വിനോദവും വിജ്ഞാനവും ഇടകലര്‍ത്തി ജില്ലയിലെ ഹൈസ്കൂള്‍- ഹയര്‍ സെക്കന്‍ഡറി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ചരിത്ര ക്വിസ് വേറിട്ടതായി. ആസാദി കീ അമൃത് മഹോത്സവത്തില്‍ തലയ്ക്കല്‍ ചന്തു അനുസ്മരണത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും പനമരം ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തിയ ചരിത്ര ക്വിസ് മത്സരമാണ് ഇന്നലെകളിലൂടെയുള്ള യാത്രയായത്. പഴശ്ശി ഗ്രന്ഥാലയം പ്രവര്‍ത്തകരാണ് ക്വിസ് മത്സരത്തിന് നേതൃത്വം നല്‍കിയത്. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും കലാലയങ്ങളില്‍ നിന്നുമുള്ള മുപ്പതോളം ടീമുകള്‍ പനമരം ജി.എല്‍.പി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ക്വിസ് മത്സരത്തില്‍ പങ്കെടുത്തു. ചരിത്രവും സമകാലിക വിഷയങ്ങളും കോര്‍ത്തിണക്കിയ പ്രശ്നോത്തിരിയില്‍ വിദ്യാര്‍ത്ഥികളും ആവേശത്തോടെയാണ് പങ്കെടുത്തത്. പഴശ്ശിരാജയുടെയും തലയ്ക്കല്‍ ചന്തുവിന്റെയും പോരാട്ടവഴികളിലൂടെയും ഇന്ത്യന്‍ദേശീയതയുടെയും വഴിത്താരകളിലൂടെയായിരുന്നു പ്രശ്നോത്തിരിയിലെ ഓരോ റൗണ്ടുകളും കടന്നുപോയത്.
ഫാ.ജി.കെ.എം.എച്ച്.എസ് കണിയാരത്തിലെ കെ.ജെ.നീരജ്, ശ്രീലക്ഷി അജേഷ് ടീമിനാണ് ഒന്നാം സ്ഥാനം. കെ.ടി.അനസ് മാലിക്, നിവേദിത എസ്.സുനില്‍ (ഡബ്ല്യു.ഒ.എച്ച്.എസ്.എസ് പിണങ്ങോട്) രണ്ടാം സ്ഥാനം നേടി. അല്ലു സിദ്ധാര്‍ത്ഥ് ജിത്ത്, കെ.എസ്.അഭിരാം ( എസ്.കെ.എം.ജെ എച്ച്.എസ് കല്‍പ്പറ്റ), എം.ഇ. മുഹമ്മദ് നബീല്‍, മുഹമ്മദ് ഇഹ്തിഷാം (ഇമാം ഗസ്സാലി അക്കാദമി കൂളിവയല്‍) എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു. മുഹമ്മദ് യാസിം, (ഹിന്ദു കോളേജ് ന്യൂഡല്‍ഹി), ദിനല്‍ ശശിധരന് ( രാജസ്ഥാന് യൂണിവേഴ്സിറ്റി) എന്നിവര്‍ പ്രത്യേക പുരസ്കാരം നേടി. മാനന്തവാടി താലൂക്ക് ലൈബ്രറി എക്സിക്യൂട്ടീവ് അംഗം ഷാജന് ജോസ് ക്വിസ്മാസ്റ്ററായിരുന്നു. വിജയികള്‍ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ ടീച്ചര്‍, വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായില്‍, ഡോ. ബാവ കെ. പാലുകുന്ന് എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു