കോവിഡ് നിയന്ത്രണ വിധേയമായാലും നിത്യജീവിതത്തിൽ കുറച്ച് കാലത്തെക്കെങ്കിലും മാസ്കുകൾ ധരിക്കാൻ നാം നിർബന്ധിതരാവുമ്പോൾ മുഖം മറക്കേണ്ടി വരില്ല. മുഖവും മുഖഭാവവും വ്യക്തമായി കാണുന്ന സുതാര്യ മാസ്കുകൾ അഥവാ ട്രാൻസ്പരൻ്റ് മാസ്കുകൾ കേരളത്തിലും എത്തുന്നു. പരീക്ഷണ അടിസ്ഥാനത്തിൽ പുറത്തിറക്കിയ ട്രാൻസ്പരൻ്റ് മാസ്കൾക്ക് ആവശ്യക്കാർ അന്വേഷണം തുടങ്ങിയതോടെ ബോബി ചെമ്മണ്ണൂർ ഇൻ്റർനാഷണൽ ഗ്രൂപ്പ് ആണ് കേരളത്തിലെ വിപണിയിലേക്ക് ഇത് എത്തിക്കുന്നത്. ജപ്പാനിലും ചൈനയിലും അടുത്തിടെ ട്രാൻസ്പരൻ്റ് മാസ്കുകൾ വിപണിയിലെത്തിയിട്ടുണ്ട്. ഇന്ത്യയിൽ പല കമ്പനികളും പരീക്ഷണാടിസ്ഥാനത്തിൽ ഇവ നിർമ്മിച്ച് തുടങ്ങിയിട്ടുണ്ട്. പരിചയക്കാരെ തിരിച്ചറിയാനും അപരിചിതരെ മനസ്സിലാക്കാനും സംസാരിക്കുമ്പോഴും കാണുമ്പോഴും മുഖഭാവം വ്യക്തമാക്കുന്നവയുമാണ് ട്രാൻസ്പരൻ്റ് മാസ്കുകൾ. കോവിഡ് കാലത്ത് മാസ്ക് ഉപയോഗം തുടങ്ങിയത് മുതൽ ഡോ: ബോബി ചെമ്മണ്ണൂർ ഇത്തരം ട്രാൻസ്പരൻ്റ് മാസ്കുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ വ്യവസായികടിസ്ഥാനത്തിൽ വിപണിയിലെത്തിച്ചിരുന്നില്ല. മാസ്കിൻ്റെ ഉപയോഗം ഇനി കുറച്ച് കാലം കൂടി വേണ്ടി വരുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയതോടെ ട്രാൻസ്പരൻ്റ് മാസ്കുകൾ വിപണിയിലെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. സ്വയം ഐഡൻ്റിറ്റി വ്യക്തമാക്കുന്ന മാസ്കുകൾക്ക് ആവശ്യക്കാർ ഇപ്പോൾ തന്നെ ധാരാളമാണ്.സാനിറ്റൈസ് ചെയ്ത് ഒരു മാസ്ക് വീണ്ടും ഉപയോഗിക്കാം. മെഡിക്കൽ പോളിമർ ഉപയോഗിച്ച് നിർമ്മിച്ചതിനാൽ ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും ഉപയോഗിക്കാം. 250 രൂപ വരെ മാർക്കറ്റിൽ വിലയുള്ള ട്രാൻസ്പപരൻ്റ് മാസ്കുകൾ സാധാരണക്കാരെ കൂടി ലക്ഷ്യം വെച്ച് 99 രൂപക്കാണ് വിപണിയിലെത്തിക്കുന്നത്.ഈ മാസം അവസാനത്തോടെ പൊതു വിപണിയിലെത്തുന്ന ട്രാൻസ്പരൻ്റ് മാസ്കുകൾ ഓൺ ലൈനിലും വിൽപ്പന നടത്താനാണ് തീരുമാനം. തൃശൂർ ആസ്ഥാനമായ ബോബി ചെമ്മണ്ണൂർ ഗ്രൂപ്പാണ് ആണ് നിർമ്മാതാക്കൾ.വിശദവിവരങ്ങൾക്ക് 815799 8016.
സി.വി.ഷിബു(റിപ്പോർട്ടർ)