സിഗ്മ മെഡിക്കല്‍ കോഡിങ് റിക്രൂട്ട്മെന്റ് ഡ്രൈവ് നവം.8ന്

കൊച്ചി: കേരളത്തിലെ പ്രമുഖ മെഡിക്കല്‍ കോഡിങ് പരിശീലന സ്ഥാപനമായ സിഗ്മ മെഡിക്കല്‍ കോഡിങ് അക്കാദമി പ്രമുഖ മെഡിക്കല്‍ കോഡിങ് കമ്പനിയായ എപിസോഴ്‌സിന്റെ സഹകരണത്തോടെ മെഡിക്കല്‍ കോഡിങ് വിദ്യാര്‍ഥികള്‍ക്കായി നവംബര്‍ 8-ന് റിക്രൂട്ട്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. കലൂര്‍ റിന്യൂവല്‍ സെന്ററില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് 3 വരെ നടക്കുന്ന ഏകദിന വാക്ക്-ഇന്‍ റിക്രൂട്ട്മെന്റ് ഡ്രൈവില്‍ ബിരുദധാരികളായ ട്രെയിന്‍ഡ് മെഡിക്കല്‍ കോഡര്‍മാര്‍ക്കും മെഡിക്കല്‍, പാരാമെഡിക്കല്‍, ലൈഫ് സയന്‍സ് ബിരുദധാരികള്‍ക്കും പങ്കെടുക്കാവുന്നതാണ്. ഓണ്‍ലൈന്‍ എഴുത്തു പരീക്ഷ, ടെക്‌നിക്കല്‍, എച്ച്ആര്‍ അഭിമുഖം എന്നിവയുടെ […]

Continue Reading

സിദ്റ അക്കാദമിക് ഇന്ന് (3-11-2021) തുടക്കം

സിദ്റ ലിബറൽ ആർട്സ് കോളേജിലെ ഈ വർഷത്തെ അക്കാദമിക് പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും. ഓപ്പണിങ് ഡേ ആഘോഷങ്ങളോട് അനുബന്ധിച്ചു നടക്കുന്ന പരിപാടികളിൽ ഡോ. എം. അബ്ദുൽ സലാം (സി.ഇ.ഒ. മർകസ് നോളേജ് സിറ്റി) മുഖ്യാതിഥിയായി പങ്കെടുക്കും. ഡോ. സി.കെ. മുഹമ്മദ് റോഷൻ (ഐ.ഐ.ടി. മദ്രാസ്), അബ്ദുൽ റഊഫ് ഒറ്റതിങ്ങൽ (അക്കാദമിക് കോ ഓർഡിനേറ്റർ, സിദ്റ) എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും. ‘മുസ്‌ലിം സ്ത്രീകളുടെ വിദ്യാഭ്യാസ അനുഭവങ്ങളും കേരളത്തിലെ വൈജ്ഞാനിക മേഖലയുടെ വികാസവും’ എന്ന വിഷയത്തിൽ […]

Continue Reading

സംയുക്ത കോഴ്സ്; പരിശീലനം കിലയിൽ നടന്നു

ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസും ‘കില’ യും സംയുക്തമായി രൂപകല്പന ചെയ്ത ‘അധികാരവികേന്ദ്രീകരണവും പ്രാദേശിക ഭരണനിർവ്വഹണവും’ എന്ന സർട്ടിഫിക്കറ്റ് കോഴ്സിന്റെ അക്കാദമിക് കൗൺസിലിംഗ് ആരംഭിക്കുന്നതിന്റെ മുന്നോടിയായുള്ള സംസ്ഥാനതല പരിശീലനം തൃശ്ശൂർ കില ഹെഡ് ക്വാർട്ടേഴ്സിൽ നടന്നു.കില ഡയറക്ടർ ജനറൽ ഡോ.ജോയ് ഇളമൺ ആമുഖ പ്രഭാഷണം നടത്തി. ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.പി.എം.മുബാറക് പാഷ കോഴ്സിനെ പരിചയപ്പെടുത്തി. ഡോ.സണ്ണി ജോർജ്ജ്, ഡോ.ജോസ് ചാത്തക്കുളം, ഡോ.സി.പി.വിനോദ്, ഡോ.പി.എൻ.ദിലീപ്, […]

Continue Reading

സെന്റ് ജോസഫ്സ് ടി ടിഐ പുതിയ ചുവട് വെപ്പിൽ

മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള മാനന്തവാടി സെന്റ് ജോസഫ്സ് ടി ടിഐ യിലെ നവീകരിച്ച സയൻസ് ലാബിന്റെയും ലൈബ്രറിയുടെയും ഉദ്ഘാടനം കോർപ്പറേറ്റ് മാനേജർ ഫാദർ സിജോ ഇളംകുന്നപ്പുഴ നിർവഹിച്ചു മാനേജർ ഫാദർ സണ്ണി മഠത്തിൽ അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ ശൈനി ജോർജ്ജ്,മാനന്തവാടി എസ് എസ് കെ,ബി പി ഒ കെ മുഹമ്മദലി, റിട്ടയേഡ് പ്രിൻസിപ്പൽ ഷെമലി ഫിലിപ്പ് , പിടിഎ പ്രസിഡണ്ട് ഫിലിപ്പ് ചാണ്ടി കുടക്കച്ചിറ, എം പി ടി എ പ്രസിഡണ്ട് […]

Continue Reading

മനസ്സിനെ തുരുമ്പെടുപ്പിക്കല്ലേ! സ്വയ നാസർ എഴുതുന്നു

അതെ വയസ് ചിലർക്ക് ഒരു നമ്പർ മാത്രമാണ്. മനസ്സിനെ മനസ്സിലാക്കിയാൽ മനസ്സിനെ തുരുമ്പെടുക്കാൻ ആരും സമ്മതിക്കില്ല. എന്നും തേച്ചുമിനുക്കി മൂർച്ച കൂടിയാൽ ജീവിതത്തിൽ പലതും വെട്ടിപ്പിടിക്കാനാവും. വിശ്വവിഖ്യാതനായ ചിത്രകാരൻ മൈക്കൽ ആഞ്ചലോയുടെ അതി സുന്ദരമായ ശില്പമാണ് “ഡേവിഡ് ” കല്ലിൽ നിന്ന് കൊത്തിയെടുത്ത ഈ ശില്പം ഇന്നും ലോകമെമ്പാടുമുള്ള കാഴ്ചക്കാരിൽ വിസ്മയം സൃഷ്ടിക്കുന്നുണ്ട്. ഈ ശില്പം പൂർത്തീകരിക്കപ്പെട്ടപ്പോൾ മൈക്കൽ അഞ്ചലോയോട് ഒരാൾ ഇങ്ങനെ ചോദിച്ചു“താങ്കൾ ഒരുപാട് കാലം ഈ ശില്പം മനസ്സിൽ കൊണ്ടു നടന്നിട്ടുണ്ടാവുമല്ലോ?തികച്ചും അപ്രതീക്ഷിതമായ ഒരു […]

Continue Reading

അൽഫുർഖാൻ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നു

വെള്ളമുണ്ട: വയനാട് വെള്ളമുണ്ട പഴഞ്ചന ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ ഫുർഖാൻ ഫൗണ്ടേഷൻ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നു. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാഭ്യാസ വിചക്ഷണരുമായുള്ള അക്കാദമിക് സഹകരണത്തിലൂടെ ഗുണ നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുക ലക്ഷ്യമിട്ടുള്ള വിപുലമായ പദ്ധതികൾക്ക് അൽ ഫുർഖാൻ അക്കാദമിക് കൗൺസിൽ അന്തിമ രൂപം നൽകി. പദ്ധതികളുടെ പ്രഖ്യാപനവും ആദ്യ ഘട്ട ലോഞ്ചിങ്ങും ഒക്ടോബർ രണ്ടാം വാരത്തിൽ നടക്കും. നിലവിൽ നടക്കുന്ന കോഴ്‌സുകൾക്ക് പുറമെ, ലിബറൽ ആർട്സ് രംഗത്ത് കൂടുതൽ ബിരുദ പഠന കോഴ്‌സുകൾ ആരംഭിക്കും. […]

Continue Reading

ലോകം നിങ്ങളോടൊപ്പമാണെങ്കിലും സത്യമറിഞ്ഞാൽ അവൻ നിങ്ങളെ ഉപേക്ഷിക്കും.

ദത്തെടുക്കലിന്റെ സ്വീകാര്യതയും ഊഷ്മളതയും; പ്രമുഖ സൈക്കോളജിസ്റ്റായ സ്വയ നാസർ എഴുതുന്നു. 1990 കളിൽ ദത്തുപുത്രനാൽ അവഹേളിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്ത ഒരു പട്ടാണി ദമ്പതികളെ എനിക്കറിയാം. 3 മാസം മുതൽ 15 വയസ് വരെ ഓമനിച്ച് വളർത്തി. സ്കൂളിലെ അധ്യാപകൻ പിതാവില്ലാത്തവനെ ” ന്ന് അവഹേളിച്ചപ്പോൾ അവനിലെ സ്വത്വം അവൻ തിരഞ്ഞു. മാതാവാണെങ്കിൽ ഒരിക്കലും അവൻ ദത്തു പുത്രനാണെന്ന സത്യം അവനോട് തുറന്ന് പറഞ്ഞിട്ടില്ല. മാത്രമല്ല ദത്ത് പുത്രനാണ് തന്റെ മകനെന്നറിഞ്ഞാൽ മകൻ അകന്ന് പോകുമോ എന്ന വേവലാതിയും […]

Continue Reading

കൗമാരവും ലൈംഗികതയും; തിരിച്ചറിവിന്റെ അനിവാര്യതഃ സ്വയ നാസർ എഴുതുന്നു

പീഢനം- 1തിരിച്ചറിവില്ലാത്ത കാലത്ത് ഏഴാം ക്ലാസിൽ വീട്ടുകാർ നിർബ്ബന്ധമായി പഠിക്കാൻ വേണ്ടി ഹോസ്റ്റലിലേക്ക് അയച്ചപ്പോൾ നിഷാദ് ഓർത്തില്ല ജീവിതത്തിൽ പലതും പഠിക്കേണ്ടിവരുമെന്ന് , ശരീരിക , മാനസിക ക്ഷതമേൽക്കേണ്ടി വരുമെന്ന് പഠിക്കാൻ മിടുക്കനായിരുന്നു അവൻ , അതുകൊണ്ടാണ് വീട്ടുകാർ അവനെ വളരെയധികം പ്രതീക്ഷയോടെ ലോണെടുത്ത് ഹോസ്റ്റലിൽ ചേർത്ത് പഠിപ്പിച്ചത് എന്നാൽ പൊടുന്നനെയാണ് കാര്യങ്ങൾ തകിടം മറിഞ്ഞത്. അധ്യാപകർ നിർബ്ബന്ധിച്ച് അവനെ സ്വവർഗ്ഗരതിക്ക് ഉപയോഗിക്കുകയും എതിർത്തപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, പട്ടിണിക്കിട്ടു അവസാനം രാത്രി എല്ലാവരും ഉറങ്ങിയപ്പോൾ ഹോസ്റ്റലിന്റെ മതില് […]

Continue Reading

സ്‌കൂള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയതായി മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയതായി മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാര്‍ പ്രഖ്യാപനം വരുന്നത് കണക്കാക്കി മുന്നൊരുക്കങ്ങള്‍ നടത്താനാണ് നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ ഉന്നത തല സമിതിയാകും തീരുമാനം എടുക്കുക. സംസ്ഥാനത്തെ കോളേജുകള്‍ ഒക്ടോബര്‍ നാലിന് തുറക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. വാക്‌സീനേഷന്‍ മുന്നേറിയതിലെ ആശ്വാസമാണ് കൂടുതല്‍ ഇളവുകളിലേക്ക് നീങ്ങാന്‍ സര്‍ക്കാരിന് കരുത്താകുന്നത്. ഈ മാസം മുപ്പതിനകം സമ്പൂര്‍ണ്ണ ആദ്യഡോസ് വാക്‌സിന്‍ കവറേജാണ് ലക്ഷ്യം.

Continue Reading

അയയ്ക്കുന്നയാള്‍ അറിയാതെ ഒരു വാട്ട്‌സ്ആപ്പ് സന്ദേശം വായിക്കാം, ഇതാണ് മാര്‍ഗം?

മെസേജ് അയച്ച ആള്‍ അറിയാതെ വാട്ട്‌സ്ആപ്പ് സന്ദേശം എങ്ങനെ വായിക്കാം. അതിനൊരു മാര്‍ഗമുണ്ട്. ഇത് ചെയ്യാനുള്ള ഒരു ലളിതമായ മാര്‍ഗ്ഗം മെസേജ് വായിച്ചു എന്നറിയിക്കുന്ന നീല ടിക്കുകള്‍ ഓഫാക്കുക എന്നതാണ്. എന്നാല്‍ ഇവിടൊരു പ്രശ്‌നമുണ്ട്. ഇത് സെറ്റിങ്ങ്‌സില്‍ കയറി ഓഫ് ചെയ്താല്‍ നിങ്ങളുടെ സന്ദേശം മറ്റൊരാള്‍ വായിച്ചോ എന്നറിയാന്‍ നിങ്ങള്‍ക്കും കഴിയില്ല. എന്നാല്‍, ഇത് നിങ്ങള്‍ അറിയേണ്ടതില്ല എന്നാണെങ്കില്‍ നേരെ വാട്ട്‌സ്ആപ്പിലേക്ക് പോകുക. അക്കൗണ്ട്> പ്രൈവസി> ഓപ്ഷന്‍ സെലക്ട് ചെയ്ത് ഇടത്തേക്ക് സൈ്വപ്പുചെയ്ത് റീഡ് ഓപ്ഷനില്‍ ഇത് ഓഫാക്കാവുന്നതാണ്. […]

Continue Reading