മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപ;സംസ്ഥാനത്തെ കോവിഡ് പിഴത്തുക കുത്തനെ വർദ്ധിപ്പിച്ചു

Kerala

കേരളത്തിൽ കോവിഡ് രോ​ഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണ ലംഘിച്ചാലുള്ള പിഴ കുത്തനെ കൂട്ടി സർക്കാർ ഉത്തരവിറക്കി. മാസ്ക് ധരിക്കാത്തത് അടക്കമുള്ള ലംഘനങ്ങൾക്കുള്ള പിഴയാണ് കൂട്ടിയിരിക്കുന്നത്. പൊതുഇടങ്ങളിൽ ഇനി മാസ്ക് ധരിക്കാതിരുന്നാൽ നിലവിലുള്ള പിഴ 200ൽ നിന്നും 500ആയി ഉയർത്തിയിട്ടുണ്ട്. 500 രൂപ ഈടാക്കിയിരുന്ന കോവിഡ് നിയന്ത്രണ ലംഘനങ്ങൾക്ക് ഇനി മുതൽ 5000 രൂപ വരെയും പിഴ ശിക്ഷ ഉയർത്തിയിട്ടുണ്ട്.നിയന്ത്രണങ്ങൾ ലംഘിച്ച് വിവാഹച്ചടങ്ങിൽ ആളുകളെ പങ്കെടുപ്പിച്ചാൽ 5000 രൂപ പിഴ നൽകണം. നേരത്തെ ഇത് 1000 രൂപയായിരുന്നു. മരണവുമായി ബന്ധപ്പെട്ട ചടങ്ങുകളിലെ നിയന്ത്രണ ലംഘനത്തിന് 2000 രൂപ പിഴ ചുമത്തും. കടകളിലും മറ്റും ഉപഭോക്താക്കളുടെ എണ്ണം, സാമൂഹിക അകലം തുടങ്ങിയവ ലംഘിച്ചാൽ 3000 രൂപയാണ് പിഴ.
സാമൂഹിക കൂട്ടായ്മകൾ, ധർണ, റാലി എന്നിവയുടെ നിയന്ത്രണലംഘനം 3000, ക്വാറന്റീൻ ലംഘനം 2000, കൂട്ടംചേർന്ന് നിന്നാൽ 5000, നിയന്ത്രിത മേഖലകളിൽ കടകളോ ഓഫീസുകളോ തുറന്നാൽ 2000, ലോക്ഡൗൺ ലംഘനത്തിന് 500 എന്നിങ്ങനെയാണ് പിഴ ഈടാക്കുക.

Leave a Reply

Your email address will not be published. Required fields are marked *