മുഖക്കുരു, പാടുകൾ എന്നിവ അകറ്റാൻ തുളസി

Health

അന്തരീക്ഷ മലിനീകരണം, ചൂട്, മേക്കപ് വസ്തുക്കളുടെ അമിത ഉപയോഗം എന്നിങ്ങനെ പലതും ചർമത്തിന്റെ ആരോഗ്യം നശിപ്പിക്കുന്നുണ്ട്. കൃത്യമായി ക്ലെൻസ് ചെയ്യാതിരിക്കുന്നതും മേക്കപ് നീക്കാതെ ഉറങ്ങുന്നതുമെല്ലാം മുഖക്കുരുവിനും മറ്റു ചർമപ്രശ്നങ്ങൾക്കും കാരണമാകും. ഒരു ഡീപ് ക്ലെൻസര്‍ ആയി പ്രവർത്തിച്ച് ചർമത്തിൽ അടിഞ്ഞു കൂടിയ പൊടി, അഴുക്ക്, എണ്ണമയം എന്നിവ ഒഴിവാക്കാൻ തുളസിക്ക് കഴിവുണ്ട്. കൂടാതെ മറ്റു ചർമപ്രശ്നങ്ങളോടും പോരാടുന്നു. തുളസി എങ്ങനെ ചർമസംരക്ഷണത്തിന് ഉപയോഗിക്കാം എന്നു നോക്കാം.
സെൻസിറ്റീവ് ചർമത്തെ മുഖക്കുരുവിൽനിന്നും മോചിപ്പിക്കുക അത്ര എളുപ്പമല്ല. ഇവിടെ തുളസിയിലയുടെ ഔഷധ ഗുണങ്ങൾ സഹായകമാകും. തുളസിയിൽ അടങ്ങിയിരിക്കുന്ന മൂലികകൾ ബാക്ടീരിയകൾക്ക് എതിരെ പ്രവർത്തിക്കുകയും മുഖക്കുരു, പാടുകൾ എന്നിവ അകറ്റുകയും ചെയ്യുന്നു. ചർമത്തിന് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയുമില്ല.
ഏതാനും തുളസിയിലകൾ, ഒരു ടേബിൾ സ്പൂൺ രക്തചന്ദനം, പനിനീർ എന്നിവ ചേർത്ത് പേസ്റ്റ് ആക്കിയശേഷം മുഖത്തുപുരട്ടാം. ഉണങ്ങിയശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകിയശേഷം മോയിസ്ച്യുറൈസ് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *