ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസും ‘കില’ യും സംയുക്തമായി രൂപകല്പന ചെയ്ത ‘അധികാരവികേന്ദ്രീകരണവും പ്രാദേശിക ഭരണനിർവ്വഹണവും’ എന്ന സർട്ടിഫിക്കറ്റ് കോഴ്സിന്റെ അക്കാദമിക് കൗൺസിലിംഗ് ആരംഭിക്കുന്നതിന്റെ മുന്നോടിയായുള്ള സംസ്ഥാനതല പരിശീലനം തൃശ്ശൂർ കില ഹെഡ് ക്വാർട്ടേഴ്സിൽ നടന്നു.
കില ഡയറക്ടർ ജനറൽ ഡോ.ജോയ് ഇളമൺ ആമുഖ പ്രഭാഷണം നടത്തി. ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.പി.എം.മുബാറക് പാഷ കോഴ്സിനെ പരിചയപ്പെടുത്തി. ഡോ.സണ്ണി ജോർജ്ജ്, ഡോ.ജോസ് ചാത്തക്കുളം, ഡോ.സി.പി.വിനോദ്, ഡോ.പി.എൻ.ദിലീപ്, ശ്രീ.സക്കീർ, നേഹ കുര്യൻ, ഡോ.ഗ്രേഷ്യസ് ജയിംസ്, ഡോ.സി.ഉദയകല തുടങ്ങിയവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. ജില്ലകളിൽ കോഴ്സ് കൗൺസിലർമാരായി പ്രവർത്തിക്കുന്ന 70 ഓളം അദ്ധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു