മാനന്തവാടിഃവള്ളിയൂർക്കാവ് ഉത്സവ അങ്കണത്തിൽ നവരസങ്ങളില്‍ മിനുങ്ങിയ സുഭദ്ര നായർക്ക് പ്രത്യേക അനുമോദന കുറിപ്പുമായി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ ഭാഗം വായിക്കാം.. ”കേരളത്തിന്റെ തനത് ദൃശ്യകലാരൂപമായ കഥകളിക്ക് വേദിയൊരുക്കി
ശ്രദ്ധേയമായ
ഇത്തവണത്തെ വള്ളിയൂർക്കാവ് ഉത്സവ അങ്കണത്തിൽ നവരസങ്ങളില്‍ മിനുങ്ങിയ അരങ്ങില്‍ ഈ അടുത്ത് സർവീസിൽ നിന്നും വിരമിച്ച
വയനാട് ജില്ലാ പ്ലാനിംഗ് ഓഫീസിലെ
ഡെപ്യൂട്ടി ഡയറക്ടറായിരുന്ന സുഭദ്ര നായരും ഉണ്ടായിരുന്നു. ദൗർഭാഗ്യവശാൽ ആരുടേയും അനുമോദന കുറിപ്പുകളിൽ അവരെ പരാമർശിച്ചതായി കണ്ടില്ല.
ക്ഷേത്രകലകളുടെ സംഗമവേദികൂടിയായ മേലക്കാവിലെ അങ്കണത്തില്‍ ബഹു.ജില്ലാ കളക്ടർ എ.ഗീതയുടെ കൂടെ
ഭാവങ്ങളുടെ തിരയിളക്കങ്ങള്‍ സൃഷ്ടിച്ച് മുഖത്ത് മിന്നായം പോലെ നവരസങ്ങളുടെ വിഭിന്ന ഭാവങ്ങള്‍ പ്രകടിപ്പിച്ച് കഥകള്‍ക്കുള്ളിലെ
കഥ പറഞ്ഞ് സുഭദ്ര നായരും വള്ളിയൂർക്കാവിലെ ആവേശമായിരുന്നു. വള്ളിയൂര്‍ക്കാവ് ഉത്സവ വേദിക്കു വേറിട്ട മുഹൂര്‍ത്തം സമ്മാനിച്ച,
ആട്ടക്കഥകളില്‍ പ്രധാനപ്പെട്ട നളചരിതം ഒന്നാം ദിവസത്തിലെ ഉദ്യാനത്തില്‍ ദമയന്തിയുമായി സംവദിക്കുന്ന തോഴിയുടെ റോൾ ഭംഗിയായ,
തികഞ്ഞ വഴക്കത്തോടെയും
ഭാവങ്ങളോടയും
അരങ്ങേറ്റത്തിന്റെ ആശങ്കകളില്ലാതെ അവതരിപ്പിച്ച സുഭദ്ര മാഡത്തിനും ടീമിനും പ്രത്യേകം അനുമോദനങ്ങൾ”
https://www.facebook.com/161113364057025/posts/2052891054879237/