തവക്കല്‍നാ ആപ്പ് വഴി അനുമതി ലഭിച്ചവര്‍ക്കായിരുന്നു ഇരു ഹറമിലേക്കും പ്രവേശനം

Gulf

പുണ്യമാസത്തിലെ അവസാന വെള്ളിയാഴ്ചയിലെ ജുമുഅഃയില്‍ ഇരുഹറമുകളും ജനസാഗരമായി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിശ്വാസികള്‍ നിസ്‌കാരത്തില്‍ പങ്കെടുത്തത്. സഊദിയുടെ വിവിധ ദിക്കുകളില്‍ നിന്നുള്ളവര്‍ നേരെത്തെ തന്നെ ഹറമുകളിലെത്തിയിരുന്നു. ആരോഗ്യ സുരക്ഷയുടെ ഭാഗമായി ആരോഗ്യ മന്ത്രാലയത്തിന്റെ തവക്കല്‍നാ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്ത് അനുമതി ലഭിച്ചവര്‍ക്ക് മാത്രമായിരുന്നു ഇരു ഹറമിലേക്കും പ്രവേശനം.

വിശ്വാസികള്‍ തങ്ങളുടെ ഇബാദത്തുകള്‍ക്ക് കൂടുതല്‍ സമയം ചിലവഴിക്കണമെന്നും ആരാധനകള്‍ക്ക് സൃഷ്ടാവിന് മുന്‍പില്‍ ഉന്നതമായ സ്ഥാനങ്ങളാണുള്ളതെന്നും പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയിലെ ഇമാം ഡോ. ഹുസൈന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ അല്‍ ശൈഖ് പറഞ്ഞു. സൃഷ്ടാവിനോടുള്ള കടമയും , ഭക്തിയും നിലനിര്‍ത്താനും അദ്ദേഹം വിശ്വാസികളെ ഉണര്‍ത്തി.

Leave a Reply

Your email address will not be published. Required fields are marked *