ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾക്കെതിരെ തുറന്നടിച്ച്‌ മിഷിഗൺ ഗവർണർ

International

തന്നെ തട്ടിക്കൊണ്ട് പോകുവാൻ നടന്ന ശ്രമത്തെ ‘തമാശയായി’ നിസ്സാരവൽക്കരിച്ച് കൊണ്ട് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾക്കെതിരെ തുറന്നടിച്ചുകൊണ്ട് മിഷിഗൺ ഗവർണർ ഗ്രെയ്ൻ വിറ്റ്മർ. ഔദ്യോഗിക കർത്തവ്യങ്ങളിൽ വ്യാപൃതരായിരിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ‘ആൾട്ടുക്കത്തെ അനധികൃതമായി പ്രകോപിപ്പിക്കുകയാണ്’ ട്രംപിന്റെ തന്ത്രം എന്ന് അവർ വിമർശിച്ചു.

ബുധനാഴ്ച സി.ബി.എസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം തുറന്നടിച്ചത്. തന്നെ തട്ടിക്കൊണ്ടു പോകാൻ നടന്ന ശ്രമത്തെ തമാശയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവർക്ക് നർമ്മം എന്ന പദത്തെക്കുറിച്ച് ഇരട്ട വ്യാഖ്യാനങ്ങൾ ആണ് ഉള്ളത എന്നും അവർ പറഞ്ഞു.

കോറോണ വ്യാപനം തടയാൻ ഈ വർഷം ആദ്യം തന്നെ മിഷിഗൺ ഗവർണർ നടപ്പാക്കിയ ലോക്ഡൗൺ ഉത്തരവുകൾക്കെതിരെ ട്രംപ് തുറന്നടിച്ചിരുന്നു. ഈ ഉത്തരവിനെതിരെ ട്രംപ് സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ ‘അവരെ തുറങ്കിലടക്കുക’ എന്ന് ജനക്കൂട്ടം പ്രതികരിച്ചിരുന്നു. എന്നാൽ താൻ ആൾക്കുട്ടത്തിന്റെ ഈ പ്രതികരണത്തെക്കുറിച്ച് സംസാരിക്കുവാൻ താല്പര്യപ്പെടുന്നില്ലെന്നും താൻ അനുകൂലഭാവത്തിൽ ചെറുതായെങ്കിലും തന്റെ ശിരസ്സൊന്നനക്കിയാൽ, ട്രംപാണ് ഇതിന്റെയൊക്കെ പിന്നിലെന്ന് ആരോപണം വരും എന്ന് തനിക്കറിയാമെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം

Leave a Reply

Your email address will not be published. Required fields are marked *