കോയമ്പത്തൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 4.82 കോടി രൂപയുടെ സ്വര്‍ണമടക്കമുള്ള വസ്തുക്കള്‍ പിടികൂടി. സ്വര്‍ണത്തിനു പുറമെ മൊബൈല്‍ ഫോണുകള്‍, ഡ്രോണുകള്‍, സിഗരറ്റുകള്‍ തുടങ്ങിയവയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി ആര് ഐ) പിടികൂടിയത്. എയര്‍ അറേബ്യ ജി9- 413 ഷാര്‍ജ – കോയമ്പത്തൂര്‍ വിമാനത്തിലെത്തിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള 15 യാത്രക്കാരില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
യാത്രക്കാരുടെ അടിവസ്ത്രത്തിലുംശരീരത്തിലും ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച കുഴമ്പ് രൂപത്തിലുള്ള ആറ് കിലോ സ്വര്‍ണവും ഒരു കിലോ തൂക്കം വരുന്ന സ്വര്‍ണ മാലയും 3.26 കോടി രൂപ വിലമതിക്കുന്നതാണ്. ഇതിന് പുറമെ 1.03 കോടി രൂപ വിലമതിക്കുന്ന 6,00,00 വിദേശ നിര്മിതസിഗററ്റുകളും ഐ ഫോണുകള്‍, ഡ്രോണുകള്‍,എന്നിവയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. ഫോണുകള്‍ക്കും ഡ്രോണുകള്‍ക്കും 53 ലക്ഷം രൂപ വിലമതിക്കുന്നതാണ്