വൈത്തിരി: വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ഓൺലൈൻ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടയ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) വയനാട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു. വൈത്തിരി വ്യാപാരഭവനിൽ വെച്ചായിരുന്നു കമ്മറ്റി രൂപീകരണം.ഓരോ പ്രദേശത്തേയും വാർത്തകൾ ആദ്യം ലഭിക്കുക അതാത് പ്രദേശത്തെ പ്രദേശിക മാധ്യമ പ്രവർത്തകർക്കായിരി ക്കുമെന്നും,കൂട്ടായ്മയിലൂടെ വേഗത്തിൽ വാർത്തകൾ പുറം ലോകത്ത് എത്തിക്കാൻ സാധിക്കുമെന്നും, എന്നാൽ തെറ്റായ വാർത്ത പ്രചരിക്കാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ബിന്ദു ടീച്ചർ സംസാരിച്ചു. KL 72 ന്യൂസ് റിപ്പോർട്ടർ അൻവർ സാദിഖ് അധ്യക്ഷത വഹിച്ചു.അസോസിയേഷന്റെ മെമ്പർഷിപ്പ് വിതരണോദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. എസ്. ബിന്ദു ടീച്ചർ പിണങ്ങോട് ന്യൂസ് റിപ്പോർട്ടർ റഊഫിന് നൽകിക്കൊണ്ട് നിർവഹിച്ചു.സോഷ്യൽ മീഡിയയിൽ വ്യാജവാർത്തകൾ പ്രചരിക്കുന്നത് തടയുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുകയും, വാർത്തകളറിയുന്നതിനായി ജനങ്ങൾ കൂടുതൽ ആശ്രയിയിക്കുകയും ചെയ്യുന്ന ഓൺലൈൻ മാധ്യമങ്ങൾക്ക് രജിസ്ട്രേഷൻ നടപ്പാക്കി മാധ്യമ പ്രവർത്തകർക്ക് നിയമ പരിരക്ഷ ഉറപ്പുവരുത്താൻ സർക്കാർ തയ്യാറാകണമെന്ന് ഒമാക് സംസ്ഥാന പ്രസിഡന്റ് സത്താർ പുറായിൽ അഭ്യർത്ഥിച്ചു.സെക്രട്ടറി ഫാസിൽ തിരുവമ്പാടി അസോസിയേഷന്റെ പ്രവർത്തങ്ങൾ വിശദീകരിച്ചു.രിപാടിയിൽ രക്ഷാധികാരി അബീഷ് ഓമശ്ശേരി, വർക്കിംഗ് പ്രസിഡന്റ് റഊഫ് എളേറ്റിൽ, ട്രഷറർ ജോൺസൺ ഈങ്ങാപ്പുഴ,എക്സിക്യൂട്ടീവ് അംഗങ്ങളായ അഷ്ഹർ എളേറ്റിൽ, റമീൽ മാവൂർ, ഷിബു എന്നിവർ ആശംസകളർപ്പിച്ചു.ജാസിർ. പി. സ്വാഗതവും, സിജു പടിഞ്ഞാറത്തറ നന്ദിയും പറഞ്ഞു.
OMAK വയനാട് കമ്മിറ്റിയുടെ ഭാരവാഹികൾപ്രസിഡൻ്റ്:
ഷിബു (മീഡിയ വിങ്സ്, എന്റെ വാർത്തകൾ).സെക്രട്ടറി:
അൻവർ സാദിഖ് ( KL 72 ന്യൂസ്).ട്രഷറർ:
സിജു പടിഞ്ഞാറത്തറ (വയനാട് ലൈവ് ന്യൂസ്).വൈസ് പ്രസിഡൻ്റ്:
നയിം സി. എ (കമ്പളക്കാട് ന്യൂസ്)
ജാസിർ. പി (പിണങ്ങോട് ന്യൂസ്).ജോയിൻ്റ് സെക്രട്ടറി:
ഡാമിൻ ജോസഫ് (പെരിക്കല്ലൂർ ന്യൂസ്)
ആര്യ ഉണ്ണി (സ്പോട്ട് ന്യൂസ്).എക്സിക്യൂട്ടീവ് അംഗങ്ങൾ:
റോബിൻ ഇരുട്ടി (ബെലൈൻ ന്യൂസ്)
സൈഫുദ്ദീൻ മാടക്കര (മെട്രോ മലയാളം)
എം.എസ്. ജെയ്സൻ ( സ്വന്തം ലേഖകൻ)
സിദ്ധീഖ് പേരിയ( പേരിയ ന്യൂസ്)