അര്‍ജുനായുള്ള രക്ഷാദൗത്യം 12ാം ദിവസത്തിലേക്ക്; അടിയൊഴുക്ക് ശക്തം, ലോറിയില്‍ മനുഷ്യ സാന്നിധ്യം കണ്ടെത്താനായില്ല

ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്നു കാണാതായ അര്‍ജുന് വേണ്ടി ഗംഗാവലിപ്പുഴയുടെ അടിത്തട്ടിലിറങ്ങി പരിശോധന നടത്താനുള്ള ദൗത്യസംഘത്തിന്റെ ശ്രമങ്ങള്‍ ഇന്നലെയും ഫലം കണ്ടില്ല. അടിയൊഴുക്ക് ശക്തമായതാണ് തിരച്ചിലിന് തടസമുണ്ടാക്കുന്നത്. അര്‍ജുനായുള്ള തിരച്ചില്‍ പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോഴും കാലാവസ്ഥയും നദിയുടെ ശക്തമായ ഒഴുക്കും ആണ് വെല്ലുവിളിയുയര്‍ത്തുന്നത്. വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ ഗംഗാവലി നദിയില്‍ ഇപ്പോഴും അടിയൊഴുക്ക് ശക്തമാണ്. നദിയിലെ അടിയൊഴുക്ക് ഇന്നലെ 5.5 നോട്‌സ് (മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗം) ആയിരുന്നു. 2 മുതല്‍ 3 നോട്‌സ് വരെ ഒഴുക്കില്‍ […]

Continue Reading

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു, യാത്രക്കാര്‍ സുരക്ഷിതര്‍

ആലുവ: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ തീപിടിച്ചു. അങ്കമാലിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്. ബസില്‍ 38 യാത്രക്കാരുണ്ടായിരുന്നു. ബോണറ്റില്‍ ആദ്യം പുകയുയര്‍ന്നപ്പോള്‍ തന്നെ ഡ്രൈവര്‍ ബസ് റോഡരികിലേക്ക് മാറ്റിനിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി. അപ്പോഴേക്കും തീ പടര്‍ന്നിരുന്നു. പിന്നീട് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ബസ് ഡ്രൈവര്‍ കൃത്യസമയത്തുള്ള ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. യാത്രക്കാര്‍ക്ക് ബദല്‍ സംവിധാനം ഒരുക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

Continue Reading

അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 11-ാം ദിനത്തിലേക്ക്; അടിയൊഴുക്ക് വെല്ലുവിളി; കടയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി

അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ പതിനൊന്നാം ദിവസമായ ഇന്നും തുടരും. ​ഗം​ഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്കാണ് തിരച്ചിലിന് കനത്ത വെല്ലുവിളിയാകുന്നത്. അനുകൂല കാലാവസ്ഥയാണെങ്കിൽ മാത്രമാകും നേവിയുടെ സ്കൂബ ഡൈവർമാർ പുഴയിലിറങ്ങുക. പുഴയിൽ അടിയൊഴുക്ക് ഇന്നലെ 6 നോട്സായിരുന്നു. മൂന്നു നോട്സിൽ താഴെയാണെങ്കിൽ മാത്രമേ സ്കൂബ ഡൈവർമാർക്ക് പുഴയിൽ ഇറങ്ങി തിരച്ചിൽ നടത്താനാകൂ. അതിശക്തമായ ഒഴുക്ക് തിരച്ചിലിന് തടസ്സമാകുന്നതായി നേവി അറിയിച്ചു. ഷിരൂരിൽ രാവിലെ മുതൽ കനത്ത മഴയാണ്. […]

Continue Reading

മന്ത്രിമാരായ മുഹമ്മദ് റിയാസും ശശീന്ദ്രനും ഷിരൂരിലേക്ക്; തിരച്ചിലിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി റിയാസ്

തിരുവനന്തപുരം: മന്ത്രിമാരായ മുഹമ്മദ് റിയാസും എകെ ശശീന്ദ്രനും കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടി തിരച്ചിൽ നടക്കുന്ന അങ്കോലയിലേക്ക് പോകും. ഉച്ചയോടെ മന്ത്രിമാർ സംഭവസ്ഥലത്തെത്തും. സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി നിർദേശിച്ചതു പ്രകാരമാണ് മന്ത്രിമാർ ഷിരൂരിലെത്തുന്നത്. അർജുന് വേണ്ടിയുള്ള തിരച്ചിലിൽ സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അതേസമയം അർജുന്റെ കുടുംബത്തിന് നേരെ ഉണ്ടായ സൈബർ ആക്രമണം ഗൗരവമുള്ളതാണെന്ന് മന്ത്രി പറഞ്ഞു. മനുഷ്യപ്പറ്റ് ഇല്ലാത്ത ഇത്തരം നടപടിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കാലാവസ്ഥ […]

Continue Reading

അഞ്ച് വർഷത്തിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 489 പേർ: കൂടുതലും കാട്ടാനയുടെ ആക്രമണത്തിൽ‍

ന്യൂഡൽഹി: കഴിഞ്ഞ 5 വർഷത്തിൽ കേരളത്തിൽ വന്യമൃ​ഗങ്ങളുടെ ആക്രമണത്തിൽ 486 പേർ കൊല്ലപ്പെട്ടതായി വനം പരിസ്ഥിതി മന്ത്രാലയം. 2019 മുതൽ 2024 വരെയുള്ള കണക്കാണ് ഇത്. 2023-24 കാലഘട്ടത്തിൽ മാത്രം 94 പേർക്കാണ് വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത്. 2021-22 കാലഘട്ടത്തിലാണ് ഏറ്റവും കൂടുതൽ മരണം സംഭവിച്ചിട്ടുള്ളത്. 114 മരണം. കേരളത്തിൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് ആനയുടെ ആക്രമണത്തിലാണ്. 489 പേരിൽ 124 പേരും മരിച്ചത് കാട്ടാനയുടെ ആക്രമത്തിലാണ്. കടുവയുടെ ആക്രമണത്തിൽ 6 പേർ മരിച്ചു. ഒഡിഷയിലാണ് […]

Continue Reading

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തിങ്കളാഴ്ച വരെ തുടരും

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ശക്തമായ മഴ കണക്കിലെടുത്ത് എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അഞ്ച് ദിവസം സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലു ഞായറാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളഴാഴ്ച മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള […]

Continue Reading

അര്‍ജുന്റെ ലോറിയിലെ തടി കണ്ടെത്തി; തിരിച്ചറിഞ്ഞ് ലോറി ഉടമ

അര്‍ജുനെ കണ്ടെത്താനുള്ള ഐ ബോഡ് ഡ്രോണ്‍ പരിശോധനയില്‍ അര്‍ജുന്റെ ലോറിയിലെ തടി കണ്ടെത്തി. തടി ലോറി ഉടമ തിരിച്ചറിഞ്ഞു. കണ്ടെത്തിയത് PA1 എന്ന് രേഖപ്പെടുത്തിയതടിയാണ് കണ്ടെത്തിയത്. ഡ്രാണ്‍ പരിശോധനയില്‍ മനുഷ്യന്റെ സാന്നിധ്യം കണ്ടെത്താന്‍ ശ്രമം.ഡ്രോണ്‍ പരിശോധന സംഘത്തില്‍ ഏഴ് പേരാണ്. കരയിലും വെള്ളത്തിലും തെരച്ചില്‍ ഊര്ജിതമാക്കും. ഡ്രോണ്‍ പരിശോധന നിര്‍ണായകമാണ്. ട്രക്കിന്റെ സ്ഥാനം സംബന്ധിച്ച് നിര്‍ണായക വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ.ഒരു മണിക്കൂറിനകം നിര്‍ണായക വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. രക്ഷാ ദൗത്യത്തിനായി കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്പ്റ്റര്‍ ഷിരൂരില്‍ എത്തി

Continue Reading

ഒന്നാം റാങ്കുകാർ 17 പേരായി കുറയും; നീറ്റ് പുതുക്കിയ റാങ്ക് പട്ടിക രണ്ട് ദിവസത്തിനുള്ളിൽ

ന്യൂഡൽഹി: ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ്‌ യുജി) യുടെ പുതുക്കിയ റാങ്ക് പട്ടിക രണ്ട് ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിക്കും. പുതിയ പട്ടികയിൽ ഒന്നാം റാങ്ക് ജേതാക്കൾ 17 പേരായി കുറയുമെന്നാണു സൂചന. ചോദ്യപേപ്പറിലെ വിവാദചോദ്യത്തിൽ സുപ്രീംകോടതി തീർപ്പുണ്ടാക്കിയതോടെ റാങ്ക്‌പട്ടികയിൽ വലിയമാറ്റങ്ങളുണ്ടാകും. പരീക്ഷയിലെ 19–ാം ചോദ്യത്തിനു 2 ഓപ്ഷനുകൾ ശരിയുത്തരമായി കണക്കാക്കി മാർക്ക് നൽകിയ നടപടി കഴിഞ്ഞ ദിവസം സുപ്രീം കോടതി തിരുത്തിയിരുന്നു. ഇതോടെ 44 പേർക്കാണ് ഒന്നാം റാങ്ക് നഷ്ടപ്പെടുന്നത്. ആദ്യപട്ടികയില്‍ 67 പേര്‍ക്കാണ് ഒന്നാം റാങ്ക് ലഭിച്ചത്. […]

Continue Reading

‘ഗംഗാവലി പുഴയുടെ മൺതിട്ടയിൽ അർജുന്റെ ലോറി’, സ്ഥിരീകരിച്ച് കർണാടക സർക്കാർ

ഗംഗാവലി പുഴക്ക് സമീപമുള്ള മൺതിട്ടയിൽ നിന്ന് കണ്ടെത്തിയ ട്രക്ക് അര്ജുന്റെതെന്ന് സ്ഥിരീകരിച്ചു. ബൂം എസ്കവേറ്റർ ഉപയോഗിച്ചുള്ള തിരച്ചിലിന് ഒടുവിലാണ് ട്രക്ക് കണ്ടെത്തിയത്. പുഴയുടെ 20 മീറ്റർ അകെലയായി നേരത്തെ തന്നെ ട്രക്ക് കണ്ടെത്തിയിരുന്നു. കിർണാടക റവന്യൂ മന്ത്രി തന്നെ എക്സ് അക്കൗണ്ടിലൂടെ ഈ വിവരം പുറത്ത് വിട്ടിരുന്നു. അംഗോള അപകടം നടന്ന് ഒൻപതാം നാലാണ് അർജുന്റെ ലോറി കണ്ടെത്താനായത്. പതിനഞ്ച് അടി താഴ്ചയിലാണ് ലോറി ഉള്ളത്.

Continue Reading

മാരക മയക്കുമരുന്നുമായി നഴ്സിങ് വിദ്യാർഥികളടക്കം അഞ്ച് പേർ പിടിയിൽ

കാറില്‍ കടത്താന്‍ ശ്രമിച്ച മയക്കുമരുന്നുമായി നഴ്സിങ് വിദ്യാര്‍ഥികളടക്കം അഞ്ച് പേര്‍ പിടിയില്‍. ബാവലി എക്സൈസ് ചെക്ക് പോസ്റ്റിലെ പരിശോധനയിൽ 204 ഗ്രാം മെത്താഫിറ്റാമിനാണ് പിടിച്ചെടുത്തത്. യുവാക്കളെത്തിയ ഹ്യുണ്ടായ് ഇയോൺ കാറിന്‍റെ സ്റ്റിയറിംഗിനു താഴെയുള്ള കവറിംഗിനുള്ളിൽ ഇൻസുലേഷൻ ടേപ്പ് വച്ച് ഒട്ടിച്ചായിരുന്നു മയക്കുമരുന്ന് ഒളിപ്പിച്ച് വച്ചിരുന്നത്. വയനാട് സ്വദേശികളായ ഫൈസൽ റാസി, മുഹമ്മദ് അസനൂൽ ഷാദുലി, സോബിൻ കുര്യാക്കോസ്, മലപ്പുറം സ്വദേശി ഡെൽബിൻ ഷാജി ജോസഫ്, എറണാകുളം സ്വദേശി മുഹമ്മദ് ബാവ എന്നിവരാണ് പിടിയിലായത്. മാനന്തവാടി എക്സൈസ്, എക്സൈസ് […]

Continue Reading