അമേരിക്കയിലെത്തിയ ഇന്ത്യക്കാരന്റെ ബാഗിൽ നിന്നും കസ്റ്റംസ് ചാണകം പിടികൂടി. വാഷിങ്ടണ്‍ ഡള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ബാഗിൽ നിന്നും ചാണകം കണ്ടെത്തിയത്.
രൂക്ഷമായ ഗന്ധവും വന്നതോടെ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ അധികൃതർ പരിശോധന നടത്തുകയായിരുന്നെന്ന് പിടിഐ റിപ്പോർട്ടി ചെയ്തു.
ഏപ്രിൽ നാലിന് എയർ ഇന്ത്യ വിമാനത്തിൽ എത്തിയ യാത്രക്കാരന്റേതാണ് ബാഗെന്ന് അധികൃതർ പറയുന്നു. ചാണകം മൂലം ചില രോഗങ്ങൾ പകരാനുള്ള സാധ്യത കണക്കിലെടുത്താണ് നശിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.അതേസമയം കോവിഡ് കാലത്ത് ചാണകം കോവിഡ് ചികിത്സയ്ക്കുള്ള മരുന്നാണ് എന്ന തരത്തില്‍ പലരും പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ചാണകം പ്രതിരോധശേഷി നല്‍കും എന്നതിന് ശാസ്ത്രീയമായ തെളിവുകളില്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.