ഈ നിര്‍ദേശങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഇനി വാട്സ് ആപ്പ് ഉപയോഗിക്കാന്‍ പറ്റില്ല

ഉപയോഗനിബന്ധനങ്ങളും സ്വകാര്യതാനയങ്ങളും പരിഷ്‌കരിച്ച് ഫേസ്ബുക്കിന്റെ മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പ്.വാട്‌സ്ആപ്പ് നിബന്ധനകളും സ്വകാര്യതനയങ്ങളും പരിഷ്‌കരിക്കുകയാണെന്നും അത് അംഗീകരിച്ചാല്‍ മാത്രമേ ഫെബ്രുവരി എട്ടുമുതല്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കൂയെന്ന് കമ്പനി അറിയിച്ചു. ഇന്നലെ വൈകിട്ട് മുതലാണ് ഈ സന്ദേശം ഉപയോക്താക്കള്‍ക്ക് എത്തി തുടങ്ങിയതെന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.ആപ്പ് ഉപയോഗിക്കുന്നവരുടെ ഫോണ്‍-സ്ഥല വിവരങ്ങള്‍, ഹാര്‍ഡ് വെയര്‍ മോഡല്‍, ഓപ്പറേറ്റിംഗ് സിസ്റ്റം വിവരങ്ങള്‍, ബാറ്ററി ചാര്‍ജ്, സിഗ്‌നല്‍ വിവരങ്ങള്‍, കണക്ഷന്‍ വിവരങ്ങള്‍, ഭാഷ, ഐ.പി വിലാസം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുമെന്നാണ് ഫേസ്ബുക്ക് അറിയിച്ചു. […]

Continue Reading

തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം 10, 12 ക്ലാസുകൾ ആരംഭിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നു

തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം 10, 12 ക്ലാസുകൾ  ആരംഭിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നു. അന്തിമ തീരുമാനം കോവിഡ് വ്യാപന തോതിനെ ആശ്രയിച്ചായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. എന്നാൽ മറ്റ് താഴ്ന്ന ക്ലാസുകൾക്ക് ഈ വർഷം സ്കൂളിൽ പോയുള്ള പഠനം ഉണ്ടാകാനിടയില്ല എന്നാണ് സൂചന.താഴ്ന്ന ക്ലാസുകൾ ഈ അധ്യായന വർഷവും തുറക്കാനുള്ള സാധ്യത വിരളമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസത്തെ ഇടവേളയോടെ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കുന്നതാണ് വെല്ലുവിളിയാവുന്നത്.നിലവിൽ എട്ടാം ക്ലാസ് വരെയാണ് എല്ലാവർക്കും ജയം. എല്ലാവരെയും […]

Continue Reading

നഹ്‌ല ചൈൽഡ് ഡെവലപ്മെൻ്റ് സെൻ്റർ നാടിന് സമർപ്പിച്ചു

വെള്ളമുണ്ട: വയനാട് ജില്ലയിലെ വെളളമുണ്ട കേന്ദ്രമാക്കി ആരംഭിച്ച നഹ്‌ല ചൈൽഡ് ഡെവലപ്മെന്റ് സെന്റർ ലോകത്തൊര സംവിധാനങ്ങളോടെ നാടിന് സമർപ്പിച്ചു. ഒക്യുപേഷനൽ തെറാപ്പി, ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ബിഹേവിയറൽ തെറാപ്പി, സെൻസറി ഇൻ്റഗ്രേഷൻ തെറാപ്പി, സ്പെഷ്യൽ കെയർ & എഡ്യൂക്കേഷൻ, സൈക്കോളജിക്കൽ കൗൺസിലിംഗ്, ടെലി തെറാപ്പി തുടങ്ങിയ സൗകര്യങ്ങൾ സമ്പൂർണ സംവിധാനങ്ങളോടെ പ്രഗത്ഭരുടെ മേൽനോട്ടത്തിൽ ലഭ്യമാക്കുന്ന ജില്ലയിലെ തന്നെ സ്ഥാപനം ആണിത്. പ്രത്യേക പരിഗണന ആവശ്യമുള്ള  കുട്ടികൾക്കായി ആരംഭഘട്ട പരിശീലനം, ഡെവലപ്മെന്റ് തെറാപ്പി, സ്പീച്ച് സ്റ്റിമുലേഷൻ, ബിഹേവിയറൽ മോഡിഫിക്കേഷൻ, […]

Continue Reading

തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കൈറ്റ്; ഹൈടെക് സ്കൂൾ പദ്ധതികൾ പൂർണ സുതാര്യതയോടെ

ചട്ടങ്ങൾ പാലിച്ചും പൂർണ സുതാര്യതയോടെയും ആണ് ഹൈടെക് സ്കൂൾ പദ്ധതികൾ എന്നും ഈ പ്രോജക്ടുകളുടെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്നതോ, സംശയം ജനിപ്പിക്കുന്നതോ ആയ വാർത്തകളും സോഷ്യൽമീഡിയാ സന്ദേശങ്ങളും പ്രചരിപ്പിച്ചാൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ അന്‍വര്‍ സാദത്ത്.സ്കൂൾ ഐടി പദ്ധതിയിൽ കോടികളുടെ കരാർ സ്വർണക്കടത്തു കേസിലെ പ്രതി മറ്റൊരാൾക്ക് വാഗ്ദാനം ചെയ്തു എന്ന് അന്വേഷണ ഏജൻസികളോട് വെളിപ്പെടുത്തിയതായി കഴിഞ്ഞ ദിവസം ഒരു പത്രത്തിൽ വന്ന വാർത്ത വന്നിട്ടുണ്ട്. ഇത്തരമൊരു പരാമർശം ഏത് […]

Continue Reading

ഇനി ടെൻഷൻ വേണ്ട, ടീ ഷർട്ടിൽ നിന്നും ഫോൺ ചാർജ് ചെയ്യാം

ഫോണിലെ ചാർജ് പെട്ടെന്നങ്ങു തീർന്ന പോകുമ്പോൾ സങ്കടപെടുന്നവരാണ് നമ്മൾ മിക്കവരും. ഇടക്ക് അത്യാവശ്യമായി എന്തെങ്കിലും ഫോണിൽ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ചാർജ് തീരുന്നതെങ്കിലോ, അങ്ങനെയെങ്കിൽ പറയുകയേ വേണ്ട… എന്നാൽ ഫോൺ ചാർജ് ചെയ്യാനുള്ള പുത്തൻ വഴിയുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം യുവാക്കൾ.ഇനി ടീ ഷർട്ടിൽ നിന്നും ഫോൺ ചാർജ് ചെയ്യാനാകും എന്നതാണ് ഇവരുടെ കണ്ടുപിടിത്തം. ടീഷര്‍ട്ട് മെറ്റീരിയലായ നൈലോണ്‍ തുണിയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വഴിയാണ് ഈ ഗവേഷണ് സംഘം കണ്ടെത്തിയിരിക്കുന്നത്. യാന്ത്രികോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കി മാറ്റിയാണ് ഇത് സാധ്യമാകുക. ഇങ്ങനെ നിര്‍മ്മിക്കപ്പെടുന്ന […]

Continue Reading

പ്ലസ് വൺ ഏകജാലകം;അലോട്ട്‌മെന്റ് ലഭിക്കാത്തവർക്കും അപേക്ഷ നൽകാൻ കഴിയാത്തവർക്കും അവസരം

പ്ലസ് വൺ ഏകജാലകം രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്‌മെന്റിൽ അലോട്ട്‌മെന്റ് ലഭിക്കാത്തവർക്കും അപേക്ഷ നൽകാൻ കഴിയാത്തവർക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ അവസരം. വ്യാഴാഴ്ച വൈകീട്ട് അഞ്ച് വരെയാണ് പുതുക്കൽ/ പുതിയ അപേക്ഷാഫോമുകൾ ഓൺലൈനായി സമർപ്പിക്കാനുള്ള അവസരം വിദ്യാഭ്യാസ വകുപ്പ് നൽകുന്നത്. ഇതുപ്രകാരം, അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർ സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിനായി ക്യാൻഡിഡേറ്റ് ലോഗിനിലെ റിന്യൂ ആപ്ലിക്കേഷൻ (Renew application) എന്ന ഈ ലിങ്കിലൂടെ പ്രസിദ്ധീകരിക്കുന്ന ഒഴിവുകൾക്ക് അനുസൃതമായി പുതിയ ഓപ്ഷനുകൾ നൽകി അപേക്ഷ അന്തിമമായി സമർപ്പിക്കണം. ഇതുവരെയും അപേക്ഷ […]

Continue Reading

കോവിഡ് വ്യാപനം നീണ്ടുപോകുന്ന സാഹചര്യത്തിൽ സ്കൂളുകൾ ഭാഗികമായി തുറക്കുന്നതു സർക്കാരിന്റെ പരിഗണനയിൽ.

തിരുവനന്തപുരംഃ കോവിഡ് വ്യാപനം നീണ്ടുപോകുന്ന സാഹചര്യത്തിൽ സ്കൂളുകൾ ഭാഗികമായി തുറക്കുന്നതു സർക്കാരിന്റെ പരിഗണനയിൽ. നയപരമായ തീരുമാനമെടുത്താൽ ഈമാസം 15 നു ശേഷം സ്കൂളുകൾ തുറക്കാൻ തയാറാണെന്നു വിദ്യാഭ്യാസ വകുപ്പ് സർക്കാരിനെ അറിയിച്ചു. ആദ്യഘട്ടത്തിൽ 10, 12 ക്ലാസ് വിദ്യാർഥികൾക്കു മാത്രം പ്രവേശനം അനുവദിക്കും. ഇവരെ ബാച്ചുകളായി തിരിച്ച് ക്ലാസുകളിൽ സുരക്ഷിത അകലം ഉറപ്പാക്കും.ആരോഗ്യ വിദഗ്ധരുമായി ചർച്ച ചെയ്ത ശേഷമാകും അന്തിമ തീരുമാനം. കോവിഡ് കേസുകൾ കൂടുതലുള്ള മേഖലകളിൽ ക്ലാസ് ഒഴിവാക്കും. ഇതിനായി എല്ലാ ജില്ലകളിലെയും കോവിഡ് വിവരങ്ങൾ […]

Continue Reading

ആപ്പുകൾ ഡൗണ്‍ലോഡ് ചെയ്യുമ്പോൾ ഇനി ഇക്കാര്യം ശ്രദ്ധിക്കണം

തിരുവനന്തപുരം: മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോൾ ജാഗ്രത പാലിച്ചില്ലെങ്കില്‍ അത് അപകടത്തിലേക്കായിരിക്കും നമ്മെ നയിക്കുന്നത്. അശ്രദ്ധമായി ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് വഴി പല തരത്തിലുള്ള തട്ടിപ്പിനും നാം ഇരകളാകാം. മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്ന് മാത്രം ഡൗണ്‍ലോഡ് ചെയ്യുക. ഗൂഗിള്‍ വഴി സെര്‍ച്ച്‌ ചെയ്ത് കിട്ടുന്ന ലിങ്കുകള്‍, ഇമെയില്‍ സോഷ്യല്‍ മീഡിയ വഴിയും ലഭിക്കുന്ന ലിങ്കുകള്‍ ഉപയോഗിച്ച്‌ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക. മൊബൈല്‍ […]

Continue Reading

സൗജന്യ ഇംഗ്ലീഷ് പ്രസംഗ പരിശീലനം

മര്‍കസ് നോളജ് സിറ്റി (കൈതപ്പൊയില്‍): മര്‍കസ് നോളജ് സിറ്റിയില്‍ അടുത്ത മാസം ലോഞ്ചിംഗിന് ഒരുങ്ങുന്ന ‘ഹാബിറ്റിസ് ദ ലൈഫ്‌സ്‌കൂള്‍’ അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ‘സ്പീക് ഇന്ത്യ’ ഓണ്‍ലൈന്‍ പ്രസംഗ പരിശീലനം സൗജന്യമായി സംഘടിപ്പിക്കുന്നു. പരിചയസമ്പന്നരായ പ്രഗല്‍ഭ പരിശീലകര്‍ നേതൃത്വം നല്‍കുന്ന ശില്‍പശാലയില്‍ എഫക്ടീവ് പബ്ലിക് സ്പീക്കിംഗ്, ആങ്കറിംഗ്, അഡ്വാന്‍സ് പ്രെസെന്റേഷന്‍ സ്‌കില്‍, സ്പീച്ച് ക്രാഫ്റ്റ് തുടങ്ങിയ വിഷയങ്ങളിലാണ് മുഖ്യമായും പരിശീലനം നല്‍കുന്നത്. ഇംഗ്ലീഷ് ഭാഷയില്‍ പ്രാഥമിക പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക +91 9142804804, […]

Continue Reading

പ്ലസ് വണ്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നവംബര്‍ രണ്ട് മുതല്‍ ആരംഭിക്കും

സ്‌കൂളുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ പ്ലസ് വണ്‍ ക്ലാസുകളും കൈറ്റ് വിക്‌ടേഴ്‌സ് ചാനല്‍/ വെബ്‌സൈറ്റ് വഴി ഡിജിറ്റല്‍/ ഓണ്‍ലൈന്‍ രീതിയില്‍ ആരംഭിക്കാന്‍ തീരുമാനം. ക്ലാസുകള്‍ നവംബര്‍ രണ്ട് മുതല്‍ ഫസ്റ്റ്‌ബെല്ലിലൂടെ സംപ്രേഷണം തുടങ്ങാന്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് നിര്‍ദേശിക്കുകയായിരുന്നു. തുടക്കത്തില്‍ രാവിലെ 9.30 മുതല്‍ 10.30 വരെ രണ്ട് ക്ലാസുകളാണ് സംപ്രേഷണം. ഇതോടെ ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലായി 45 ലക്ഷം കുട്ടികള്‍ക്കും പ്രയോജനപ്പെടുന്ന ക്ലാസുകള്‍ എല്ലാ ദിവസവും കൈറ്റ് വിക്ടേഴ്‌സില്‍ സംപ്രേഷണം ചെയ്യും. പ്രീ പ്രൈമറി വിഭാഗത്തിലെ ‘കിളിക്കൊഞ്ചല്‍’ […]

Continue Reading