നിലാവ് പെയ്യുന്ന രാത്രി-സുരേഷ് കൊടുവാറ്റിൽ
നിലാവ് പെയ്യുന്ന രാത്രി പുഞ്ചിരി പെയ്യുന്ന പൂനിലാവേ നീ,പൂവായിമാറുന്ന പൊൻനിലാവേ. രാത്രിയിൽ പൂക്കുന്ന മുല്ലകൾക്കും,രാത്രിയിൽ കൂകുന്ന രാക്കിളിക്കും, രാവേറെയായ് നൽകും തൂവെളിച്ചം,മയല്ലേ പോകല്ലേ നീ നിലാവേ. അരുവികൾ കൊലുസിന്റെ നാദമോടെ,കളകളമൊഴുകുന്നു കാട്ടിലൂടെ. മിന്നാമിനുങ്ങുകളങ്ങുമിങ്ങും,പൊന്നിന്റെ പൊട്ടുകൾ തൊട്ടുതൊട്ട്. മുളംതണ്ട്മൂളുന്നയീണമില്ലാ ,പവനന്റെ നേർത്ത തലോടലില്ലാ… പുള്ളിമാൻ പേടകൾ പുല്ലുമേഞ്ഞും,കുറുനരികൂട്ടങ്ങളോരിയിട്ടും,പേടിപ്പെടുത്തുന്ന കൂരിരുട്ടിൽ –പേടിയെമാറ്റുന്നു നിൻവെളിച്ചം. നീ വന്ന രാത്രിയിൽ കാനനവും,ശാന്തമായി നിശ്ചലം നിന്നുപോയി.
Continue Reading