എപ്പോഴും ബാലന്‍സ് നോക്കുന്നവരാണോ? യുപിഐ സേവനങ്ങളില്‍ അടിമുടി മാറ്റം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ന്യൂഡ്യല്‍ഹി: പുതിയ യുപിഐ (UPI) ചട്ടങ്ങള്‍ ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍ വരുകയാണ്. ബാലന്‍സ് പരിശോധിക്കല്‍, ഇടപാടുകളുടെ സ്റ്റാറ്റസ് പരിശോധിക്കല്‍ തടങ്ങിയ സേവനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതടക്കമാണ് പുതിയ മാറ്റങ്ങള്‍. ഉപഭോക്താക്കളും പേയ്‌മെന്റ് സേവന ദാതാക്കളും യുപിഐ നെറ്റ് വര്‍ക്കില്‍ ഉപയോഗിക്കുന്ന പ്രധാന ഫീച്ചറുകളുടെ ഉപയോഗത്തിന് പരിധി നിശ്ചയിക്കണമെന്നാണ് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ (എന്‍പിസിഐ) ബാങ്കുകള്‍ക്കും പേയ്‌മെന്റ് സേവന ദാതാക്കള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തിരക്കേറിയ സമയങ്ങളില്‍ യുപിഐ സേവനങ്ങള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് എന്‍പിസിഐ നീക്കം. അക്കൗണ്ട് ബാലന്‍സ് പരിശോധിക്കുന്നതിനുള്ള ബാലന്‍സ് എന്‍ക്വയറി ഒരു […]

Continue Reading

കുട്ടി പോയത് സീരിയല്‍ ഷൂട്ടിങ് കാണാന്‍, വീട്ടിലെത്തിക്കാമെന്ന് ഒപ്പമുണ്ടായിരുന്ന കൈനോട്ടക്കാരന്‍; ഒടുവില്‍ പോക്‌സോ കേസ്

കൊച്ചി: കടവന്ത്രയില്‍ നിന്ന് പതിമൂന്നുകാരനെ കാണാതായ സംഭവത്തില്‍ കൈനോട്ടക്കാരനെതിരെ പോക്‌സോ കേസെടുത്ത്(POCSO case ) പൊലീസ്. തൊടുപുഴയില്‍ സീരിയല്‍ ഷൂട്ടിങ് കാണാനായാണ് കുട്ടി പോയതെന്നാണ് വിവരം. കുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. പോക്‌സോ 7,8 വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. സേ പരീക്ഷയ്ക്ക് പോയ കുട്ടി, ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് തൊടുപുഴ ബസ് സ്റ്റാന്‍ഡിലെത്തിയത്. സന്ധ്യയായതോടെ ഭയം തോന്നിയ കുട്ടി അടുത്ത് കണ്ട ശശികുമാറിനോട് സഹായം ചോദിച്ചു. തന്നെ തിരിച്ച് വീട്ടിലെത്തിക്കാമോയെന്ന് ചോദിച്ചതോടെ ഇയാള്‍ സഹായഹസ്തം നീട്ടി. എന്നാല്‍ തൊടുപുഴയിലെ വീട്ടിലേയ്ക്കാണ് കുട്ടിയെ […]

Continue Reading

അന്‍വറിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; സതീശന്‍ ഒറ്റയ്ക്ക് തീരുമാനിക്കേണ്ടെന്ന് സുധാകരന്‍

മലപ്പുറം: പി വി അന്‍വറിനെ മുന്നണിയിൽ എടുക്കുന്നതിനെച്ചൊല്ലി കോണ്‍ഗ്രസിലെ ( congress ) അഭിപ്രായവ്യത്യാസം പൊട്ടിത്തെറിയിലേക്ക്. അന്‍വര്‍ മുന്നണിയില്‍ വേണ്ടെന്ന തീരുമാനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ( vd satheesan ) ഒറ്റയ്ക്ക് തീരുമാനിക്കേണ്ടതല്ലെന്ന് മുതിര്‍ന്ന നേതാവ് കെ സുധാകരന്‍ ( k sudhakaran ) പറഞ്ഞു. അത് പാര്‍ട്ടി നേതാക്കന്‍മാര്‍ കൂട്ടായിരുന്ന് ചര്‍ച്ച ചെയ്ത് എടുക്കേണ്ട തീരുമാനമാണ്. അത്തരത്തില്‍ കൂട്ടായിരുന്ന് തീരുമാനമെടുക്കും. പി വി അന്‍വര്‍ വരുന്നതിന് വിഡി സതീശന് എന്തെങ്കിലും എതിര്‍പ്പുണ്ടോയെന്ന് സതീശനോട് ചോദിക്കണമെന്നും കെ സുധാകരന്‍ […]

Continue Reading

ತೀರ್ಥಮಾಡ ತಿಮ್ಮಯ್ಯ ಪ್ರಭು ಅವರಿಗೆ ಗೌರವ:

ತೀರ್ಥಮಾಡ ತಿಮ್ಮಯ್ಯ ಪ್ರಭು ಅವರಿಗೆ ಗೌರವ: ನೆರೆಯ ಕೇರಳ ರಾಜ್ಯದ ವಯನಾಡಿನ ಕೊಡಕುಳಿಯಲ್ಲಿ, ಭಾರತದ ಕಾಫಿ ಉತ್ಪಾದನೆಯ ಪ್ರಮುಖ ಕೇಂದ್ರವಾಗಿದೆ.ವಯನಾಡಿನ ಜಿಲ್ಲೆಗೆ ಸಂಬಂಧಿಸಿದಂತೆ,ಪ್ರಮುಖ ಕೃಷಿ ಬೆಳೆ ಕಾಫಿಯಾಗಿದ್ದರೂ, ವಯನಾಡಿನಲ್ಲಿ ಕಾಫಿಯನ್ನು ವೈಜ್ಞಾನಿಕ ರೀತಿಯಲ್ಲಿ ಬೆಳೆಸಲಾಗುತ್ತಿಲ್ಲ. ಡಿಸೆಂಬರ್‌ನಲ್ಲಿ ಕೊಯ್ಲು ನಡೆಯುವುದರಿಂದ, ಮಳೆ ಬೀಳುತ್ತದೆ ಮತ್ತು ಜಿಲ್ಲೆಯ ಮಧ್ಯಮ ವರ್ಗದ ರೈತರು ಕಾಫಿಯನ್ನು ಒಣಗಿಸಿ ಮಾರುಕಟ್ಟೆ ಬೆಲೆಗೆ ಮಾರಾಟ ಮಾಡಲು ಸಾಧ್ಯವಾಗುತ್ತಿಲ್ಲ.ಈ ಪರಿಸ್ಥಿತಿಗೆ ಮುಖ್ಯ ಕಾರಣವೆಂದರೆ ನೆರೆಯ ಕೊಡಗು ಜಿಲ್ಲೆಯ ಕಾಫಿ ರೈತರಿಗಿಂತ ಉತ್ತಮ ವ್ಯವಸ್ಥೆಗಳು ಅಥವಾ ಯಾವುದೂ ಇಲ್ಲದಿರುವುದು.ಈ […]

Continue Reading

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; വ്യാപക നാശനഷ്ടം, വീടുകള്‍ തകര്‍ന്നു, മൂന്ന് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ നാശം വിതച്ച മഴക്കെടുതിയില്‍ 3 പേര്‍ മരിച്ചു. ഒരാളെ കാണാതായി. ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമാണുണ്ടായത്. നിരവധി വീടും കെട്ടിടവും തകര്‍ന്നു. മരങ്ങളും വൈദ്യുതിപോസ്റ്റുകളും കടപുഴകി. കാഞ്ഞിരപ്പുഴയില്‍ മണല്‍ വാരുന്നതിനിടയില്‍ വഞ്ചി മറിഞ്ഞാണ് ഒരാള്‍ മരിച്ചത്. കൊടുങ്ങല്ലൂരിനടുത്ത് കോട്ടപ്പുറത്ത് കാറ്റില്‍ വള്ളംമറിഞ്ഞ് മേത്തല പടന്ന പാലക്കപറമ്പില്‍ സന്തോഷാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഓട്ടറാട്ട് പ്രദീപിനായുള്ള തിരച്ചില്‍ തുടരുകയാണ്. കോഴിക്കോട് വടകര അഴിയൂരില്‍ കിണര്‍ നിര്‍മിക്കുന്നതിനിടെ മണ്ണിനടിയില്‍ കുടുങ്ങി കണ്ണൂര്‍ പെരിങ്ങത്തൂര്‍ കരിയാട് മുക്കാളിക്കര […]

Continue Reading

‘ഭീകരാക്രമണങ്ങളില്‍ 20,000 ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്’: യുഎന്നില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ന്യൂയോര്‍ക്ക്: യുഎന്‍ രക്ഷാസമിതിയില്‍ പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ. സാധാരണക്കാരുടെ പേരില്‍ ഭീകരരെയാണ് പാകിസ്ഥാന്‍ സംരക്ഷിക്കുന്നതെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പി ഹരീഷ് പറഞ്ഞു. ഇന്ത്യന്‍ മണ്ണിലേക്ക് കടന്ന് കയറി ഭീകരപ്രവര്‍ത്തനം നടത്തുന്ന പാകിസ്ഥാന് ആഗോള സുരക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സദസുകളില്‍ പങ്കെടുക്കാന്‍ അര്‍ഹതയില്ല. പതിറ്റാണ്ടുകളായി പാകിസ്ഥാന്‍ ഭീകരരെ പിന്തുണച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നാലു ദശാബ്ദങ്ങള്‍ക്കിടെ ഭീകരാക്രമണങ്ങളില്‍ 20,000 ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടതെന്ന് പി ഹരീഷ് പറഞ്ഞു. ഇന്ത്യയില്‍ പാകിസ്ഥാന്‍ ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന അതിര്‍ത്തി കടന്നുള്ള ഭീകരത സാധാരണക്കാരുടെ ജീവന്‍, […]

Continue Reading

കരുണ്‍ നായരും റിസ്വിയും മിന്നി, പഞ്ചാബിനെ വീഴ്ത്തി ഡല്‍ഹിക്ക് ജയം

ജയ്പുര്‍: ഐപിഎല്ലില്‍ പഞ്ചാബിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ആറ് വിക്കറ്റ് ജയം. പഞ്ചാബ് ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യം 19.3 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി മറികടന്നു. തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ ആദ്യ സ്ഥാനക്കാരാകാനുള്ള പഞ്ചാബിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടിയേറ്റു. കെഎല്‍ രാഹുലും(35) കരുണ്‍ നായര്‍(44) സമീര്‍ റിസ്വി(58*) എന്നിവരുടെ മിന്നും പ്രകടനമാണ് ഡല്‍ഹിക്ക് നിര്‍ണായകമായത്. പഞ്ചാബ് ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹിയുടെത് മികച്ച തുടക്കമായിരുന്നു. കെ.എല്‍. രാഹുലും ഫാഫ് ഡുപ്ലെസിയും ചേര്‍ന്ന് പവര്‍ പ്ലേയില്‍ ടീമിനെ അമ്പത് കടത്തി. […]

Continue Reading

മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു; തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയരുന്നു

തൊടുപുഴ: സംസ്ഥാനത്ത് റെഡ് അലര്‍ട്ടും അതിതീവ്ര മഴ മുന്നറിയിപ്പും തുടരുന്നതിനിടെ ഇടുക്കി മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ആറ് ഷട്ടറുകളില്‍ അഞ്ചെണ്ണം തുറന്നത്. ഇതോടെ തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയരുകയാണ്. ഡാമിന്റെ ഷട്ടറുകള്‍ തുറന്നപ്പോള്‍ കൃത്യമായ ജാഗ്രതാ നിര്‍ദേശം നല്‍കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ലെന്നാണ് ആക്ഷേപം.ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴചയുണ്ടായെന്നാണ് ആരോപണം. ഇന്നലെ വൈകീട്ട് 5.30ക്കാണ് ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നത്. എന്നാല്‍ ഡാം തുറന്ന വിവരം ഇന്ന് രാവിലെ 8 മണിയ്ക്കാണ് അധികൃതര്‍ നല്‍കിയത്. ജലസേചന […]

Continue Reading

നന്തന്‍കോട് കൂട്ടക്കൊലപാതകം: ശിക്ഷാ വിധി ഇന്ന്, വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതിക്കുള്ള ശിക്ഷയില്‍ ഇന്ന് വാദം കേള്‍ക്കും. നാല് പേരെ കൂട്ടക്കൊല ചെയ്ത കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നാണ് പ്രോസിക്യൂഷന്‍ വാദം. സാത്താന്‍ പൂജയ്ക്കായി അമ്മയെയും അച്ഛനെയും സഹോദരിയെയും അടക്കം കൊലപ്പെടുത്തിയ കേസില്‍ കേഡല്‍ ജിന്‍സണ്‍ രാജയാണ് മാത്രമാണ് പ്രതി. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് ശിക്ഷാ വിധി പ്രസ്താവിക്കുക. നന്തന്‍കോടുള്ള വീട്ടില്‍ മാതാപിതാക്കളെയും സഹോദരിയെയും അടക്കം നാലുപേരെയാണ് കേഡല്‍ ജിന്‍സണ്‍ രാജ കൊലപ്പെടുത്തിയത്. 2017 ഏപ്രില്‍ […]

Continue Reading

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവം; അന്വേഷണം ജീവനക്കാരിലേക്ക്

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവത്തിൽ അന്വേഷണം ജീവനക്കാരിലേക്ക്. സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 13 പവൻ സ്വർണം മണലിൽ നിന്നാണ് കണ്ടെത്തിയത്. പൊലീസും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയിലാണ് മണലിൽ നിന്നു സ്വർണം കണ്ടെത്തിയത്. സംഭവത്തിൽ സംശയിക്കുന്ന 8 ജീവനക്കാരെ ഫോർട്ട് പൊലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇന്ന് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വർണം മണലിൽ കുഴിച്ചിടാനുള്ള കാരണമെന്തെന്നു വ്യക്തമായാൽ പൊലീസ് തുടർ നടപടികളിലേക്ക് നീങ്ങും. വ്യാഴാഴ്ചയാണ് 107 ഗ്രാം സ്വര്‍ണത്തകിട് മോഷണം പോയത്. ശ്രീകോവിലില്‍ […]

Continue Reading