വയനാട്ടിലെ ഏക മെഡിക്കൽ കോളേജായ ഡിഎം വിംസിലേക്ക് കെ.എസ്ആർ.ടി.സി.

Wayanad

മേപ്പാടി : ജില്ലയിലെ ഏക മെഡിക്കൽ കോളേജ് ആയ ഡിഎം വിംസിലേക്ക് വിവിധ സ്ഥലങ്ങളിൽ നിന്നും ഓരോ മണിക്കൂർ ഇടവിട്ട് സർവ്വീസ് ആരംഭിച്ച് കെ.എസ്ആർ.ടി.സി രോഗികൾക്കൊപ്പം. കെഎസ്ആർടിസിയുടെ പുതിയ സംരംഭമായ അൺലിമിറ്റഡ് ജനത സർവ്വീസ് ആണ് ഇത്തരത്തിൽ സുൽത്താൻ ബത്തേരി, മാനന്തവാടി, കൽപ്പറ്റ, പടിഞ്ഞാറത്തറ എന്നിവിടങ്ങളിൽ നിന്ന് സർവ്വീസ് ആരംഭിച്ചത്. ആയതിന്റെ ഔദ്യോഗിക ഉത്ഘാടനവും ഫ്ലാഗ് ഓഫ് കർമ്മവും ബഹു. കൽപ്പറ്റ എംഎൽ എ സി കെ ശശീന്ദ്രൻ നിർവ്വഹിച്ചു. എക്സിക്യൂട്ടീവ് ട്രസ്‌റ്റി യു ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എജിഎം സൂപ്പി കലങ്കോടൻ സ്വാഗതം പറഞ്ഞു. മൂപ്പനാട് പഞ്ചായത്ത് പ്രസിഡന്റ് യമുന,മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ സഹസഹദ്,മൂപ്പനാട് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യഹിയാഖാൻ തലക്കൽ,വാർഡ് മെമ്പർ പി സി ഹരിദാസ്,കെ എസ് ആർ ടി സി നോർത്ത് സോൺ എക്സിക്യൂട്ടീവ് ഡയറക്ടർ സി വി രാജേന്ദ്രൻ, കെ എസ് ആർ ടി സി ഡയറക്ടർ സി എം ശിവരാമൻ, കോളേജ് ഡീൻ ഡോ. ഗോപകുമാരൻ കർത്ത, മെഡിക്കൽ സൂപ്രണ്ട് ഡോ മനോജ് നാരായണൻ, എ ജി എം ഡോ ഷാനവാസ് പള്ളിയാൽ, എച്ച് ആർ സീനിയർ മാനേജർ സംഗീത സൂസൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *