വനപാലകരുടെ നിർദേശം അവ​ഗണിച്ചു, വാൽപാറയിൽ കാട്ടാനയുടെ മുന്നിൽപെട്ടു, ജർമൻ സ്വദേശിയായ റൈഡർക്ക് ദാരുണാന്ത്യം (വിഡിയോ)

General

കോയമ്പത്തൂർ: വാൽപാറയിൽ കാട്ടാന ആക്രമണത്തിൽ വിദേശയാത്രികന് ദാരുണാന്ത്യം. ജർമൻ സ്വദേശിയായ മൈക്കിൾ (76) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.30ന് വാൽപാറ റേഞ്ച് ഹൈവേയിൽ ടൈ​ഗർ വാലിയിലായിരുന്നു സംഭവം. വനമേഖലയിൽ നിന്നെത്തിയ കാട്ടാന റോഡ് കുറുകെ കടക്കുന്നതിനാൽ ഇരുവശത്തും വാഹനങ്ങൾ നിർത്തിയിട്ടിരുന്നു.

ബൈക്കിൽ എത്തിയ മൈക്കിൾ വനപാലകരുടെ നിർദേശം അവ​ഗണിച്ചു മുന്നോട്ടു പോവുകയായിരുന്നു. കാട്ടാന റോഡ് കുറുകെ കടക്കാൻ ശ്രമിക്കുന്നതിനിടെയിൽ പിന്നിലെത്തിയ ബൈക്കിന്റെ ശബ്ദം കേട്ടു പരിഭ്രാന്തിയിലായെന്നും പിന്തിരിഞ്ഞ് ബൈക്ക് കൊമ്പിൽ കോർത്ത് എറിയുകയായിരുന്നെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *