അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാം; പൊലീസിന് സിദ്ദിഖിന്റെ ഇമെയില്‍

കൊച്ചി: നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാമെന്ന് നടന്‍ സിദ്ദിഖ്. ഇക്കാര്യം അന്വേഷണസംഘത്തെ രേഖാമൂലം അറിയിച്ചു. ഇമെയില്‍ വഴിയാണ് സിദ്ദിഖ് ഇക്കാര്യ അന്വേഷണസംഘത്തെ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ടാം തീയതിയാണ് അന്വേഷസംഘത്തിന് സിദ്ദിഖ് ഇമെയില്‍ അയച്ചത്. കേസില്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അന്വേഷണസംഘം ആവശ്യപ്പെടുന്ന സമയത്ത് ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും സിദ്ദിഖ് അറിയിച്ചു. സുപ്രീം കോടതിയുടെ വിധിയുടെ പകര്‍പ്പും അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. ഇമെയില്‍ അയച്ചിട്ട് മൂന്ന് […]

Continue Reading

കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് തൃശൂരില്‍ സഹോദരങ്ങള്‍ മരിച്ചു

തൃശൂര്‍: വരവൂരില്‍ കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു. കുണ്ടന്നൂര്‍ സ്വദേശികളായ രവി (50), അരവിന്ദാക്ഷന്‍ (55) എന്നിവരാണ് മരിച്ചത്. പാടത്ത് മീന്‍ പിടിക്കാന്‍ പോയപ്പോഴാണ് ഇരുവര്‍ക്കും ഷോക്കേറ്റത്. കാട്ടുപ്പന്നിയെ തുരുത്താന്‍ വേണ്ടി വച്ച കെണിയില്‍ നിന്നാണ് ഇവര്‍ക്ക് ഷോക്കേറ്റതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവിടെ നിന്ന് ഷോക്കേറ്റ് ചത്ത കാട്ടുപന്നിയെയും കണ്ടെത്തിയിട്ടുണ്ട്. രാവിലെ ഇരുവരും മരിച്ച് കിടക്കുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാട്ടുപ്പന്നിയെ പിടികൂടാനായി വൈദ്യുതിക്കെണി വച്ചതായി […]

Continue Reading

മര്‍കസ് ലോ കോളജ് വിദ്യാര്‍ഥികള്‍ നിയമ സഹായ ക്യാമ്പ് സംഘടിപ്പിച്ചു

ഗോത്ര വര്‍ഗക്കാര്‍ക്കായി മര്‍കസ് ലോ കോളജ് വിദ്യാര്‍ഥികള്‍ നിയമ സഹായ ക്യാമ്പ് സംഘടിപ്പിച്ചു വെള്ളമുണ്ട: വയനാട് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ വെള്ളമുണ്ടയിലെ ഗോത്ര വര്‍ഗ ഉന്നതിയില്‍ നിയമ സഹായ ക്യാമ്പ് ‘തുനിവ്’ സംഘടിപ്പിച്ച് മര്‍കസ് ലോ കോളജ് വിദ്യാര്‍ഥികള്‍. മൂന്ന് വര്‍ഷ എല്‍ എല്‍ ബി പ്രോഗ്രാം ചെയ്തുകൊണ്ടിരിക്കുന്ന അവസാന വര്‍ഷ വിദ്യാര്‍ഥികളാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഈയിടെ നവീകരിച്ച മടത്തുംകുനി സാംസ്‌കാരിക കേന്ദ്രത്തിലാണ് ക്യാമ്പ് നടന്നത്.ക്യാമ്പിന്റെ ഭാഗമായി വിവിധ ഉന്നതികള്‍ സന്ദര്‍ശിക്കുകയും ഉന്നതി നിവാസികള്‍ക്ക് ആവശ്യമായ നിയമ […]

Continue Reading

പനമരം ഗവൺമെന്റ്റ് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട ഉദ്ഘാടനം ഒക്ടോബർ അഞ്ചിന്

പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽമൂന്നു കോടിയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കെട്ടിടത്തിൽ 6 ക്ലാസ് മുറികളും ഐടി ലാബ്, കിച്ചൻ,ഡൈനിങ് റൂം, സ്റ്റോർ റൂം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉള്ള ശുചിമുറികൾ, ഡിസേബിൾഡ് ടോയ്ലറ്റ്, സ്റ്റാഫ് റൂം എന്നിവയുണ്ട് കെട്ടിടത്തിന്റെ ഉദ്ഘാടനം സംസ്ഥാന പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ അഞ്ചിന് രാവിലെ 10 :30 ന്ഓൺലൈനായി നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു .

Continue Reading

കാവൽക്കാർ ക്രിമിനലുകളായത് കേരളത്തിന്റെ ഗതികേട്, മുജീബ് കാടേരി

വയനാട്: ജനങ്ങളുടെ സുരക്ഷക്കും, സ്വത്തിനും കാവൽ നിൽക്കേണ്ട ഭരണകൂടം തന്നെ ക്രിമിനലുകൾ ആയതാണ് കേരളത്തിൻ്റെ വർത്തമാനകാല ദുര്യോഗമെന്ന് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് മുജീബ് കാടേരി പ്രസ്താവിച്ചു. ക്രിമിനൽ പോലീസ് രാജിനെതിരെയും മുഖ്യമന്ത്രി രാജിവെക്കണമെന്ന് അഭ്യർത്ഥിച്ചും മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റി നടത്തിയ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്കുള്ള മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരാതി പറയാൻ പോലീസ് സ്റ്റേഷനിലെത്തിയ അതിജീവിതയെ പോലീസ് ഉന്നത ഉദ്യോഗസ്ഥർ ചൂഷണം ചെയ്ത് പീഡിപ്പിച്ചത് കേട്ടുകേൾവിയില്ലാത്തതാണ്. സംഘപരിവാർ […]

Continue Reading

യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ട്രാഫിക് സൈൻ ബോർഡുകൾ വൃത്തിയാക്കി

പന്തിപ്പൊയിൽ:യൂത്ത് കോൺഗ്രസ്‌ പന്തിപ്പൊയിൽ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് പന്തിപ്പൊയിൽ, ബാണാസുര ഡാം റോട്ടിൽ ട്രാഫിക് സൈൻ ബോർഡുകൾ വൃത്തിയാക്കി.പന്തിപ്പൊയിൽ യൂണിറ്റ് പ്രസിഡണ്ട് ഫായിസ് കെ എൻ, യൂണിറ്റ് സെക്രട്ടറി ഫാസിൽ എം പി, കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് റിഷാദ് ടി എം, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി മുഹമ്മദ് റിഷാദ് കെ, അജിനാസ്, അബ്ബാസ് ടി കെ , അബ്ദുള്ള ടി കെ, സിറാജ് പി,സെഹീർ ടി കെ, മഹബൂബ് ആർ, […]

Continue Reading

ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു

കൽപ്പറ്റ:ഒക്ടോബർ 2 ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി ജവഹർ ബാൽ മഞ്ച് വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികളെ ഗാന്ധിയിലേക്ക് എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ ഡിന്റോ ജോസ് സെമിനാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ ഷഫീഖ് സി അധ്യക്ഷനായിരുന്നു. അനൂപ് കുമാർ കെ എസ്,ഷിജു സെബാസ്റ്റ്യൻ,ജിജി വർഗീസ്, ശശികുമാർ, സിയാ പോള്‍, ആദിസൂര്യൻ,ബേസിൽ വർഗീസ്,അഭിന മോഹൻ,വൈഗ സുമേഷ്,എൽറ്റ മരിയ, അശ്വന്ത് വി, എൽന സാറ എന്നിവർ സംസാരിച്ചു.

Continue Reading

ഹരിത ഭംഗിയിലേക്ക് ചുവടുവെച്ച് തരിയോട് ഗ്രാമപഞ്ചായത്ത്

ചെന്നലോട്: തരിയോട് ഗ്രാമപഞ്ചായത്തിന്റെ സമ്പൂർണ്ണ ശുചിത്വവും സൗന്ദര്യവൽക്കരണവും ലക്ഷ്യം വെച്ചു കൊണ്ടുള്ള വിവിധ പരിപാടികൾക്ക് തുടക്കമായി. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി, ഹരിത കേരളം മിഷന്റെ സഹകരണത്തോടെ തരിയോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ മിനി മെറ്റീരിയൽ കളക്ഷൻ സെൻറർ സൗന്ദര്യവൽക്കരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സൂന നവീൻ ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സമ്പൂർണ്ണ ശുചിത്വ സുന്ദര ഗ്രാമം എന്ന ലക്ഷ്യത്തോടെ […]

Continue Reading

സി എഫ് സി അക്കാദമി വെള്ളമുണ്ടയുടെ നേത്യത്വത്തിൽ ഗ്രൗണ്ടും പരിസരവും ശുചീകരണം നടത്തി

വെള്ളമുണ്ട: ഗാന്ധി ജയന്തിയുടെ ഭാഗമായി സി എഫ് സി അക്കാദമി വെള്ളമുണ്ടയുടെ നേത്യത്വത്തിൽ ഗ്രൗണ്ടും പരിസരവും ശുചീകരണം നടത്തി ക്ലബ് അംഗങ്ങളായ മുജീബ്, സാലിം,ടി അസീസ്, ഹാഷിം കെ.ഗദ്ധാഫി.ശിഹാബ്.ഹാരിസ്.റാഷിദ്.അർഷാദ്.ഫിറോസ്.ഫസൽ.ജിത്തു.കബീർ തുടങ്ങിയവർ നേത്യത്വം നൽകി

Continue Reading

ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കവുമന്ദം: നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, തരിയോട് ഗ്രാമ പഞ്ചായത്ത്‌ എന്നിവയുടെ ആഭിമുഖ്യത്തിൽ ജി എൽ പി സ്കൂൾ തരിയോട് വച്ച് ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഷമീം പാറക്കണ്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ചന്ദ്രൻ മടത്തുവയൽ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. അഞ്ജുഷ. എ ക്യാമ്പ് വിശദീകരണം നടത്തി. തരിയോട് പഞ്ചായത്ത്‌ മെമ്പർമാരായ ശ്രീമതി രാധ പുലിക്കോട്ട്, സൂന നവീൻ,ബീന റോബിൻസൺ […]

Continue Reading