ന്യൂഡല്‍ഹി: ഓപ്പോ കെ13 5ജി സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. പുതിയ ഓപ്പോ കെ-സീരീസ് സ്നാപ്ഡ്രാഗണ്‍ 6 ജെന്‍ 4 ചിപ്സെറ്റും 8 ജിബി റാമും ഉള്ള രണ്ട് നിറങ്ങളിലാണ് വരുന്നത്. ഐസ് പര്‍പ്പിള്‍, പ്രിസം ബ്ലാക്ക് നിറങ്ങളില്‍ ലഭ്യമാകും.
ഓപ്പോ കെ13 5ജിയില്‍ 7,000 എംഎഎച്ച് ബാറ്ററിയും 80വാട്ട് ചാര്‍ജിങ്ങുമുണ്ട്. 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയും 50 മെഗാപിക്‌സല്‍ പ്രൈമറി കാമറയും ഉള്‍പ്പെടുന്ന ഡ്യുവല്‍ റിയര്‍ കാമറ യൂണിറ്റുമുണ്ട്. ഈ ആഴ്ച അവസാനത്തോടെ ഫോണ്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.