‘ആരുടേയും നിര്‍ബന്ധത്തില്‍ അല്ല പരാതി പിന്‍വലിക്കുന്നത്; രാഹുലും ഭാര്യയും കോടതിയില്‍, ഒരുമിച്ചു താമസിക്കാന്‍ തടസ്സം നില്‍ക്കില്ലെന്ന് ഹൈക്കോടതി
കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ പി ഗോപാലും പരാതിക്കാരിയായ ഭാര്യയും ഹൈക്കോടതിയില്‍ ഹാജരായി. കേസ് റദ്ദാക്കണമെന്ന രാഹുലിന്‍റെ ഹര്‍ജിയില്‍ കോടതി നിര്‍ദേശപ്രകാരമാണ് ഇരുവരും നേരിട്ട് എത്തിയത്. കേസില്‍ പ്രതിക്കെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചാല്‍ എന്തുചെയ്യാനാകുമെന്നും കോടതി പറഞ്ഞു. ആരുടേയും നിര്‍ബന്ധത്തില്‍ അല്ല പരാതി പിന്‍വലിക്കുന്നതെന്ന് യുവതി കോടതിയെ അറിയിച്ചു. ഒരുമിച്ച് താമസിക്കുന്നതിന് കോടതി തടസ്സം നില്‍ക്കില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ഇരുവരേയും കൗണ്‍സിലിങ്ങിന് വിടാമെന്നും കോടതി നിര്‍ദേശിച്ചു. കൗണ്‍സിലിങ്ങിന് […]
Continue Reading