ജി-20 സഹകരണ കൗൺസിലിന്റെ അഴിമതി വിരുദ്ധ യോഗം ചേർന്നു

Gulf

റിയാദ്ഃ ജി-20 രാജ്യങ്ങളിലെ ആദ്യത്തെ അഴിമതി വിരുദ്ധ സമിതി പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ ഗൾഫ് സഹകരണ കൗൺസിലിലെ അംഗ രാജ്യങ്ങൾ നടപ്പിലാക്കൻ നടപടികൾ സ്വീകരിച്ചതായി സഊദി അഴിമതി വിരുദ്ധ അതോറിറ്റി ചെയർമാൻ മസൻ ബിൻ ഇബ്രാഹിം അൽ കഹ്മൂസ് പറഞ്ഞു. വിഡിയോ കോണ്‍ഫറന്‍സ് വഴി അറബ് രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്ത സഹകരണ കൗൺസിലിലിന്റെ ആറാമത് യോഗത്തിലാണ് സാമ്പത്തിക രംഗം ശക്തമാക്കുന്നതിന്റെ ഭാഗമായി അഴിമതിക്കെതിരെ നടപടി ശക്തമാക്കാൻ തീരുമാനിച്ചത്.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ജി 20 രാജ്യങ്ങളുടെ ഉച്ചകോടി നവംബർ 21, 22 തീയതികളിൽ വിർച്വൽ വഴി നടക്കുന്നതിന്റെ മുന്നോടിയായായിരുന്നു സഹകരണ കൗൺസിലിന്റെ അഴിമതി വിരുദ്ധ യോഗം

Leave a Reply

Your email address will not be published. Required fields are marked *