ഇന്നും കനത്ത മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ‘കള്ളക്കടല്‍’ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴ തുടരും. വയനാട് ഉള്‍പ്പെടെ വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. അടുത്ത മൂന്നു മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും […]

Continue Reading

പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുന്നു; വയനാട് ദുരന്തത്തിൽ അനുശോചിച്ച് ജോ ബൈഡൻ

വാഷിങ്‌ടൺ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനം അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ‘ഉരുൾപൊട്ടലിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുന്നു. ദുരന്തത്തിന് ഇരയായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഈ വിഷമഘട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം അമേരിക്കയുണ്ടാകും. രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ട സൈന്യത്തിന്‍റെയും നാട്ടുകാരുടെയും ധീരതയെ അഭിനന്ദിക്കുന്നു. ഈ വേദനയ്ക്കൊപ്പം ഇന്ത്യയിലെ ജനങ്ങളെ തങ്ങളുടെ ചിന്തകളിൽ ചേർത്തു നിർത്തുന്നുവെന്നും’ ബൈഡൻ പ്രസ്താവനയിലൂടെ പറഞ്ഞു. അതേസമയം വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ 291 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. മരിച്ചവരില്‍ 23 കുട്ടികളും ഉള്‍പ്പെടുന്നു. ഇരുന്നൂറിലേറെ […]

Continue Reading

‘ഇനിയും ജീവനോടെ ആരുമില്ല’; വയനാട് ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി

കല്‍പ്പറ്റ: വയനാട് ഉരുള്‍ പൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തഭൂമിയില്‍ ജീവനോടെ ആരുമില്ലെന്ന് സൈന്യം അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ചാലിയാറില്‍ തിരച്ചില്‍ തുടരാന്‍ തീരുമാനിച്ചെന്നും ദുരിതാശ്വാസ ക്യാംപുകള്‍ കുറച്ചുനാള്‍ കൂടി തുടുരുമെന്നും നല്ല നിലയില്‍ പുനരധിവാസം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു, രക്ഷിക്കാന്‍ കഴിയുന്ന മുഴുവന്‍ പേരെയും രക്ഷിച്ചതായി പട്ടാള മേധാവി പറഞ്ഞു. എന്നാല്‍ കാണാതായ ഒട്ടേറെ പേരുണ്ട്. മരണപ്പെട്ടവരെ നമുക്ക് കണ്ടെത്താനായി. ഒരുഭാഗം ചിതറിയ ശരീരം കിട്ടി. […]

Continue Reading

ജലനിരപ്പ് ഉയരുന്നു; രണ്ട് നദികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര ജല കമ്മീഷൻ; എട്ട് ഡാമുകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: കനത്തമഴയെത്തുടർന്ന് കേരളത്തിലെ നദികളിൽ ജലനിരപ്പ് ഉയരുന്നു. അപകടകരമായി ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. തൃശ്ശൂർ ജില്ലയിലെ കരുവന്നൂർ പുഴ (പാലക്കടവ് സ്റ്റേഷൻ), ഗായത്രി പുഴ (കൊണ്ടാഴി സ്റ്റേഷൻ) എന്നീ നദികളിലാണ് കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിലെ കരമന (വെള്ളൈകടവ് സ്റ്റേഷൻ), ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷൻ), തൃശ്ശൂർ ജില്ലയിലെ കീച്ചേരി (കോട്ടപ്പുറം സ്റ്റേഷൻ), കാസർകോട് ജില്ലയിലെ പയസ്വിനി (എരിഞ്ഞിപുഴ സ്റ്റേഷൻ) […]

Continue Reading

ഓഗസ്റ്റിലും സെപ്റ്റംബറിലും മഴ കൂടും; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ സാധാരണയില്‍ കവിഞ്ഞ മഴ രേഖപ്പെടുത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഓഗസ്റ്റ് അവസാനത്തോടെ ലാ നിന അനുകൂല സാഹചര്യങ്ങള്‍ വികസിക്കാന്‍ നല്ല സാധ്യതയുണ്ട്. ഇത് മഴയെ സ്വാധീനിക്കുമെന്നും കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. മണ്‍സൂണ്‍ ഇന്ത്യയുടെ കൃഷിക്ക് നിര്‍ണായകമാണ്. രാജ്യത്തെ മൊത്തം കൃഷിയിടത്തിന്റെ 52 ശതമാനവും മണ്‍സൂണിനെയാണ് ആശ്രയിക്കുന്നത്. രാജ്യത്തുടനീളമുള്ള കുടിവെള്ളത്തിനും വൈദ്യുതി ഉല്‍പ്പാദനത്തിനും ജലസംഭരണികള്‍ നിറയ്ക്കാന്‍ മണ്‍സൂണ്‍ നിര്‍ണായകമാണ്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ പെയ്യുന്ന മഴയുടെ ദീര്‍ഘകാല ശരാശരിയായ […]

Continue Reading

വയനാട് ദുരന്തം: മരണം 135 ആയി; രക്ഷാദൗത്യം ഉടൻ പുനരാരംഭിക്കും

വയനാട് ദുരന്തത്തിൽപ്പെട്ട മരിച്ചവരുടെ എണ്ണം 135 ആയി. 116 മൃതദേഹങ്ങൾ പോസ്റ്റ്മാർട്ടം ചെയ്തുവെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. ഇന്നലെ രാത്രി നിർത്തിവച്ചിരുന്ന രക്ഷാദൗത്യം ഉടൻ പുനരാരംഭിക്കും. കാലാവസ്ഥ പ്രതികൂലമായി തുടരുകയാണെങ്കിലും തിരച്ചിൽ ഊർജിതമായി തന്നെ തുടരുമെന്നും അധികൃതർ അറിയിച്ചിരുന്നു. ഇന്നലെ അഗ്നിരക്ഷാസേനയും സൈന്യവും ചേർന്ന് കുടുങ്ങിക്കിടന്ന 489 ഓളം ആളുകളെ രക്ഷപ്പെടുത്തിയിരുന്നു. അതേസമയം ദുരന്ത സ്ഥലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ആരോഗ്യവകുപ്പിന്റെ ആരോഗ്യ പ്രവർത്തകരെ സേവനങ്ങൾക്കായി നിയോഗിച്ചിട്ടുണ്ട്. അധികമായി ആവശ്യമായി വരുന്ന മരുന്നും ആരോഗ്യ […]

Continue Reading

വയനാട് ദുരന്തം: 116 മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം പൂർത്തീകരിച്ചു

വയനാട് ദുരന്തത്തിൽ മരിച്ച 116 പേരുടെ പോസ്റ്റ്മോർട്ടം പൂർത്തീകരിച്ചു. ഇത് സംബന്ധിച്ച വിവരം പങ്കു വെക്കുന്നത് പ്രയാസകരമാണ്. എന്നാൽ ഔദ്യോഗിക വിവരം അപ്‌ഡേറ്റ് ചെയ്യേണ്ടതുള്ളതിനാൽ ഇത് എഴുതുകയാണ് എന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ദുരന്ത സ്ഥലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ആരോഗ്യവകുപ്പിന്റെ ആരോഗ്യ പ്രവർത്തകരെ സേവനങ്ങൾക്കായി നിയോഗിച്ചിട്ടുണ്ട്. അധികമായി ആവശ്യമായി വരുന്ന മരുന്നും ആരോഗ്യ വകുപ്പ് അവിടെ ലഭ്യമാക്കുവാനും മന്ത്രി നിർദേശം നൽകിയിരുന്നു. ദുരന്തത്തിൽ അകപ്പെട്ടവർക്ക് ആവശ്യമായ എല്ലാ ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ വേണ്ട […]

Continue Reading

ദ്വാരകയിലെ ഭക്ഷ്യ വിഷബാധ : ചികിത്സ തേടിയത് 191 കുട്ടികള്‍

മാനന്തവാടി : ദ്വാരക എയുപി സ്‌കൂളിലെ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ നിലവില്‍ ഇന്ന് രാവിലെ 10 മണി വരെ ചികിത്സ തേടിയ കുട്ടികളുടെ എണ്ണം 191 ആയി. ഇതില്‍ 6 കുട്ടികളെ അഡ്മിറ്റ് ചെയ്യുകയും 76 പേരെ നിരീക്ഷണത്തില്‍ വെച്ചിരിക്കുകയുമാണ്. 109 കുട്ടികള്‍ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങി. ഇതില്‍ ഭൂരിഭാഗം കുട്ടികളും പീച്ചങ്കോട് പൊരുന്നന്നൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയ ശേഷമാണ് കൂടുതല്‍ സൗകര്യാര്‍ത്ഥം മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് വന്നിരിക്കുന്നത്. […]

Continue Reading

ജലനിരപ്പ് ഉയർന്നു : ബാണാസുര സാഗറിൽ ഓറഞ്ച് അലർട്ട്

പടിഞ്ഞാറത്തറ : കനത്ത മഴയെ തുടർന്ന് ബാണാസുരസാഗർ ഡാമിൽ ജലനിരപ്പ് ഉയർന്നു. അധികജലം ഒഴുക്കി വിടുന്നതിനുള്ള രണ്ടാംഘട്ട നടപടിയായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതായി എക്സ‌ിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ജലം ഒഴുക്കി വിടുന്നതിനു മുൻപ് ഇനിയും മുന്നറിയിപ്പ് നൽകും. ജലം ഒഴുകിയെത്താൻ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ജലനിരപ്പ് അപ്പർ റൂൾ ലെവൽ എത്തിയതിനെ തുടർന്നാണ് ബാണാസുര സാഗ‌റിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ജലനിരപ്പ് 773.50 മീറ്ററായി. ജലനിരപ്പ് ഇനിയും ഉയരുകയാണെങ്കിൽ ഷട്ടറുകൾ തുറക്കുമെന്ന് മുന്നറിയിപ്പ്.

Continue Reading

മാവോയിസ്റ്റ് നേതാവ് സോമന്‍ പിടിയില്‍

കല്‍പ്പറ്റ : മാവോയിസ്റ്റ് സോമന്‍ പാലക്കാട് പിടിയില്‍. വയനാട് കല്‍പ്പറ്റ സ്വദേശിയായ സോമനെ ഷോര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് ഭീകരവിരുദ്ധ സേന ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തത്. ഇയാളെ പിന്നീട് കൊച്ചിയിലേക്ക് മാറ്റി. മാവോയിസ്റ്റ് നാടുകാണി ദളം കമാന്‍ഡറാണ് സോമന്‍. ഈയിടെ എറണാകുളത്ത് പിടിയിലായ മാവോയിസ്റ്റ് മനോജ് സോമന്റെ സംഘാംഗമാണ്. വയനാട്ടിലടക്കം നിരവധി യുഎപിഎ കേസുകളില്‍ പ്രതിയാണ് സോമന്‍. മനോജില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കമാണ് സോമന്റ് അറസ്റ്റിലേക്ക് നയിച്ചത്. മനോജിനു പുറമേ സോമനും കാടിറങ്ങിയതായി ഭീകര വിരുദ്ധ […]

Continue Reading