് മോട്ടിവേഷന്‍ ക്ലാസും നടത്തി. കലാ -കായിക- സാംസ്‌കാരിക മേഖലയിലുള്ളവരെയും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കളെയും അനുമോദിച്ചു. പക്ഷേ പക്ഷാചരണത്തിന്റെ ഭാഗമായി നടന്ന സെമിനാറില്‍ എസ്.സി, എസ്.ടി പ്രെമോട്ടര്‍മാര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. കല്‍പ്പറ്റ […]

Continue Reading

നിറങ്ങള്‍ ചാര്‍ത്തി വയനാട് ഉത്സവ്ഉണരുന്നു വിനോദ കേന്ദ്രങ്ങള്‍

വയനാട്ടിലെ വിനോദ സഞ്ചാര മേഖലയുടെ ഉണര്‍വ്വിനായി അരങ്ങേറുന്ന ഉത്സവ് ഫെസ്റ്റിവെലില്‍ എന്‍ ഊരിലേക്കും കാരാപ്പുഴയിലേക്കും സഞ്ചാരികള്‍ കൂടുതലായി എത്തി തുടങ്ങി. എന്‍ ഊരിലെ നാടന്‍ കലകളുടെ അവതരണവും ഭക്ഷ്യമേളയും നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. കാരാപ്പുഴയും പ്രകാശ വിതാനങ്ങളാല്‍ അണിഞ്ഞൊരുങ്ങിയാണ് സഞ്ചാരികളെ വരവേല്‍ക്കുന്നത്. വിവിധ കലാപരിപാടികളും ശ്രദ്ധേയമാണ്. ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, എന്‍ ഊര്, ജലസേചന വകുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് വയനാട് ഉത്സവ് അരങ്ങേറുന്നത്. പ്രത്യേകം സജ്ജീകരിച്ച ആംഫി തിയേറ്ററിലാണ് കലാപരിപാടികള്‍ അരങ്ങേറുന്നത്. എന്‍ […]

Continue Reading

മഞ്ചേശ്വരം തെരഞ്ഞെടുപ്പു കോഴക്കേസ്; കെ സുരേന്ദ്രന്‍ കുറ്റവിമുക്തന്‍

കാസര്‍ക്കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പു കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ കോടതി കുറ്റവിമുക്തനാക്കി. കെ സുരേന്ദ്രന്‍ നല്‍കിയ വിടുതല്‍ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് കാസര്‍ക്കോട് ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന സുന്ദരയ്ക്ക് മത്സരത്തില്‍നിന്നു പിന്‍മാറുന്നതിന് രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും കോഴയായി നല്‍കിയെന്നായിരുന്നു കേസ്. കേസില്‍ ആറു പ്രതികളുടെയും വിടുതല്‍ ഹര്‍ജി കോടതി അംഗീകരിച്ചു. കേസ് ആസൂത്രിതമായി കെട്ടിച്ചമച്ചതാണെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമുള്ള വാദം കോടതി […]

Continue Reading

അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാം; പൊലീസിന് സിദ്ദിഖിന്റെ ഇമെയില്‍

കൊച്ചി: നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാമെന്ന് നടന്‍ സിദ്ദിഖ്. ഇക്കാര്യം അന്വേഷണസംഘത്തെ രേഖാമൂലം അറിയിച്ചു. ഇമെയില്‍ വഴിയാണ് സിദ്ദിഖ് ഇക്കാര്യ അന്വേഷണസംഘത്തെ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ടാം തീയതിയാണ് അന്വേഷസംഘത്തിന് സിദ്ദിഖ് ഇമെയില്‍ അയച്ചത്. കേസില്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അന്വേഷണസംഘം ആവശ്യപ്പെടുന്ന സമയത്ത് ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും സിദ്ദിഖ് അറിയിച്ചു. സുപ്രീം കോടതിയുടെ വിധിയുടെ പകര്‍പ്പും അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. ഇമെയില്‍ അയച്ചിട്ട് മൂന്ന് […]

Continue Reading

കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് തൃശൂരില്‍ സഹോദരങ്ങള്‍ മരിച്ചു

തൃശൂര്‍: വരവൂരില്‍ കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു. കുണ്ടന്നൂര്‍ സ്വദേശികളായ രവി (50), അരവിന്ദാക്ഷന്‍ (55) എന്നിവരാണ് മരിച്ചത്. പാടത്ത് മീന്‍ പിടിക്കാന്‍ പോയപ്പോഴാണ് ഇരുവര്‍ക്കും ഷോക്കേറ്റത്. കാട്ടുപ്പന്നിയെ തുരുത്താന്‍ വേണ്ടി വച്ച കെണിയില്‍ നിന്നാണ് ഇവര്‍ക്ക് ഷോക്കേറ്റതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവിടെ നിന്ന് ഷോക്കേറ്റ് ചത്ത കാട്ടുപന്നിയെയും കണ്ടെത്തിയിട്ടുണ്ട്. രാവിലെ ഇരുവരും മരിച്ച് കിടക്കുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാട്ടുപ്പന്നിയെ പിടികൂടാനായി വൈദ്യുതിക്കെണി വച്ചതായി […]

Continue Reading

മര്‍കസ് ലോ കോളജ് വിദ്യാര്‍ഥികള്‍ നിയമ സഹായ ക്യാമ്പ് സംഘടിപ്പിച്ചു

ഗോത്ര വര്‍ഗക്കാര്‍ക്കായി മര്‍കസ് ലോ കോളജ് വിദ്യാര്‍ഥികള്‍ നിയമ സഹായ ക്യാമ്പ് സംഘടിപ്പിച്ചു വെള്ളമുണ്ട: വയനാട് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ വെള്ളമുണ്ടയിലെ ഗോത്ര വര്‍ഗ ഉന്നതിയില്‍ നിയമ സഹായ ക്യാമ്പ് ‘തുനിവ്’ സംഘടിപ്പിച്ച് മര്‍കസ് ലോ കോളജ് വിദ്യാര്‍ഥികള്‍. മൂന്ന് വര്‍ഷ എല്‍ എല്‍ ബി പ്രോഗ്രാം ചെയ്തുകൊണ്ടിരിക്കുന്ന അവസാന വര്‍ഷ വിദ്യാര്‍ഥികളാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഈയിടെ നവീകരിച്ച മടത്തുംകുനി സാംസ്‌കാരിക കേന്ദ്രത്തിലാണ് ക്യാമ്പ് നടന്നത്.ക്യാമ്പിന്റെ ഭാഗമായി വിവിധ ഉന്നതികള്‍ സന്ദര്‍ശിക്കുകയും ഉന്നതി നിവാസികള്‍ക്ക് ആവശ്യമായ നിയമ […]

Continue Reading

പനമരം ഗവൺമെന്റ്റ് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട ഉദ്ഘാടനം ഒക്ടോബർ അഞ്ചിന്

പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽമൂന്നു കോടിയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കെട്ടിടത്തിൽ 6 ക്ലാസ് മുറികളും ഐടി ലാബ്, കിച്ചൻ,ഡൈനിങ് റൂം, സ്റ്റോർ റൂം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉള്ള ശുചിമുറികൾ, ഡിസേബിൾഡ് ടോയ്ലറ്റ്, സ്റ്റാഫ് റൂം എന്നിവയുണ്ട് കെട്ടിടത്തിന്റെ ഉദ്ഘാടനം സംസ്ഥാന പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ അഞ്ചിന് രാവിലെ 10 :30 ന്ഓൺലൈനായി നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു .

Continue Reading