ഇക്കോ സ്റ്റോൺ…!
കൊല്ലം :പ്ലാസ്റ്റിക് കവറുകൾ കുപ്പിയിലാക്കി അവ ഇഷ്ടികകളായി ഉപയോഗിച്ച് വൃക്ഷത്തിന് ചുറ്റും ഇരിപ്പിടം കെട്ടാനും മതിലുകൾ നിർമ്മിക്കാനും പൂന്തോട്ട നിർമ്മാണത്തിനും ഉപയോഗിക്കുന്ന പദ്ധതി നവീനവും ഉദാത്തവുമാണെന്ന്
എക്കോ ഫിലോസഫറും
ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലം ഡയരക്ടറും കൂടിയായ അഡ്വ ജിതേഷ്ജി അഭിപ്രായപ്പെട്ടു. ജെ സി ഐ ശാസ്താംകോട്ടയുടെ ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതി ദിനാചാരണവും ഇക്കോ സ്റ്റോൺ പദ്ധതിയുടെ സമർപ്പണവും (ഭരണിക്കാവ് പ്രൈവറ്റ് ബസ് സ്റ്റാന്ഡിലെ തണൽ മരത്തിന് ചുറ്റും ഇരിപ്പിടം ) നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമിയുടെ വിനാശത്തിന് കാരണമായ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കവറുകൾ പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ച് ഉറപ്പുള്ള ഇഷ്ടികകളാക്കി, ഗാർഡനിങ് ഉൾപ്പെടെയുള്ള നിർമാണ പ്രവത്തികൾക്ക് ബ്രിക്സിനു പകരം ഉപയോഗിക്കുന്ന പദ്ധതിയാണിത്. ഏകദേശം 400 ഗ്രാം ഭാരം വരത്തക്ക വിധമാണ് ഓരോ കുപ്പികളിലും പ്ലാസ്റ്റിക് കവറുകൾ നിറക്കുന്നത്.ജെ സി ഐ ശാസ്താംകോട്ടയുടെ ഈ വർഷത്തെ സുസ്ഥിര പദ്ധതികളിൽ ഒന്നാണിത്. കുന്നത്തൂർ താലൂക്കിലെ തെരെഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽ ഇത് നടപ്പാക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.
ജെ സി ഐ ശാസ്താംകോട്ടയുടെ പ്രസിഡന്റ് എൽ. സുഗതന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സോൺ ഓഫീസർമാരായ JC അഷറഫ് ഷെറീഫ്, JC നിഥിൻ കൃഷ്ണ , JC ആർ കൃഷ്ണകുമാർ, എം സി മധു എന്നിവർ സംസാരിച്ചു. ചടങ്ങിൽ JJ സോൺ പ്രസിഡന്റായി തെരെഞ്ഞെടുത്ത JJ ശ്രീലക്ഷ്മിയെ , സോൺ ഡയറക്ടർ പ്രോഗ്രാം -JC അഷറഫ് ഷെറീഫ് ആദരിച്ചു.സെക്രട്ടറി വിജയകുറുപ്പ് നന്ദി പറഞ്ഞു.