റെയില്‍വെ പാളത്തില്‍ റീല്‍സ് ചിത്രീകരണം; ദമ്പതികളും മൂന്ന് വയസുള്ള മകനും ട്രെയിനിടിച്ച് മരിച്ചു

ലഖ്‌നൗ: റെയില്‍വെ പാളത്തില്‍ റീല്‍സ് എടുക്കുന്നതിനിടെ പാസഞ്ചര്‍ ട്രെയിനിടിച്ച് ഭര്‍ത്താവും ഭാര്യയും മൂന്നു വയസുള്ള മകനും മരിച്ചു. യുപിയിലെ ഉമരിയ ഗ്രാമത്തിന് സമീപമാണ് സംഭവം. സിതാപൂര്‍ ജില്ലയിലെ ലഹാര്‍പൂരിലെ ഷേഖ് തോല സ്വദേശികളായ മുഹമ്മദ് അഹമ്മദ്(26), ഭാര്യ നജ്‌നീന്‍ (24) ഇവരുടെ മൂന്ന് വയസുള്ള മകന്‍ അബ്ദുല്ല എന്നിവരാണ് മരിച്ചത്. മൂന്ന് പേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. റീല്‍ ഷൂട്ട് ചെയ്യുന്നതിനിടെ ട്രെയിന്‍ വന്നിടിക്കുകയായിരുന്നു. റെയില്‍വെ ട്രാക്കില്‍ നിന്ന് മൂന്ന് പേരും റീല്‍ ഷൂട്ട് ചെയ്യുകയായിരുന്നുവെന്ന് […]

Continue Reading

ഉരുള്‍പൊട്ടല്‍ തനിച്ചാക്കിയ ശ്രുതിയെ വിടാതെ ദുരന്തം; പ്രതിശ്രുത വരന്‍ അത്യാസന്ന നിലയില്‍, പ്രാര്‍ഥനയോടെ നാട്

കല്‍പറ്റ: മുണ്ടക്കൈചൂരല്‍മല ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളും സഹോദരിയും നഷ്ടപ്പെട്ട ശ്രുതിക്കും പ്രതിശ്രുത വരന്‍ അമ്പലവയല്‍ സ്വദേശി ജെന്‍സനും വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. ഇന്നലെ വൈകിട്ട് കോഴിക്കോട് കൊല്ലഗല്‍ ദേശീയപാതയില്‍ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചാണു വാനില്‍ സഞ്ചരിച്ചിരുന്ന ശ്രുതിയും ജെന്‍സനുമുള്‍പെടെ ഒമ്പത് പേര്‍ക്കു പരിക്കേറ്റത്. വയനാട് ഉരുള്‍പ്പൊട്ടലില്‍ അച്ഛന്‍ ശിവണ്ണന്‍, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരെ കൂടാതെ ശ്രുതിയുടെ കുടുംബത്തിലെ ഒമ്പത് പേര്‍ മരിച്ചിരുന്നു. കോഴിക്കോട് ജോലിസ്ഥലത്തായതിനാല്‍ ശ്രുതി അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടു. കല്‍പറ്റയിലെ വാടക […]

Continue Reading

രക്ഷാപ്രവര്‍ത്തകരെ ആദരിച്ചു

കല്‍പ്പറ്റ: വയനാട് പ്രസ് ക്ലബ്ബും കേരള വ്യാപാര വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയും സംയുക്തമായി മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാകരങ്ങളായ സന്നദ്ധ സംഘടനകളെയും വിവിധ സേനാവിഭാഗങ്ങളെയും വകുപ്പുകളെയും മാധ്യമസ്ഥാപനങ്ങളെയും ആദരിച്ചു. ‘കരുതലായവര്‍ക്ക് സ്‌നേഹാദരം’ എന്ന പേരില്‍ ചുണ്ടേല്‍ സെന്റ് ജൂഡ് പാരിഷ് ഹാളില്‍ നടന്ന പരിപാടി ഭവന നിര്‍മാണ, റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു.ചുണ്ടേല്‍ ടൗണില്‍ നിന്നും വാദ്യഘോഷങ്ങളുടെയും പുഷ്പവൃഷ്ടിയുടെയും അകമ്പടിയോടെയാണ് രക്ഷാപ്രവര്‍ത്തകരെ പാരിഷ് ഹാളിലേക്ക് ആനയിച്ചത്. അഡ്വ. ടി. […]

Continue Reading

ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് എട്ട് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണു മുന്നറിയിപ്പ്. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൂടാതെ മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും […]

Continue Reading

ജയിലിൽ വച്ച് പരിചയം, ഒന്നിച്ച് കഞ്ചാവ് കടത്ത് ആരംഭിച്ചു: ആറ് കിലോ കഞ്ചാവുമായി മൂന്നു പേർ പിടിയിൽ

തൃശൂർ: ഹോട്ടലിൻ്റെ കാർപാർക്കിൽ നിന്നു ആറ് കിലൊ കഞ്ചാവുമായി മൂന്നു പേരെ പിടിയിൽ. ഒല്ലൂർ പെരുവാം കുളങ്ങര പുളിക്കത്തറ വിവേക് (32), കൊല്ലം പാരിപ്പിള്ളി സ്വദേശികളായ സമീത് മോൻ (39), ശശിധരൻ (53) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് മൂന്നിന് ഒല്ലൂർ ശ്രീഭവൻ ഹോട്ടലിൻ്റെ കാർ പാർക്കിങ് ഏരിയയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂന്നു പേരും കുടുങ്ങിയത്. വിവേകിനും സമീത് മോനും മയക്കുമരുന്നു കേസുകളിൽ പ്രതിയായിരുന്നു. മലമ്പുഴ ജയിലിൽ വെച്ച് ഇരുവരും പരിചയപ്പെട്ടതിനു […]

Continue Reading

നടി രോഹിണി അധ്യക്ഷ; ലൈം​ഗിക അതിക്രമങ്ങളിൽ പരാതി നൽകാൻ സമിതിയെ നിയോ​ഗിച്ച് നടികർ സംഘം

ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ തമിഴ് സിനിമയിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് തടയിടാൻ നടികർ സംഘം. സിനിമാ മേഖലയിലെ അതിക്രമത്തെക്കുറിച്ച് പരാതി നൽകാൻ താരസംഘടനയായ നടികർ സംഘം കമ്മിറ്റിയെ നിയോ​ഗിച്ചു. തെന്നിന്ത്യൻ നടി രോഹിണിയെ കമ്മിറ്റിയുടെ അധ്യക്ഷയായി നിയോ​ഗിച്ചു. 2019 മുതൽ താരസംഘടനായായ നടികർസംഘത്തിൽ ആഭ്യന്തര സമിതി പ്രവർത്തിക്കുന്നുണ്ടെങ്കിലും പ്രവർത്തനം സജീവമായിരുന്നില്ല. തുടർന്നാണ് കഴിഞ്ഞ ആഴ്ച ചേർന്ന യോ​ഗത്തിൽ പ്രവർത്തനം കാര്യക്ഷമമാക്കാൻ തീരുമാനമെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സമിതിയെ നിയോ​ഗിച്ചത്. പരാതിയുമായി സ്ത്രീകൾ മുന്നോട്ട് വരണമെന്ന് […]

Continue Reading

മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തിന് സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി മമ്മൂട്ടി ഫാൻസ്

മാനന്തവാടി. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബർ ഏഴിന്നടത്താനിരുന്ന ആഘോഷ പരിപാടികൾ മാറ്റിവെച്ച്അതിനായി സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി മമ്മൂട്ടി ഫാൻസ് വയനാട്ജില്ലാ കമ്മിറ്റി. ഫാൻസ് സ്റ്റേറ്റ് കമ്മിറ്റി അംഗം ടി.പി.സുന്ദരൻമാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബിക്ക് തുക കൈമാറി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായപി ചന്ദ്രൻ, അസീസ് വാളാട്, ജോയ്സി ഷാജു, ഫാൻസ് എക്സിക്യൂട്ടീവ് അംഗങ്ങളായ അൻസാർ വി.ഇ,രമേഷ് കുമാർ,ജോസ് ടി.എ,നിതിൻ പി.എം , അലി ,അരുൺ ദേവസ്യഎന്നിവർ സംബന്ധിച്ചു.

Continue Reading

കോടഞ്ചേരി മോഷണ കേസ് പ്രതികളെ ഉടൻ പിടികൂടണം

കോടഞ്ചേരി മോഷണ കേസ് ;പ്രതികളെ ഉടൻ പിടികൂടണം:ജെ. ഡി. എസ് വെള്ളമുണ്ട പോലീസ് സ്റ്റേഷൻ പരിധിയിലെ മൊതക്കര കോടഞ്ചേരിയിലെ പ്രവാസി സഹോദങ്ങളായ പാലക്കാടൻ നിസാം, നസീർ, നിസാർ എന്നിവരുടെ തൊട്ടടുത്തുള്ള വീടുകളിൽ നടന്ന മോഷണ കേസിൽ സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പടെ നൽകിയിട്ടും മാസങ്ങൾ പിന്നിടുകയാണ്.പ്രതികളെ ഉടൻ പിടികൂടാൻ വേണ്ട ശ്രമങ്ങൾ ഉണ്ടാവാണമെന്ന് ജനതാദൾ എസ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപെട്ടു.

Continue Reading

വയനാടിന്റെ പുനരധിവാസ ഫണ്ട്; ഒരുമാസത്തെ ശമ്പളം നല്‍കി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഉരുള്‍പ്പൊട്ടലില്‍ നാശം വിതച്ച വയനാടിന്റെ പുനരധിവാസ ഫണ്ടിലേക്ക് സംഭാവന ചെയ്ത് വയനാട് മുന്‍ എംപിയും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. തന്റെ ഒരു മാസത്തെ ശമ്പളം വയനാടിന്റെ ദുരിതാശ്വാസ-പുനരധിവാസ ഫണ്ടിലേക്ക് സംഭാവന ചെയ്തതായി രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. കോണ്‍ഗ്രസിന്റെ വയനാട് പുനരധിവാസ ഫണ്ടിലേക്കാണ് രാഹുല്‍ 2.30 ലക്ഷം രൂപ സംഭാവന ചെയ്തത്. സകലതും നശിപ്പിച്ച ഒരു ദുരന്തം അനുഭവിച്ചു നില്‍ക്കുകയാണ് വയനാട്ടിലെ നമ്മുടെ സഹോദരന്മാരും സഹോദരിമാരും. അവര്‍ക്കുണ്ടായ, സങ്കല്‍പിക്കാന്‍ പോലുമാകാത്ത നഷ്ടങ്ങളില്‍നിന്ന് അവര്‍ […]

Continue Reading

പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ബോണസ്; മന്ത്രിസഭാ തീരുമാനങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞ തവണ അനുവദിച്ച ബോണസ് തുകയില്‍ കുറവ് വരാത്തവിധം ബോണസ് അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുന്‍വര്‍ഷത്തെ പ്രവര്‍ത്തനലാഭത്തെക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനലാഭം ഉണ്ടാക്കിയ സ്ഥാപനങ്ങളില്‍ ഓരോ ജീവനക്കാരനും നല്‍കാവുന്ന മൊത്തം ആനുകൂല്യങ്ങള്‍ (ബോണസ്/എക്‌സ്‌ഗ്രേഷ്യ/ഉത്സവബത്ത/ഗിഫ്റ്റ്) മുന്‍ വര്‍ഷത്തെ തുകയെക്കാള്‍ 2 ശതമാനം മുതല്‍ 8 ശതമാനം വരെ ലാഭവര്‍ദ്ധനവിന് ആനുപാതികമായി അധികം നല്‍കുന്നത് പരിഗണിക്കും. പത്രപ്രവര്‍ത്തക പെന്‍ഷന്‍, ഇതരപെന്‍ഷന്‍, മാധ്യമങ്ങളുമായി ബന്ധപ്പെട്ട അനുബന്ധജോലികള്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് വിവര പൊതുജന സമ്പര്‍ക്ക വകുപ്പില്‍ […]

Continue Reading